ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ഡ്രോണുകളെ വെടിവെച്ചിട്ട് അമേരിക്ക

ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഭീഷണിയുയര്‍ത്തിയ രണ്ട് ഇറാനിയന്‍ ഡ്രോണുകളെ അമേരിക്കന്‍ സൈന്യം വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്. പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും പരോക്ഷ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും മേഖലയില്‍ മിസൈല്‍ ആക്രമണങ്ങളും സൈനിക ഏറ്റുമുട്ടലുകളും തുടരുകയാണ്. ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോര്‍മുസിന്റെ നിയന്ത്രണത്തിനായി ഇറാന്‍ നടത്തുന്ന നീക്കങ്ങള്‍ വലിയ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ഉപരോധങ്ങള്‍ നീക്കുന്നതിനും എണ്ണ വരുമാനം തിരിച്ചുപിടിക്കുന്നതിനുമായി ഇറാന്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ അമേരിക്കന്‍ പ്രതിരോധ സേന തിരിച്ചടി തുടരുകയാണ്. സമാധാന ശ്രമങ്ങള്‍ക്കിടയിലും…

Read More

‘ലീഡറുടെ ശേഷിപ്പുകള്‍ ഉള്ളില്‍പ്പേറിയ കോണ്‍ഗ്രസുകാരന്‍; ചിരിയുള്ള നോവായി കടന്നുപോയ സുഹൃത്തിന് പ്രണാമം’; കെസി വേണുഗോപാല്‍

നടന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ കൂടി പേരായിരുന്നു സലിം കുമാര്‍ എന്ന് കെ സി വേണുഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ഓടിനടന്ന് കോണ്‍ഗ്രസിനായി പ്രചാരണം നടത്തിയ സലിം ഞങ്ങളുടെയൊക്കെ ഹൃദയത്തില്‍ തന്നെ ജീവിക്കുമെന്ന് അദേഹം കുറിച്ചു. കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, ഒരാള്‍ക്ക് കഴുത്തില്‍ മാലയിടാനുണ്ടെന്ന് പറഞ്ഞ്…

Read More

വീണ്ടും ഇരുട്ടടി; ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂട്ടി

എല്‍പിജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 29 രൂപയാണ് വര്‍ധിപ്പിച്ചത്. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടുന്നത്.പെട്രോളിന്റേയും ഡീസലിന്റേയും അടിക്കടിയുള്ള വാണിജ്യ സിലിണ്ടര്‍ വില വര്‍ധനവിന്റേയും പിന്നാലെയാണ് സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി ഗാര്‍ഹിക സിലിണ്ടര്‍ വിലയും വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് വില വര്‍ധിപ്പിച്ചത്. വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന് മുന്‍പ് 60 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചിരുന്നത്.ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന് 913 രൂപയായിരുന്നത് നിലവില്‍ 942…

Read More

കാലങ്ങളായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന ബന്ധം അറ്റുപോകുമ്പോള്‍ വലിയ വേദന തോന്നുന്നു; സുരേഷ് ഗോപി

  മലയാളത്തിന്റെ പ്രിയ താരം സലിം കുമാറിന്റെ വിടവാങ്ങലിന്റെ വേദന പങ്കുവച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. എല്ലാ വിടവാങ്ങലുകളും വേദനയാണെങ്കിലും ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ കടന്നുപോകുമ്പോള്‍ അതിന്റെ ആഘാതം വളരെ കൂടുതലായിരിക്കുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. സലിം കുമാറിനെ തെങ്കാശിപ്പട്ടണം ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലേക്ക് പരിചയപ്പെടുത്തിയത് സുരേഷ് ഗോപിയെന്ന് സലിം കുമാര്‍ പല വേദികളിലും പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി സൂക്ഷിക്കുന്ന ഈ ബന്ധം അറ്റുപോകുന്നത് വലിയ വേദനയുണ്ടാക്കുന്നതായി സുരേഷ് ഗോപി പറഞ്ഞു. സലിം കുമാറിന്റെ ഭൗതിക ശരീരത്തിന് ആദരമര്‍പ്പിച്ച…

Read More

കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല; പിണറായി വിജയന്‍

കേന്ദ്രം വില കൂട്ടുമ്പോള്‍ എല്ലാം സംസ്ഥാന സര്‍ക്കാരിനെ ആയിരുന്നു വി ഡി സതീശന്‍ കുറ്റപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അധിക നികുതി വേണ്ടെന്ന് വയ്കക്കണമെന്ന് പ്രിതപക്ഷ നേതാവായിരുന്നപ്പോള്‍ ആവശ്യപ്പെട്ട സതീശനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി . വാക്ക് പാലിക്കാന്‍ സതീശന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതി ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്ത്. എണ്ണവിലയുടെ പൂര്‍ണ്ണ നിയന്ത്രണ അധികാരം ഒരുകാലത്ത് കേന്ദ്രത്തിന്റെ കയ്യിലായിരുന്നു. ആ അധികാരം ഉപേക്ഷിച്ച് എണ്ണ കമ്പനിക്ക് അധികാരം നല്‍കിയത് മുന്‍ യുപിഎ സര്‍ക്കാരാണ്. ആ നയം ബിജെപി…

Read More

വയനാട് ഡിസ്ട്രിക്ട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് N D Appachan രാജി വച്ചു.

കൽപറ്റ.ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ രാജിവച്ചു. കെപിസിസി നിർദ്ദേശപ്രകാരമാണ് രാജിയെന്നാണ് സൂചന. രാജി കെപിസിസി പ്രസിഡന്റ് .വയനാട്ടിൽ രണ്ടു വിഭാഗമായി കോൺഗ്രസ് പ്രവർത്തകർ കൊമ്പുകോർക്കുന്നതു സംബന്ധിച്ച് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക് സംസ്ഥാന കോൺഗ്രസ് നേതൃത്വം നേരത്തെ താക്കീത് നൽകിയിരുന്നു. എൻ.ഡി.അപ്പച്ചന്റെ കീഴിലുള്ള ഔദ്യോഗിക വിഭാഗത്തിന്റെ ചില നടപടികൾക്കെതിരെ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ പക്ഷത്തിലുള്ള നേതാക്കൾ രംഗത്തുവന്നത് വയനാട്ടിൽ കോൺഗ്രസിന് സംഘടനാ തലത്തിൽ ക്ഷീണമുണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഡിസിസി പുനഃസംഘടനയ്ക്കു മുന്നോടിയായി തന്നെ വയനാട് ഡിസിസി പ്രസിഡന്റിന് രാജി വയ്ക്കേണ്ടി വരുന്ന…

Read More