രാഹുലിനെയും പ്രിയങ്കയെയും റോഡിലൂടെ വലിച്ചിഴച്ച് പൊലീസ് ക്രൂരത

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്ത് പോലീസ്. പ്രതിഷേധം മൂന്ന് മണിക്കൂറോളം പിന്നിട്ടതോടെയാണ് പോലീസ് നടപടി ഉണ്ടായത്. കഴിഞ്ഞദിവസം സിജെപി പ്രവർത്തകർക്കെതിരേ നടന്ന പോലീസ് നടപടിക്കെതിരായി നടന്ന പ്രതിഷേധത്തെ തുടർന്ന് അസാധാരണ നടപടികൾക്കാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിക്കുന്നത്. അഖിലേഷ് യാദവ്, പ്രിയങ്കാ ഗാന്ധി, കെ.സി. വേണു ഗോപാൽ, ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോലീസ് ബലംപ്രയോഗിച്ചതിനെത്തുടർന്ന് രാഹുലിന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. മുതിർന്ന നേതാക്കൾക്കുനേരെയും പോലീസ് ബലം പ്രയോഗിച്ചു. പ്രധാനമന്ത്രിയുടെ വസതിക്ക്…

Read More

‘ഏറ്റവും മോശമായ കാര്യം’: ദാമ്പത്യ തർക്കത്തിനിടെ ഭർത്താവിന്റെ തൊഴിലുടമയ്ക്ക് ഭാര്യ കത്തെഴുതിയതിൽ സുപ്രീംകോടതിയുടെ വിമർശനം

ന്യൂഡൽഹി: ദാമ്പത്യ തർക്കങ്ങളുടെ പേരിൽ ഭർത്താവിന്റെ തൊഴിലുടമയ്ക്ക് ഭാര്യമാർ പരാതി നൽകുന്ന പ്രവണതയിൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഇത്തരത്തിലുള്ള പരാതികൾ ഭർത്താവിന്റെ ജോലി നഷ്ടപ്പെടാൻ ഇടയാക്കുമെന്നും അതിന്റെ പ്രത്യാഘാതം പിന്നീട് ജീവനാംശം ആവശ്യപ്പെടുന്ന ഭാര്യയ്ക്ക് തിരിച്ചടിയാകുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ബിപി നാഗരത്ന, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. അസാമിൽ തന്റെ ഭർത്താവിന്റെ സുഹൃത്ത് നൽകിയ അപകീർത്തിക്കേസ് ഗാസിയാബാദിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു യുവതി സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ദാമ്പത്യ തർക്കങ്ങൾക്കിടയിൽ പങ്കാളിയുടെ തൊഴിലുടമയ്ക്ക് പരാതി…

Read More

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം : ശുപാര്‍ശ ചെയ്തത് താനെന്ന് ഡീന്‍ കുര്യാക്കോസ് എംപി

തിരുവനന്തപുരം  വി ‍ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ സര്‍ക്കാര്‍ ഒന്നിനു പിറകേ ഒന്നായി വിവാദങ്ങളില്‍ ഉഴലുകയാണ്. പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ തുടങ്ങി ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം വരെ പാര്‍ട്ടിയിലും, യുഡിഎഫിലും വന്‍ വിവാദങ്ങളാണ് ഉണ്ടായിരിക്കുന്നത്.സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവരെ ഒരോ ചുമതലകളില്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രി തന്നെ ശ്രമിക്കുന്നതായിട്ടാണ് ആരോപണങ്ങള്‍ ഉണ്ടായിരുന്നത്. ജിയോണ ജയിംസിനെ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചതിനെ ചൊല്ലി കെ എസ് യു സംസ്ഥാന പ്രസി‍ഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധമായി രംഗത്തുവരികയും, ഈ…

Read More

സി.പി.എമ്മില്‍ പൊട്ടിത്തെറിക്ക് വഴിമരുന്നിട്ട് കോഴിക്കോട് സമ്മേളനം

തിരുവനന്തപുരം: കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ തിരുത്തല്‍ നടപടികളിലേക്ക് സി.പി.എം. കടക്കുമ്പോള്‍, പാര്‍ട്ടി കടുത്ത ഉള്‍പ്പാര്‍ട്ടി പോരിലേക്കും വിഭാഗീയതയിലേക്കും നീങ്ങുന്നതായി സൂചന. സെപ്റ്റംബര്‍ രണ്ടാം വാരം കോഴിക്കോട്ട് നടക്കാനിരിക്കുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അസാധാരണമായ അഴിച്ചുപണികളും നേതൃമാറ്റത്തിനായുള്ള കടുത്ത സമ്മര്‍ദ്ദവും ഉണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. പാര്‍ട്ടി അണികള്‍ക്കിടയില്‍ കനത്ത അതൃപ്തി പുകയുന്ന സാഹചര്യത്തില്‍, കോഴിക്കോട് സമ്മേളനത്തില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയാണ് നിലവിലുള്ളത്. തുടര്‍ഭരണം പാര്‍ട്ടിയെ പൂര്‍ണ്ണമായും നിര്‍ജ്ജീവമാക്കിയെന്നും നേതാക്കളുടെ അഹങ്കാരവും…

Read More

മന്ത്രിമാരുടെ സ്റ്റാഫ് നിയമനം; ‘വിളിച്ചുണർത്തി ഊണില്ലെന്ന് പറയേണ്ടായിരുന്നു’,ലീഗ് യോഗത്തിൽ വിമർശനം

കോഴിക്കോട്: പാർട്ടി ഉപസമിതിയുടെ പട്ടിക തള്ളി മന്ത്രിമാർ സ്വന്തംനിലയിൽ പേഴ്‌സണൽ സ്റ്റാഫിനെ നിയമിച്ചതിൽ ശനിയാഴ്ച നടന്ന മുസ്ലിം ലീഗ് സംസ്ഥാനസമിതി യോഗത്തിൽ രൂക്ഷവിമർശനം. വിവിധ ജില്ലാകമ്മിറ്റി ഭാരവാഹികളാണ് വിമർശനമുന്നയിച്ചത്. ”ആവശ്യമില്ലാതെ ഒരുപാട് പാർട്ടിപ്രവർത്തകരിൽനിന്ന് അപേക്ഷ വാങ്ങി. അവർക്ക് വെറുതേ ആശകൊടുത്തു. വിളിച്ചുണർത്തി ഊണില്ലെന്ന് പറയേണ്ടിയിരുന്നില്ല…” -അവർ പറഞ്ഞു. ജില്ലാകമ്മിറ്റികൾ നൽകുന്ന പട്ടിക ഉപസമിതി ഷോർട്ട് ലിസ്റ്റ് ചെയ്ത് തീരുമാനമെടുക്കും, അതനുസരിച്ചാണ് നിയമനം നടത്തുകയെന്ന് വെറുതേ വലിയ പ്രചാരണമുണ്ടാക്കി. ഇങ്ങനെ ചെയ്യാനായിരുന്നെങ്കിൽ അത് വേണ്ടിയിരുന്നില്ലെന്നും സാധാരണപോലെ കാര്യങ്ങൾ തീരുമാനിച്ചാൽ…

Read More

സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം; അലോഷ്യസ് സേവ്യറിന് പിന്നിൽ ചില നേതാക്കൾ

തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുണ്ടായിരുന്ന ഉൾപ്പോരിന് കനംവെപ്പിച്ച് കോൺഗ്രസിൽ കുറുമുന്നണിക്ക് പടയൊരുക്കം. മുഖ്യമന്ത്രി വി.ഡി. സതീശന്റെപേരിൽ കെ.എസ്.യു. പ്രസിഡന്റ് അലോഷ്യസ് സേവ്യർ നടത്തിയ ‘സ്വതന്ത്ര പോരാട്ട’ത്തിന് ചിലനേതാക്കളുടെയും പിന്തുണയുണ്ട്. ഉമ്മൻചാണ്ടി അനുസ്മരണത്തിൽനിന്ന് സതീശൻ പുറത്തായതും പുതുപ്പള്ളിയിലെ സ്മൃതികുടീരത്തിൽ മുഖ്യമന്ത്രി ഒറ്റയ്‌ക്കെത്തിയതുമെല്ലാം ആഭ്യന്തരപ്പോരിന്റെ പ്രകടിതരൂപമാണ്. മുഖ്യമന്ത്രിക്കസേരയിൽ സതീശന് ഒരുവർഷത്തെ ആയുസ്സുമാത്രം പ്രവചിക്കുന്ന കോൺഗ്രസ് നേതാക്കളുണ്ട്. മുഖ്യമന്ത്രിയുടെ രീതിയിൽ അതൃപ്തരായ മന്ത്രിമാരുമുണ്ട്. സ്വന്തം വകുപ്പിൽ മിടുക്കനായി ഒറ്റയ്ക്കുപോകുന്ന രീതിയാണ് രമേശ് ചെന്നിത്തല സ്വീകരിച്ചിട്ടുള്ളത്. പടലപ്പിണക്കങ്ങൾ ഒഴിവാക്കാനുള്ള കണിശത കെ. മുരളീധരനും പ്രകടിപ്പിക്കുന്നുണ്ട്….

Read More

അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ സതീശൻ; ‘മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുന്നത് എന്റെ രാഷ്ട്രീയം

കൊച്ചി ∙ ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനും കെഎസ്‍യുവിനുമിടയിൽ നിലനിൽക്കുന്ന ഭിന്നത പരസ്യമാക്കി കൊച്ചിയിലെ പൊതുവേദി. തേവര എസ്.എച്ച്. കോളജിൽ നടന്ന പരിപാടിക്കെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശൻ, കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മടങ്ങി. കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുകയെന്നതാണ് താൻ പഠിച്ച രാഷ്ട്രീയമാണെന്നും അദ്ദേഹം തന്നെ കണ്ടിട്ടുണ്ടോ എന്നറിയില്ലെന്നും അലോഷ്യസ് സേവ്യർ പ്രതികരിച്ചു. സതീശനും അലോഷ്യസ് സേവ്യറും പൂർവവിദ്യാർഥികളായ കലാലയമാണ് തേവര എസ്.എച്ച്. കോളജ്. സതീശൻ പങ്കെടുത്ത ചടങ്ങിന്റെ മുൻനിരയിൽ തന്നെ അലോഷ്യസ് സേവ്യർ…

Read More

കോൺഗ്രസിൽ പുതിയ പോർമുഖം

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്ത്. കെഎസ്‌യു സംസ്ഥാന അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകുന്നില്ലെന്ന വിമർശനം ഉയർത്തുകയാണ് കോൺഗ്രസ് വക്താവ് വി ആർ അനൂപ്. ഹിന്ദു ഐക്യവേദിക്ക് കിട്ടുന്ന പരിഗണനയെങ്കിലും കെഎസ്‌യു അധ്യക്ഷന് ലഭിക്കണമെന്നും പി എം നിയാസും അലോഷ്യസ് സേവ്യറും നേരിട്ടത് സമാന അനുഭവമാണെന്ന് അനൂപ് പറയുന്നു. അവർക്ക് മുഖ്യമന്ത്രിയെ കാണാൻ സമയം ലഭിക്കണമെന്നത് കോൺഗ്രസുകാരന്റെ വികാരം. പല്ലി വാല് മുറിക്കുന്നത് പോലെ ഭൂതകാലം ഉപേക്ഷിക്കാൻ മുഖ്യമന്ത്രിക്കും ഞങ്ങൾക്കും കഴിയില്ലെന്നും അനൂപ്…

Read More

പ്രസിഡന്റാവാൻ കടന്നപ്പള്ളി, തത്തുല്യ പദവിക്കായി ശശീന്ദ്രനും തോമസും; എൻസിപി, കോൺഗ്രസ് (എസ്) ലയന ചർച്ച വഴിമുട്ടി

കൊച്ചി ∙ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ സംസ്ഥാന എൻസിപി, കോൺഗ്രസ് (എസ്) ലയന ചർച്ച വഴിമുട്ടി. കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന ഇരു പാർട്ടികളുടെയും കോർ കമ്മിറ്റി ചർച്ചയിൽ എൻസിപി കോൺഗ്രസ് (എസ്) ൽ ലയിക്കണമെന്നും പ്രസിഡന്റ് സ്ഥാനം രാമചന്ദ്രൻ കടന്നപ്പള്ളിക്കു നൽകണമെന്നുമായിരുന്നു കോൺഗ്രസ് (എസ്) നിർദേശം. ഇക്കാര്യം ചർച്ച ചെയ്യാൻ ഇന്നലെ എൻസിപി (എസ്) കോർ കമ്മിറ്റി കൊച്ചിയിൽ യോഗം ചേർന്നു. ഇരു പാർട്ടികളും ലയിക്കുമ്പോൾ കോൺഗ്രസ് (എസ്) എന്ന പേര് ഉപയോഗിക്കുന്നതിൽ തെറ്റില്ലെങ്കിലും…

Read More

തൃണമൂലിൽ കൊഴിഞ്ഞുപോക്ക് അവസാനിക്കുന്നില്ല; രാജ്യസഭാ എംപി കോയൽ മല്ലിക്ക് രാജിവച്ചു, ബിജെപിയിലേക്കെന്ന് സൂചന

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും തിരിച്ചടിയായി രാജ്യസഭാ എംപി കോയൽ മല്ലിക്ക് (രുഗ്‌മിണി മല്ലിക്ക്) രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒഴിവുവന്ന രാജ്യസഭാ സീറ്റിലാണ് ബംഗാളി സിനിമാതാരം കൂടിയായ കോയലിനെ തിരഞ്ഞെടുത്തത്. സജീവ പാർട്ടി പ്രവർത്തകയായിരുന്ന കോയൽ മല്ലിക്കിന്റെ രാജി പാർട്ടി പ്രവർത്തകരെയടക്കം ഞെട്ടിച്ചിരിക്കുകയാണ്. രാജ്യസഭാ ചെയർമാനും വൈസ് പ്രസിഡന്റുമായ സി പി രാധാകൃഷ്ണനാണ് കോയൽ മല്ലിക്ക് രാജിക്കത്ത് സമർപ്പിച്ചത്. രാജ്യസഭാംഗമായിരുന്ന സമയത്ത് എല്ലാ സഹായവും സഹകരണവും നൽകിയ ബഹുമാനപ്പെട്ട ഡെപ്യൂട്ടി ചെയർമാനോടും രാജ്യസഭ സെക്രട്ടേറിയറ്റിലെ…

Read More