ഇന്ത്യയെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ബ്രസീൽ; സാമുവൽ ലിനോയ്ക്ക് ഇരട്ട ഗോൾ

കൊൽക്കത്ത: രാജ്യാന്തര സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ബ്രസീലിനെ നേരിട്ട ഇന്ത്യൻ ടീമിന് തോൽവി. നാല് ഗോളുകൾക്കാണ് ബ്രസീൽ വിജയം സ്വന്തമാക്കിയത്. സാമുവൽ ലിനോ ബ്രസീലിനായി ഇരട്ടഗോളുകൾ നേടി. എസ്റ്റാവോ വില്ലിയനും പെഡ്രോയും ഓരോ ഗോളുകൾ വീതം നേടി. വിനീഷ്യസ് ജൂനിയറിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ബ്രസീൽ ടീം തുടക്കം മുതൽ മേൽക്കൈ നേടിയിരുന്നു. എങ്കിലും 28ാം മിനിറ്റ് വരെ ഗോൾ വഴങ്ങാതെ പിടിച്ചുനിൽക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ആതിഥേയരായ ഇന്ത്യയിൽ നിന്ന് ഇത്തരമൊരു പ്രകടനം അധികമാരും പ്രതീക്ഷിച്ചിരുന്നില്ല.

മത്സരത്തിന്റെ ആദ്യ സെക്കൻഡിൽ തന്നെ ബ്രസീൽ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. ഇന്ത്യൻ ഗോൾമുഖത്തിന് ഇടതുവശത്ത് ബോക്സിന് പുറത്തുനിന്നുള്ള വിനീഷ്യസ് ജൂനിയറിന്റെ നീക്കം അൻവർ അലി പ്രതിരോധിച്ചതോടെ ഇന്ത്യ കോർണർ വഴങ്ങി. എങ്കിലും ആ അപകറ്റത്തിൽ നിന്ന് ഇന്ത്യ രക്ഷപ്പെട്ടു. അഞ്ചാം മിനിറ്റിൽ ഇന്ത്യയ്ക്ക് രണ്ട് കോർണറുകൾ ലഭിച്ചെങ്കിലും അനിരുദ്ധ് ഥാപ്പയുടെ തന്ത്രങ്ങൾ ലക്ഷ്യം കണ്ടില്ല. തുടർന്ന് ലഭിച്ച രണ്ടാം കോർണറിൽ ബ്രസീൽ പ്രതിരോധിച്ച പന്ത്, ബോക്സിനു പുറത്തുനിന്ന് ഇന്ത്യൻ താരം അപൂയ പോസ്റ്റിലേക്ക് അടിച്ചെങ്കിലും അത് ഗോൾ കിക്കായി അവസാനിച്ചു.

ഏഴാം മിനിറ്റിൽ ബ്രസീലിനായി വീണ്ടും വിനീഷ്യസ് മുന്നേറ്റം നടത്തി. ഫസ്റ്റ് ടച്ചിൽ പന്തെടുത്ത വിനീഷ്യസ് ഗോളിലേക്ക് ലക്ഷ്യം വച്ചെങ്കിലും, ഇന്ത്യൻ താരം അബിമീറ്റെ ടെക്കാമിന്റെ ഇടപെടൽ കാരണം പന്ത് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി.

13-ാം മിനിറ്റിൽ പന്തുമായി ബ്രസീൽ ബോക്സിലെത്തിയ മൻവീർ സിങ് ഗോളിലേക്ക് ലക്ഷ്യം വയ്ക്കുമെന്ന് തോന്നിച്ചെങ്കിലും, ബ്രസീൽ പ്രതിരോധ താരങ്ങളെ ഡ്രിബിൾ ചെയ്ത് മറികടക്കാനുള്ള ശ്രമത്തിൽ ഇന്ത്യൻ ഫോർവേഡിന് പിഴച്ചു. പന്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മൻവീർ ഗ്രൗണ്ടിൽ വീണു. 15-ാം മിനിറ്റിൽ ബ്രസീൽ പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്സിലേക്ക് മൻവീർ സിങ് വീണ്ടും കുതിച്ചെങ്കിലും, പിന്നാലെ ഓടിയെത്തിയ ബ്രസീൽ ക്യാപ്റ്റൻ മാർക്വിഞ്ഞോസ് ആ മുന്നേറ്റം തടുത്തു.

Leave a Reply

Your email address will not be published. Required fields are marked *