അർജന്റീന കുപ്പായം അഴിച്ചാലും മാജിക് തുടരും; ഇന്റർ മയാമിക്കായി ഇരട്ട ഗോൾ നേടി മെസി

മയാമി: അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചതിന് പിന്നാലെ ഇന്റർ മയാമിക്കായി തകർപ്പൻ പ്രകടനം കാഴ്ചവച്ച് ലയണൽ മെസി. 90 മിനിറ്റും കളത്തിലിറങ്ങിയ മെസി ഇന്റർ മയാമിക്കായി ഇരട്ട ഗോളുകളാണ് നേടിയത്. ലൂയി സുവാരസും ഇരട്ട ഗോൾ നേടിയതോടെ എതിരില്ലാത്ത നാലു ഗോളുകൾക്ക് മയാമി ഡി സി യുണൈറ്റഡിനെ തകർത്തു. അഞ്ചുമത്സരങ്ങൾക്ക് ശേഷമാണ് ഇന്റർ മയാമി വിജയവഴിയിൽ തിരിച്ചെത്തുന്നത്. ആദ്യ പകുതിയിൽ ഇന്റർ മയാമി 2-0ന് മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 47-ാം മിനിറ്റിൽ മെസി മത്സരത്തിലെ തന്റെ…

Read More

റാഞ്ചിയിലുണ്ടായ തോൽവി; ഇന്ത്യയുടെ ബൗളിംഗ് തന്ത്രങ്ങളെ ചോദ്യം ചെയ്ത് സുനിൽ ഗവാസ്‌കർ

റാഞ്ചി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ ഇന്ത്യയുടെ ബൗളിംഗ് തീരുമാനങ്ങളെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ നായകനും ബാറ്റിംഗ് ഇതിഹാസവുമായ സുനിൽ ഗവാസ്‌കർ. 17-ാം ഓവറിൽ സ്പിന്നർ കുൽദീപ് യാദവിന് പകരം പേസർമാരായ മായങ്ക് യാദവിനെയോ അർഷ്ദീപ് സിംഗിനെയോ പന്തേൽപ്പിക്കണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജിയോസ്റ്റാറിനോട് സംസാരിക്കവേയാണ് ഗവാസ്‌കർ ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ വിമർശിച്ചത്. വെള്ളിയാഴ്ച റാഞ്ചിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യം വെസ്റ്റിൻഡീസ് 18.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ അനായാസം…

Read More

മെസി തട്ടിപ്പ് കേസ്: മുൻ മന്ത്രി വി. അബ്ദുറഹ്മാനെതിരെ അഴിമതി കേസ്; ഗവർണറുടെ അനുമതി തേടും

തിരുവനന്തപുരം: 2022 ലോകകപ്പ് ജേതാക്കളായ അർജന്റീന ടീമിനെയും നായകൻ ലയണൽ മെസിയെയും കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയെന്ന ആരോപിക്കപ്പെടുന്ന തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗവർണറുടെ അനുമതി തേടും. ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. മുൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ ഫുട്ബോൾ താരം യു. ഷറഫലി എന്നിവർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താനാണ് നീക്കം. മുൻ…

Read More

മെസി തട്ടിപ്പ് കേസ്: മുൻ മന്ത്രി വി. അബ്ദുറഹ്മാനെതിരെ അഴിമതി കേസ്; ഗവർണറുടെ അനുമതി തേടും

തിരുവനന്തപുരം: 2022 ലോകകപ്പ് ജേതാക്കളായ അർജന്റീന ടീമിനെയും നായകൻ ലയണൽ മെസിയെയും കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയെന്ന ആരോപിക്കപ്പെടുന്ന തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗവർണറുടെ അനുമതി തേടും. ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. മുൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ ഫുട്ബോൾ താരം യു. ഷറഫലി എന്നിവർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താനാണ് നീക്കം. മുൻ…

Read More

‘മുഖ്യമന്ത്രിയോ കായികമന്ത്രിയോ ഇതുവരെ വിളിച്ചില്ല, കേരളത്തിൽ നിന്ന് അനുകൂല്യങ്ങൾ കുറവ്’; തുറന്നുപറഞ്ഞ് ലോംഗ്ജംപ് താരം ശ്രീശങ്കർ

പാലക്കാട്: ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ സംസ്ഥാന സർക്കാർ അവഗണിക്കുകയാണെന്ന ആരോപണവുമായി ലോംഗ്ജംപ് മലയാളി താരം എം ശ്രീശങ്കർ. മുഖ്യമന്ത്രിയോ കായികമന്ത്രിയോ സർക്കാരിൽ നിന്ന് മറ്റാരെങ്കിലുമോ ഇതുവരെ വിളിച്ച് സംസാരിച്ചില്ലെന്ന് ശ്രീശങ്കർ പറഞ്ഞു. തമിഴ്നാട് ഉൾപ്പടെയുള്ള മറ്റ് സംസ്ഥാങ്ങൾ അവരുടെ താരങ്ങൾക്ക് പ്രഖ്യാപിച്ച പാരിതോഷികം നൽകിയെന്നും കേരളത്തിന്റെ ഭാഗത്ത് നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. കേരളത്തിൽ പാരിതോഷികവും ആനുകൂല്യങ്ങളും താരതമ്യേന കുറവാണ്. കുറവ് പാരിതോഷികം നൽകുന്ന സംസ്ഥാനങ്ങളിൽ കേരളത്തിന് പിന്നിലുള്ളത് മണിപ്പൂർ മാത്രമാണെന്നും ശ്രീശങ്കർ വ്യക്തമാക്കി. തമിഴ്നാട്…

Read More

റൊണാൾ‌‌ഡോ യുഗത്തിന് അന്ത്യമാകുമോ? താരത്തിനെതിര അച്ചടക്ക നടപടി; ആറുമാസം കളിക്കളത്തിന് പുറത്ത്?

ലിസ്ബൺ: പോർച്ചുഗൽ ദേശീയ ഫുട്ബോൾ ടീമിന്റെ ക്യാമ്പ് വിട്ടുപോയ സംഭവത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആറുമാസം വരെ വിലക്ക് ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. പരിശീലകൻ ജോർജ് ജീസസുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കഴി‌ഞ്ഞ മാസം ദേശീയ ടീമിന്റെ ക്യാമ്പ് വിട്ടതാണ് റൊണാൾഡോയ്ക്ക് തിരിച്ചടിയായത്. മൂന്നാഴ്ച നീണ്ട അന്താരാഷ്ട്ര ഇടവേളയിൽ പോർച്ചുഗൽ കളിച്ച നേഷൻസ് ലീഗ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് റൊണാൾഡോ കളിച്ചത്. ഡെൻമാർക്കിനെതിരായ മത്സരത്തിൽ പോർച്ചുഗൽ രണ്ട് ഗോളുകൾക്ക് വിജയിച്ചു. എന്നാൽ ആ മത്സരത്തിൽ റൊണാൾഡോയെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല….

Read More

സഞ്ജുവിന്റെ അർദ്ധസെഞ്ച്വറി പാഴായി; ഇന്ത്യയുടെ കൂറ്റൻ സ്‌കോർ പിന്തുടർന്ന് വിൻഡീസിന് ചരിത്ര വിജയം

റാഞ്ചി: രണ്ടാം ട്വന്റി-20യിൽ ഇന്ത്യയെ ആറു വിക്കറ്റിന് തകർത്ത് വെസ്റ്റ് ഇൻഡീസിന് ചരിത്ര വിജയം. ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സന്ദർശകർ 18.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. നായകൻ ഷായ് ഹോപ്പിന്റെ തകർപ്പൻ സെഞ്ച്വറിയും ഷെർഫെയ്ൻ റൂഥർഫോർഡിന്റെ വെടിക്കെട്ട് ബാറ്റിംഗുമാണ് വിൻഡീസിന് വിജയം സമ്മാനിച്ചത്. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഓരോ വിജയം വീതം നേടി സമനിലയിലെത്തി. ഇന്ത്യയ്ക്കായി മായങ്ക് യാദവ് മൂന്ന് വിക്കറ്റും കുൽദീപ് യാദവ്…

Read More

സഞ്ജുവിന്റെ വെടിക്കെട്ട്; റാഞ്ചിയിൽ വിൻഡീസിന് ജയിക്കാൻ 250 റൺസിന്റെ കൂറ്റൻ ലക്ഷ്യം

റാഞ്ചി: മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻ ബാറ്റിംഗിന്റെ മികവിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 249 റൺസെടുത്തു. 41 പന്തിൽ 82 റൺസെടുത്ത സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിംഗ്സാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ കളിയിൽ എട്ടു വിക്കറ്റിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിലും മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. ഒൻപത് ഫോറും നാലു സിക്സറുമടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. രണ്ട്…

Read More

ആരാധക‌ർക്ക് പ്രതീക്ഷ: ഷമി ടീമിലുണ്ട്, രഞ്ജി ട്രോഫി ബംഗാൾ ടീമിലിടം നേടി താരം

കൊൽക്കത്ത: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ കഴിഞ്ഞ മാർച്ചിന് ശേഷം ഇന്ത്യൻ ടീമിൽ അംഗമല്ല മുൻനിര പേസ് ബൗളറായ മുഹമ്മദ് ഷമി. അടുത്തവർഷം നടക്കാൻപോകുന്ന ഏകദിന ലോകകപ്പിനുള്ള മികച്ച ബൗളിംഗ് ലൈനപ്പിനായി ബിസിസിഐ യുവതാരങ്ങളെവച്ച് തുട‌ർച്ചയായി പരീക്ഷണം നടത്തുകയാണ്. പലപ്പോഴും ഈ പരീക്ഷണത്തിന് വലിയ വിലനൽകേണ്ടി വരുന്നുണ്ട്. അടുത്തിടെ വെസ്റ്റ് ഇൻഡീസുമായുള്ള ഏകദിനത്തിൽ പല ബൗളർമാരും 100 റൺസിനടുത്ത് വഴങ്ങി. ഈ ഘട്ടത്തിലും 36കാരനായ ഷമിയെ ദേശീയ ടീമിലേക്ക് പരിഗണിക്കുന്നേയില്ല. ഇതോടെ താരത്തിന്റെ അന്താരാഷ‌്‌ട്ര ക്രിക്കറ്റിലെ കാലം അവസാനിച്ചു എന്നാണ്…

Read More

രഞ്ജി ട്രോഫി ടീം പ്രഖ്യാപനം ; സഞ്ജു ഇല്ല, ജാര്‍ഖണ്ഡിനെതിരെ വിഷ്ണു വിനോദ് നയിക്കും

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഈ സീസണിലെ ആദ്യ മത്സരത്തിനായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിഷ്ണു വിനോദാണ് ടീമിന്റെ ക്യാപ്റ്റന്‍. ഈ മാസം 11 മുതല്‍ 14 വരെ ജംഷഢ്പൂരില്‍ ഝാര്‍ഖണ്ഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. യുവത്വവും പരിചയസമ്പത്തും ഒരുപോലെ ഒത്തിണങ്ങിയ ശക്തമായൊരു നിരയാണ് ഇത്തവണ കേരളത്തിനായി കളത്തിലിറങ്ങുന്നത്. ജാര്‍ഖണ്ടിന് പുറമെ ഒഡീഷ, ബംഗാള്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, സര്‍വീസസ് എന്നിവരടങ്ങുന്ന ശക്തമായ ഗ്രൂപ്പിലാണ് കേരളം ഇത്തവണ മത്സരിക്കുന്നത്. സ്വപ്നില്‍ അസ്‌നോദ്കറാണ് ഇത്തവണ കേരള ടീമിന്റെ പരിശീലകന്‍. സച്ചിന്‍…

Read More