ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിലടി

തിരുവനന്തപുരം ∙ ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും. പരുക്കേറ്റ രമ്യ ഹരിദാസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരസ്പരം ഉയർത്തിയ ആരോപണങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ നടന്ന ബ്ലോക്ക്തല യോഗത്തിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത ഔദ്യോഗിക യോഗത്തിൽ എംഎൽഎയുടെ പിഎ ആയി പ്രവർത്തിക്കുന്ന പാളയം പ്രദീപ് പങ്കെടുത്തതാണ് തുടക്കം. പ്രദീപ് യോഗത്തിൽ ചില കരാറുകാർക്ക് നിർദേശങ്ങൾ നൽകിയിരുന്നു. പ്രദീപ് യോഗത്തിൽ പങ്കെടുത്തതിനെതിരെ…

Read More

സിപിഎംൽ തെറ്റും ശരിയും തമ്മിലുള്ള പോരാട്ടം തുടങ്ങി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കും പരസ്യമായി വ്യത്യസ്ത നിലപാട് സ്വീകരിച്ചതോടെ, സി.പി.എമ്മിൽ രണ്ടു ചേരി വർഷങ്ങൾക്കുശേഷം പ്രകടമായി. പിണറായി വിജയന്റെ നിലപാടിനെ പൂർണമായും തള്ളിക്കളയുന്നതാണ് പാർട്ടി നേതൃത്വത്തിന് തെറ്റുപറ്റിയെന്ന ഐസക്കിന്റെ സ്വയം വിമർശനം. ഈ നിലപാട് ഇന്നലെ തോമസ് ഐസക് മാദ്ധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിക്കുക കൂടി ചെയ്തതോടെ നേതൃത്വത്തോടുള്ള കടുത്ത എതിർപ്പ് പ്രകടമായി. സജീവ രാഷ്ട്രീയത്തിൽ നിന്നു വി.എസ് പിന്മാറിയതോടെ സി.പി.എമ്മിൽ പിണറായിയുടെ തീരുമാനങ്ങൾക്ക് എതിർശബ്ദം…

Read More

നാരങ്ങാനം പഞ്ചായത്ത്: പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന്; ജയം എൽഡിഎഫ് അംഗത്തിന്റെ പിന്തുണയോടെ

പത്തനംതിട്ട ∙ എൽഡിഎഫ് അംഗം പിന്തുണച്ചതോടെ നാരങ്ങാനം പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന്. കോൺഗ്രസ് പ്രതിനിധിയായി മത്സരിച്ച വി.പി.മനോജ് കുമാർ 6ന് എതിരെ 7 വോട്ടുകൾ നേടി വിജയിച്ചു. രണ്ടു സിപിഎം പ്രതിനിധികളിൽ ഷീജ മോൾ കോൺഗ്രസിനു വോട്ടു ചെയ്യുകയായിരുന്നു. മറ്റൊരു സിപിഎം പ്രതിനിധിയും സ്ഥിരസമിതി അധ്യക്ഷനുമായ അനു അന്ത്യാളൻകാവ് (ഏബ്രഹാം തോമസ്) വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. കോൺഗ്രസിനും ബിജെപിക്കും 6 അംഗങ്ങൾ വീതവും സിപിഎമ്മിനു രണ്ടും എന്നതാണു കക്ഷിനില. പാർട്ടി നയത്തിനു വിരുദ്ധമായി കോൺഗ്രസ് സ്ഥാനാർഥിക്കു വോട്ട്…

Read More

പി.എം ശ്രീ പദ്ധതി വേണ്ടെന്ന് നേതാക്കൾ, പറ്റില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം∙ പി.എം. ശ്രീ വിഷയത്തിൽ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ തർക്കം. പദ്ധതി ഒരു കാരണവശാലും നടപ്പാക്കരുതെന്ന് ചില മുതിർന്ന നേതാക്കൾ ഉൾപ്പെടെ ആവശ്യപ്പെട്ടു. എന്നാൽ കഴിഞ്ഞ സർക്കാർ ഒപ്പിട്ട കരാറിൽനിന്നു പിന്മാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ആവർത്തിച്ചു. ഇതു സംബന്ധിച്ച് നിയമോപദേശം ലഭിച്ചുവെന്നും വിദ്യാഭ്യാസ വകുപ്പിന് കേന്ദ്രസഹായം ലഭിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗമാണ് ഇന്നു തിരുവനന്തപുരത്തു ചേർന്നത്. എത്രയും പെട്ടെന്നു മുഴുവൻ സമയ കെപിസിസി പ്രസിഡന്റിനെ നിയമിക്കണമെന്ന് നേതാക്കൾ…

Read More

തെറ്റുപറ്റിയതാർക്ക് -മിണ്ടാതെ എംവി ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ പാർട്ടിക്കാണോ ജനങ്ങൾക്കാ​ണോ തെറ്റുപറ്റിയത് എന്ന ചോദ്യത്തിന് മറുപടി പറയാതെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയേണ്ടതി​ല്ലല്ലോ എന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദിച്ചു. പിണറായി വിജയന്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് തളിപ്പറമ്പ് എം.എൽ.എയും മുൻ സി.പി.എം നേതാവുമായ ടി.കെ. ഗോവിന്ദൻ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ തോൽവിയിൽ കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തൽ വിശദീകരിക്കേണ്ടയിടത്ത് അതിന് വിരുദ്ധമായ കാര്യങ്ങളാണ് പി.ബി അംഗം എന്ന നിലയിൽ പിണറായി പ്രസംഗിച്ചതെന്നായിരുന്നു ടി.കെ….

Read More

ഉപനേതൃ പദവി’; തർക്കം തീർക്കാൻ പുതിയ ഫോർമുല

തി​രു​വ​ന​ന്ത​പു​രം: ​മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കും​വി​ധം വ​ഷ​ളാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​പ​ദ​വി​ത​ന്നെ വേ​ണ്ടെ​ന്നു​വെ​ക്കാ​ൻ ആ​ലോ​ച​ന. സി.​പി.​എ​മ്മി​ന്‍റെ​യും സി.​പി.​ഐ​യു​ടെ​യും ദേ​ശീ​യ നേ​തൃ​ത്വ​ങ്ങ​ളു​ടെ അ​നൗ​ദ്യോ​ഗി​ക ആ​ശ​യ​വി​നി​മ​യ​ത്തി​ലാ​ണ്​​ ഇ​രു​കൂ​ട്ട​ർ​ക്കും പ​രി​ക്കി​ല്ലാ​തെ വി​വാ​ദം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യും​വി​ധം പു​തി​യ ഫോ​ർ​മു​ല ഉ​രു​ത്തി​രി​ഞ്ഞ​ത്. എ​ന്നാ​ൽ, ഇ​തേ​ക്കു​റി​ച്ച്​ പ്ര​തി​ക​രി​ക്കാ​ൻ നേ​താ​ക്ക​ളാ​രും ത​യാ​റാ​യി​ല്ല. ഇ​രു​പ​ക്ഷ​ത്തെ​യും നേ​താ​ക്ക​ൾ ചേ​രി​തി​രി​ഞ്ഞ്​ ഏ​റ്റു​മു​ട്ടി​യ​തും പ​രി​ധി​വി​ട്ട​തും പാ​ർ​ട്ടി മു​ഖ​പ​ത്ര​ങ്ങ​ൾ വ​ഴി കൊ​മ്പു​കോ​ർ​ത്ത​തും മു​ന്ന​ണി​യി​ടെ പ്ര​തിഛാ​യ​യെ ബാ​ധി​ച്ചെ​ന്നാ​ണ്​ ദേ​ശീ​യ നേ​തൃ​ത്വ​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ. ക​ന​ത്ത ​പ​രാ​ജ​യ​ത്തി​ന്‍റെ പ്ര​ഹ​ര​ത്തി​ൽ​നി​ന്ന്​ ക​ര​ക​യ​റാ​നും ജ​ന​വി​ശ്വാ​സം തി​രി​കെ പി​ടി​ക്കാ​നും ച​ടു​ല​മാ​യി ഇ​ട​​പെ​ടേ​ണ്ട ഘ​ട്ട​ത്തി​ൽ ഉ​പ​നേ​തൃ​പ​ദ​വി​യെ…

Read More

കെ.കെ. രാഗേഷിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്ന്

കെ.കെ. രാഗേഷിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി.കെ. ഗോവിന്ദൻ രംഗത്തുവന്നിട്ടുണ്ട്. രാഗേഷ് പാർട്ടിയിൽ വന്ന കാലത്തെ സ്വത്താണോ ഇപ്പോഴുള്ളതെന്ന് പരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. പയ്യന്നൂരിലെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലും പുറത്തും വലിയ രാഷ്ട്രീയ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ പുതിയ വെല്ലുവിളി ഉയർന്നിരിക്കുന്നത് കെ.കെ. രാഗേഷ് പാർട്ടിയിൽ ചേർന്ന സമയത്തെ സാമ്പത്തിക നിലയും ഇപ്പോഴത്തെ ആസ്തിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ഇത് സമഗ്രമായി അന്വേഷിക്കണമെന്നുമാണ് വിമർശനം പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി…

Read More

മുഖ്യമന്ത്രിയെ ആരും വഴി തഞ്ഞിട്ടില്ല- പീതാംബരകുറുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ വഴിയിൽ തടഞ്ഞെന്ന സംഭവത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പീതാംബരക്കുറുപ്പ്. മുഖ്യമന്ത്രിയെ ആരും വഴിയിൽ തടഞ്ഞിട്ടില്ലെന്നും ചേന്തി അനിലിന് സംഭവിച്ചത് പരിചയക്കുറവ് ആണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഭാവനയ്ക്കനുസരിച്ച് എന്ത് രീതിയിലും കേസെടുക്കുന്നവരാണ്. മുഖ്യമന്ത്രി വരുമെന്ന പ്രതീക്ഷയിൽ സംഘാടകർ തെരഞ്ഞെടുപ്പ് പോലെ പ്രചാരണം നടത്തി. ചേന്തി അനിലിന് സംഭവിച്ചത് പരിചയ്ക്കുറവാണെന്നും അദ്ദേഹത്തെ ക്രിമിനലിനെ പോലെ കാണുന്നത് ശരിയല്ലെന്നും പീതാംബരക്കുറുപ്പ്  പറഞ്ഞു. മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായത് പെട്ടെന്നുണ്ടായ വൈകാരിക പ്രകടനമാണ്. ശത്രുത മനോഭാവത്തോടെ…

Read More

പുതിയ കെപിസിസി അധ്യക്ഷൻ ഉടനില്ല; സണ്ണി ജോസഫിനോട് സജീവമാകാൻ നിർദേശം

തിരുവനന്തപുരം∙ പുതിയ കെപിസിസി പ്രസിഡന്റ് നിയമനം വൈകും. ഹൈക്കമാന്‍ഡ് തലത്തില്‍ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കാത്ത സാഹചര്യത്തില്‍ നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫിനോടു സംഘടനാ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമാകാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി ഈ മാസം മൂന്നിന് ഇന്ദിരാ ഭവനില്‍ രാഷ്ട്രീയകാര്യ സമിതി വിളിച്ചു ചേർ‌ത്തു. ഇതിനു ശേഷം എല്ലാ ജില്ലകളിലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സന്ദര്‍ശനം നടത്തും. 3 വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്കൊപ്പമാവും സന്ദര്‍ശനം. പിന്നാലെ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം വിളിക്കും. കെപിസിസി…

Read More

കെ.പി.സി.സി. അധ്യക്ഷന്‍: ഹൈക്കമാന്‍ഡ്‌ പരിഗണനയില്‍ കെ.സി. വേണുഗോപാലും

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അടുത്ത വലിയ രാഷ്‌ട്രീയ നീക്കത്തിന്‌ കളമൊരുങ്ങുന്നതായി സൂചന. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കെ.പി.സി.സി. അധ്യക്ഷനാക്കാനുള്ള നീക്കം ഹൈക്കമാന്‍ഡ്‌ തലത്തില്‍ സജീവമായതായി വിവരം. കേരള രാഷ്‌ട്രീയത്തിലേക്ക്‌ തിരിച്ചെത്താനുള്ള കെ.സിയുടെ ആഗ്രഹത്തിന്‌ ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയതായും കോണ്‍ഗ്രസ്‌വൃത്തങ്ങള്‍ സൂചിപ്പിച്ചു. പുതിയ കെ.പി.സി.സി. അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ അസാധാരണമായ കാലതാമസം നേരിട്ടതിനു പിന്നില്‍ കെ.സി. വേണുഗോപാലിന്റെ പേര്‌ പരിഗണിക്കുന്നതുകൊണ്ടാണെന്നാണു വിവരം. അധ്യക്ഷപദവിക്കായി നിരവധിനേതാക്കള്‍ രംഗത്തെത്തിയതോടെ തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിനു കഴിയാതെവന്നു. ഇതോടെ പൊതുസ്വീകാര്യനെന്ന നിലയിലാണ്‌…

Read More