സിജെപിയുമായുള്ള അനാവശ്യ താരതമ്യം: തരൂരിനോട് കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി
ന്യൂഡൽഹി: കോൺഗ്രസിനെ സിജെപിയുമായി ശശി തരൂർ എംപിയുടെ താരതമ്യപ്പെടുത്തിയതിൽ എഐസിസി നേതൃത്വത്തിന് കടുത്ത അതൃപ്തി. തരൂരിന്റേത് രാഹുൽ ഗാന്ധിയുടെ നീക്കങ്ങളെ അപ്രസക്തമാക്കുന്ന പ്രസ്താവനയാണെന്നാണ് വിമർശനം. വിഷയത്തിൽ തരൂരിന് താക്കീതുമായി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തെത്തി. ബിജെപിയ്ക്ക് സുഖിക്കുന്ന വർത്തമാനം മാത്രം പറയുന്നതിൽ നിന്ന് തരൂർ ഒഴിഞ്ഞുമാറണമെന്ന് അദ്ദേഹം പറഞ്ഞു. കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ രാഹുൽ ഗാന്ധി നടത്തിയ ഇടപെടലുകളും വാർത്താസമ്മേളനങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു വേണുഗോപാലിന്റെ പരാമർശം. പെല്ലെറ്റ് ഗൺ…