ചേന്തി അനിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് തട്ടിക്കയറിയ സംഭവത്തിൽ ചേന്തി അനിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി. കെപിസിസി നിർദേശപ്രകാരം ഡിസിസി അദ്ധ്യക്ഷൻ എൻ ശക്തനാണ് നടപടിയെടുത്തത്. ചേന്തി അനിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യുമെന്നാണ് കരുതിയിരുന്നതെങ്കിലും ശക്തമായ നടപടിയാണ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുനിർത്തി പ്രതിഷേധിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സാധാരണഗതിയിൽ നേതാക്കൾക്കെതിരെ ഇത്തരത്തിൽ നടപടിയെടുക്കുമ്പോൾ സമയപരിധി വ്യക്തമാക്കാറുണ്ടെങ്കിലും ചേന്തി അനിലിന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ല. സംഭവത്തിൽ ചേന്തി അനിലിനെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ്…