24 മണിക്കൂർ ‘സുരക്ഷ’ ഇല്ല; പിണറായി വീട്ടിലുള്ളപ്പോൾ മാത്രം കാവൽ, പൊലീസുകാരെ മാറ്റി അഭ്യന്തരവകുപ്പ്

കണ്ണൂർ: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പിണറായി പാണ്ട്യാല മുക്കിലെ വീടിന് മുന്നിലെ പൊലീസ് സംരക്ഷണം അദ്ദേഹം വീട്ടിലുള്ളപ്പോൾ മാത്രം. 24 മണിക്കൂർ നേരത്തേക്ക് നിയോഗിച്ച പൊലീസ് കാവൽ അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. വീടിന് മുന്നിൽ മിനി പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ച ജീപ്പ് ഈ മാസം ഒന്നിന് എടുത്തുമാറ്റിയിരുന്നു. റോഡരികിൽ മതിലിനോട് ചേർത്തായിരുന്നു ‘KL 01 BR 9569’ എന്ന നമ്പറുള്ള ജീപ്പ് പാർക്ക് ചെയ്തിരുന്നത്. വർഷങ്ങളായി ഒരേസ്ഥലത്ത് നിർത്തിയിട്ടിരുന്ന ജീപ്പ് പ്രവർത്തന ക്ഷമമായിരുന്നില്ല. എആർ ക്യാമ്പിലെ…

Read More

പവർ കട്ടിൽ വലഞ്ഞ് മന്ത്രിമാരും; തമിഴ്‌നാട്ടിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ വാർത്താസമ്മേളനം

ചെന്നൈ: കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലും മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ പവർകട്ട്. വെല്ലൂരിൽ റവന്യു മന്ത്രി കെ എ സെങ്കോട്ടയ്യന്റെ വാർത്താസമ്മേളനത്തിനിടെയാണ് കറന്റ് പോയത്. ഇതോടെ മാദ്ധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ വെളിച്ചത്തിലാണ് മന്ത്രി സമ്മേളനം പൂർ‌ത്തിയാക്കിയത്. കേരളത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രസംഗിക്കുന്നതിനിടെ കറന്റ് പോയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ വെല്ലൂർ സർക്യൂട്ട് ഹൗസിലായിരുന്നു സംഭവം. തുടർന്ന് മൊബൈൽഫോൺ ടോർച്ചിന്റെയും ക്യാമറാ ലൈറ്റുകളുടെയും സഹായത്തോടെയാണ് വാർത്താസമ്മേളനം റെക്കോർഡ് ചെയ്‌തത്. എന്നാൽ, സംഭവിച്ചത്…

Read More

വിമാനത്തിൽ കയറാതെ തിരികെ ഡ്രൈവറുടെ അടുത്തേക്ക്; പ്രോട്ടോക്കോൾ ലംഘിച്ച് അബുദാബി കിരീടാവകാശി ചെയ്തത് വൈറൽ

ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനിടെ മനുഷ്യത്വം നിറഞ്ഞ പെരുമാറ്റത്തിലൂടെ ശ്രദ്ധനേടി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ തന്നെ വാഹനത്തിൽ എത്തിച്ച ഇന്ത്യൻ ഡ്രൈവറെ തിരികെ വന്ന് നന്ദി അറിയിക്കുന്ന അബുദാബി കിരീടാവകാശിയുടെ ദൃശ്യങ്ങളാണ് വൈറലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ പെരുമാറ്റത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രതിനിധിയായാണ് ഷെയ്ഖ് ഖാലിദ്…

Read More

സി.പി.എംനെതിരെ ആഞ്ഞടിച്ച് കെ.കെ.രമ

കോഴിക്കോട്: സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിനും പാർട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനവുമായി കെ കെ രമ എംഎൽഎ. പാർട്ടി നേതൃത്വം ചെയ്തുക്കൂട്ടിയ തെറ്റുകൾ തിരുത്താനെന്ന പേരിൽ ചേരുന്ന യോഗത്തിന് ടിപി ചന്ദ്രശേഖരന്റെ കൊലപാതകമെന്ന തിരുത്താനാകാത്ത തെറ്റ് പൊതുസമൂഹത്തോട് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോയെന്ന് കെകെ രമ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം നേതൃത്വം ചെയ്തുകൂട്ടിയ രാഷ്ട്രീയവും സംഘടനാപരവുമായ നൂറുകൂട്ടം തെറ്റുകൾ തിരുത്താനെന്ന പേരിൽ കൊട്ടിഘോഷിച്ച് കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കാരോട് ഒരൊറ്റ ചോദ്യം…

Read More

വന്ദേമാതരം ആലപിച്ചതിനെച്ചൊല്ലി തർക്കം; പാലക്കാട് നഗരസഭയിൽ യുഡിഎഫ് – ബിജെപി കൗൺസിലർമാർ ഏറ്റുമുട്ടി

പാലക്കാട്: വന്ദേമാതരം ആലപിക്കുന്നതിനെച്ചൊല്ലി പാലക്കാട് നഗരസഭയിൽ ബിജെപി – യുഡിഎഫ് കൗൺസിലർമാർ തമ്മിൽ തർക്കം. കൗൺസിൽ യോഗത്തിന് മുമ്പ് റെക്കോർഡ് ചെയ്‌ത വന്ദേമാതരം പൂർണമായി സ്‌പീക്കറിലൂടെ കേൾപ്പിച്ചു. ഈ സമയം കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ നിന്ന് പുറത്തിറങ്ങി. ശേഷം വന്ദേമാതരം ആലപിച്ചതിൽ പ്രത്യേക പ്രമേയം അവതരിപ്പിക്കാൻ കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു. എന്നാൽ, നഗരസഭ ചെയർമാൻ പി സ്‌മിതേഷ് അതിന് അനുവദിച്ചില്ല. തുടർന്നാണ് ബഹളം തുടങ്ങിയത്. യുഡിഎഫ് കൗൺസിലർമാർക്കൊപ്പം സിപിഎം കൗൺസിലർമാരും നടുത്തളത്തിലിറങ്ങി ബഹളം വച്ചു. പ്രതിഷേധം…

Read More

‘എസ്എഫ്‌ഐ പ്രവര്‍ത്തകരെ സർക്കാര്‍ വേട്ടയാടുന്നു, കെഎസ്‌യു നിലവാരത്തിലേക്ക് കേരളാ പോലീസ് മാറി’: പി എസ് സഞ്ജീവ്

കണ്ണൂർ: എസ്എഫ്‌ഐ പ്രവര്‍ത്തകരെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ആരോപിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. സതീശന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എസ്എഫ്‌ഐ വേട്ടയാണ് നടക്കുന്നതെന്ന് പ്രതികരിച്ചാണ് സഞ്ജീവ് രംഗത്ത് വന്നത്. വിദ്യാര്‍ത്ഥി സമരത്തിനെതിരെ എസ്‌ഐടി രൂപീകരിക്കുക എന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും സഞ്ജീവ് അഭിപ്രായപ്പെട്ടു. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രതികരിച്ചത്. സമരം ചെയ്യാന്‍ പാടില്ലെന്ന ഫാസിസ്റ്റ് നയം രൂപീകരിക്കപ്പെടുന്നു. കാരണങ്ങളില്ലാതെ വിദ്യാര്‍ത്ഥി സമരങ്ങളെ അടിച്ചമര്‍ത്തുന്നു. കെഎസ്‌യു നിലവാരത്തിലേക്ക് കേരള പൊലീസ് മാറിയെന്നും…

Read More

‘പിണറായിയും മകളും പണം വാങ്ങിയതിന് സഖാക്കൾ എന്തിന് ജയിലിൽ കിടക്കണം’; ഷോൺ ജോർജ്

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ കേസെടുക്കാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. വീണ വിജയനെ ഇഡി മൂന്ന് തവണ ചോദ്യം ചെയ്തിട്ടുണ്ടെന്നും മുഹമ്മദ് റിയാസിന്റെ പ്രതികരണം വിലകുറഞ്ഞതാണെന്നും ഷോൺ ജോർജ് പറഞ്ഞു. പിണറായിയുടെ പ്രതിപക്ഷ സ്ഥാനം നിലനിർത്താനും പാർട്ടിക്കാരുടെ പിന്തുണ ഉറപ്പാക്കാനുമാണ് റിയാസ് പ്രതികരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഇഡിയുടെ കൈവശമുള്ള കത്തിൽ ഗുരുതരമായ കണ്ടെത്തലുകളുണ്ട്. കത്തും തെളിവുകളും പുറത്തുവിട്ടാൽ മതിയെന്നും പുറത്തുവന്നിരിക്കുന്നത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി…

Read More

പുറത്തുവന്നതിനെക്കാൾ വലിയ തുകയുടെ ഇടപാട് നടന്നു, പിണറായിക്കെതിരായ ഇഡിയുടെ കത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന് ശുപാർശ ചെയ്തുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ( ഇഡി) കത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ഉണ്ടെന്ന് സർക്കാർ വൃത്തങ്ങൾ. പുറത്തുവന്നതിനെക്കാൾ വലിയ തുകയുടെ ഇടപാട് നടന്നുവെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് വിവരം. അതുകൊണ്ടാണ് നിയമപരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചതെന്നും സൂചനയുണ്ട്. പിണറായിക്കെതിരെ കേസ് എടുക്കേണ്ടിവരുമെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. പക്ഷേ തീരുമാനം തിടുക്കത്തിൽ ഉണ്ടാകില്ല. അതേസമയം, പിണറായി വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ടുള്ള ഇഡി റിപ്പോർട്ട്…

Read More

റിയാസുമായുള്ള വിവാഹശേഷം വീണ 20.5 കോടിയുടെ ഇടപാട് നടത്തി; ഇഡിയുടെ കത്തിൽ ഹവാല ഇടപാടിന്റെ വിവരങ്ങളും

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ( ഇഡി) കത്തിൽ ഹവാല ഇടപാടിന്റെ വിവരങ്ങളും. വീണ 20.5 കോടിയുടെ ഇടപാട് നടത്തിയെന്നും വിദേശത്തേക്ക് പണം അയച്ചെന്നും ഇഡി നൽകിയ കത്തിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് വിവരം. ഇടപാട് നടന്നത് റിയാസുമായുള്ള വിവാഹശേഷമാണ്. ബാങ്ക് രേഖകൾ സഹിതമുള്ള തെളിവുകൾ ഇഡി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ബിസിനസ് തുടങ്ങാനാണ് വിദേശത്തേക്ക് പണം കൈമാറിയതെന്നാണ് സൂചന. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ കേസെടുക്കുന്നതിൽ തീരുമാനം ഉണ്ടാകും. അഴിമതി നിരോധന നിയമപ്രകാരം…

Read More

സിഎംആർഎൽ കമ്പനിക്ക് നൽകിയ സേവനങ്ങൾക്ക് കൃത്യമായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത് -പിണറായി വിജയൻ

ആലപ്പുഴ: ഇഡിയുടെ ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിൽ എനിക്കെതിരെയുള്ള വേട്ടയാടൽ തുടങ്ങിയിട്ട് നാളുകളേറെയായെന്നും എന്നെ തകർക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ ശക്തികൾ ഉദ്ദേശിച്ച നിലയിലേക്ക് എവിടെയും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തിൽ എന്നെ പഴിചാരുക എന്നത് മാത്രമാണ് ഇഡി ലക്ഷ്യമിടുന്നത്. എന്നാൽ അതിന് തക്കതായ ഒന്നും അവർക്ക് കണ്ടെത്താൻ കഴിയുന്നില്ല. ആ സാഹചര്യത്തിൽ, തങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ യജമാനന്മാർ പറയുന്നതിനനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് അവർ ചെയ്യുന്നതെന്നും പിണറായി പറഞ്ഞു. സിപിഎം മാന്നാർ…

Read More