കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് നൽകി; പൂന്താനം കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

മേലാറ്റൂർ: പനിക്ക് ചികിത്സ തേടിയെത്തിയ 39കാരന് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് നൽകിയതായി പരാതി. പൂന്താനം സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ കീഴാറ്റൂർ കൊണ്ടിപറമ്പ് സ്വദേശിക്കാണ് കാലാവധി കഴിഞ്ഞ സിപ്രോഫ്ലോക്സാസിൻ നൽകിയത്.

Read More

സഞ്ജുവിന്റെ വെടിക്കെട്ട്, നമൻ ധീറിന്റെ ഫിനിഷിംഗ്; ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ക്രൈസ്റ്റ്ചർച്ചിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇതോടെ ഇന്ത്യ 1–0ന് മുന്നിലെത്തി. സഞ്ജു സാംസണിന്റെയും നമൻ ധീറിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. സഞ്ജു 33 പന്തിൽ 67 റൺസ് നേടി മികച്ച തുടക്കം നൽകിയപ്പോൾ അവസാന ഓവറുകളിൽ നമൻ ധീർ നടത്തിയ ആക്രമണാത്മക ബാറ്റിംഗ്…

Read More

വിപ്പ് ലംഘിച്ച് രണ്ട് സിപിഐ അംഗങ്ങള്‍ വോട്ടുചെയ്തു ; പാറളം പഞ്ചായത്ത് ഭരണം ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചു

തൃശൂര്‍: പാറളം പഞ്ചായത്തില്‍ സിപിഐ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തില്‍. വിപ്പ് ലംഘിച്ച് സിപിഐ അംഗങ്ങള്‍ വോട്ടു ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഭരണം പിടിക്കുകയും റോസ്‌മേരി അബേഷ് പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്തു.

Read More

ചരിത്രനേട്ടം സ്വന്തമാക്കി മലയാളി; പാരാ ഗെയിംസിൽ വീൽചെയർ ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

നഗോയ: അഞ്ചാമത് ഏഷ്യൻ പാരാ ഗെയിംസിൽ വീൽചെയർ ബാഡ്മിന്റണിൽ ചരിത്ര മെഡൽ നേടി മലയാളി താരം ആൽഫിയ ജെയിംസ്. വെങ്കല മെഡൽ നേടിയാണ് ആൽഫിയ ചരിത്രം കുറിച്ചിരിക്കുന്നത്. വീൽചെയർ ബാഡ്മിന്റൺ ഡബിൾസിൽ പല്ലവി കലുവെഹള്ളിക്കൊപ്പമാണ് മെഡൽ സ്വന്തമാക്കിയത്. ഇന്ത്യൻ വീൽചെയർ ബാഡ്മിന്റണിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ലഭിക്കുന്ന മെഡലാണിത്. സെമിഫൈനലിൽ ചൈനയുടെ സ്കു ടിങ്റ്റിങ്, യാങ് ഫാൻ സഖ്യത്തോട് 3-21, 9-21 എന്ന സ്കോറിന് പരാജയപ്പെട്ടെങ്കിലും സെമിയിലെത്തിയതോടെ തന്നെ ഇന്ത്യ വെങ്കല മെഡൽ ഉറപ്പിച്ചിരുന്നു. ചരിത്ര മെഡലിന്റെ…

Read More

കായിക അസോസിയേഷനുകളിൽ വ്യാപക ക്രമക്കേട്; വിജിലൻസ് പരിശോധനയിൽ ഗുരുതര കണ്ടെത്തലുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ കായിക അസോസിയേഷനുകളിലും സ്പോർട്സ് കൗൺസിലുകളിലും വ്യാപക ക്രമക്കേടുകൾ നടന്നതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തൽ. ടെൻഡർ, ക്വട്ടേഷൻ നടപടികളിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അർഹതയില്ലാത്ത കായികതാരങ്ങളെ ചാമ്പ്യൻഷിപ്പുകളിൽ ഉൾപ്പെടുത്താൻ ശ്രമിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

Read More

ഇന്ത്യൻ ടീം അംഗങ്ങൾക്കൊപ്പം ജയിലർ 2 കാണാൻ ആഗ്രഹം,​ തിയേറ്റർ മുഴുവൻ ബുക്ക് ചെയ്ത് സഞ്‌ജു

ചെന്നൈ: ജയിലർ 2 കാണാൻ തിയേറ്റർ മുഴുവൻ ബുക്ക് ചെയ്ത് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹതാരങ്ങൾക്കുമൊപ്പം സിനിമ കാണാനാണ് താരം ഒരു തിയേറ്റർ മുഴുവനായി ബുക്ക് ചെയ്തത്. രജനികാന്തിന്റെ കടുത്ത ആരാധകനാണ് സഞ്ജുവെന്ന് നേരത്തേ തന്നെ ക്രിക്കറ്റ് ലോകത്തിന് അറിയാവുന്ന കാര്യമാണ്. പ്രിയതാരത്തിന്റെ ചിത്രം തിയേറ്ററിൽ കാണണമെന്ന ആഗ്രഹമാണ് മുഴുവൻ തിയേറ്ററും ബുക്ക് ചെയ്യാൻ സഞ്ജുവിനെ പ്രേരിപ്പിച്ചത്. ഡൽഹിയിൽ ഒരു പരിപാടിയുണ്ടായിരുന്നതിനാൽ ചിത്രത്തിന്റെ ആദ്യദിനം കാണാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് വൈകിയതെന്നും താരം…

Read More

യൂസഫ് പഠാന്റെ വർഷങ്ങൾ നീണ്ട ഭൂമിത്തർക്കത്തിന് വിരാമം; ബിജെപി സർക്കാരിന്റെ അനുമതിയോടെ ഒത്തുതീർപ്പായി

വഡോദര: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും രാഷ്ട്രീയ പ്രവർത്തകനുമായ യൂസഫ് പഠാന്റെ വർഷങ്ങൾ നീണ്ട ഭൂമിത്തർക്കത്തിന് ഗുജറാത്ത് സർക്കാരിന്റെ അനുമതിയോടെ ഒത്തുതീർപ്പായി. വഡോദരയിലെ താൻഡൽജയിൽ പഠാൻ കുടുംബത്തിന്റെ വീടിനോടു ചേർന്നുള്ള ഏകദേശം 0.247 ഏക്കർ ഭൂമിയുടെ പകുതി സൗജന്യമായി നൽകാനും ശേഷിക്കുന്ന പകുതി നിശ്ചിത തുക ഈടാക്കി കൈമാറാനുമാണ് ഗുജറാത്ത് സർക്കാരിന്റെ നീക്കം. ബാക്കി പകുതിയുടെ വില ഏകദേശം പത്ത് കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ദേശീയതലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പ്രമുഖ കായികതാരങ്ങൾക്കായുള്ള പ്രത്യേക ആനുകൂല്യങ്ങൾ ഉപയോഗിച്ചാണ് വസ്തുവിന്റെ…

Read More

ബിസിസിഐ മുഖ്യ സെലക്ടറായി പ്രഗ്യാൻ ഓജ; അജിത് അഗാർക്കർക്ക് പകരം നിയമനം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുരുഷ സെലക്ഷൻ കമ്മിറ്റിയുടെ പുതിയ അധ്യക്ഷനായി മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജയെ നിയമിച്ചു. അജിത് അഗാർക്കറുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് നിയമനം. മുൻ ഇന്ത്യൻ സ്പിന്നർ രമേഷ് പവാറിനെയും സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ബിസിസിഐ തിങ്കളാഴ്ചയാണ് നിയമനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Read More

കള്ളുചെത്തുപഠിക്കാൻ സ്പെഷ്യൽ കോഴ്‌സ്; 10000 രൂപ സ്റ്റൈപ്പൻഡും ഇൻഷ്വറൻസും, ഒപ്പം താമസവും ഭക്ഷണവും

ചിറ്റൂർ: യുവാക്കളെ കള്ളുചെത്ത് തൊഴിൽ മേഖലയിലേക്ക് ആകർഷിക്കുന്നതിനായി കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് ഒരു മാസത്തെ പരിശീലന കോഴ്സ് ആരംഭിക്കുന്നു. കള്ളുത്പാദനത്തിൽ ഗുണനിലവാരം, സുരക്ഷ, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം മേഖലയിലെ തൊഴിലാളിക്ഷാമം പരിഹരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് 10,000 രൂപ സ്റ്റൈപ്പൻഡ് നൽകും. ഇവർക്ക് ഇൻഷ്വറൻസ് പരിരക്ഷയ്ക്കു പുറമേ താമസവും ഭക്ഷണവും ഒരുക്കുമെന്നും ബോർഡ് ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ജില്ലാതലത്തിലുള്ള കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാർക്ക് അപേക്ഷ നൽകാം….

Read More

ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഏകദിനത്തിൽ കുശാഗ്രയ്ക്ക് അരങ്ങേറ്റം, സഞ്ജുവിന് നിരാശ

ന്യൂഡൽഹി: വരാനിരിക്കുന്ന ന്യൂസിലൻഡ് ഏകദിന,​ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ സെലക്ഷൻ കമ്മിറ്റി. പര്യടനത്തിൽ അഞ്ച് ഏകദിനവും,​ മൂന്ന് ടെസ്റ്റും,​ അഞ്ച് ട്വന്റി-20 മത്സരങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ മൂന്ന് ഏകദിനങ്ങളിൽ ശുഭ്മാൻ ഗിൽ ആണ് ഇന്ത്യയെ നയിക്കുക. രണ്ട് മത്സരങ്ങളിൽ ശ്രേയസ് അയ്യരും ടീമിനെ നയിക്കും. അതേസമയം ഫാസ്റ്റ് ബൗളർമാരായ ആകാശ് ദീപ്,​ അൻഷുൽ കാംബോജ് എന്നിവർ ടെസ്റ്റ് ടീമിൽ തിരിച്ചെത്തി. ജസ്പ്രീത് ബുംറ ടെസ്റ്റ് പരമ്പരയിൽ മാത്രമേ കളിക്കൂ. നവംബർ 19ന് ആരംഭിക്കുന്ന…

Read More