ഇന്ത്യയെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ബ്രസീൽ; സാമുവൽ ലിനോയ്ക്ക് ഇരട്ട ഗോൾ
കൊൽക്കത്ത: രാജ്യാന്തര സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ബ്രസീലിനെ നേരിട്ട ഇന്ത്യൻ ടീമിന് തോൽവി. നാല് ഗോളുകൾക്കാണ് ബ്രസീൽ വിജയം സ്വന്തമാക്കിയത്. സാമുവൽ ലിനോ ബ്രസീലിനായി ഇരട്ടഗോളുകൾ നേടി. എസ്റ്റാവോ വില്ലിയനും പെഡ്രോയും ഓരോ ഗോളുകൾ വീതം നേടി. വിനീഷ്യസ് ജൂനിയറിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ബ്രസീൽ ടീം തുടക്കം മുതൽ മേൽക്കൈ നേടിയിരുന്നു. എങ്കിലും 28ാം മിനിറ്റ് വരെ ഗോൾ വഴങ്ങാതെ പിടിച്ചുനിൽക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ആതിഥേയരായ ഇന്ത്യയിൽ നിന്ന് ഇത്തരമൊരു പ്രകടനം അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. മത്സരത്തിന്റെ ആദ്യ…