ചാമ്പ്യൻസ് ലീഗിൽ മെസിയുടെ റെക്കോഡുകൾ വീണു; ചരിത്രമെഴുതി എംബാപ്പെയും ഹാലാൻഡും

റോം: യൂറോപ്യൻ ഫുട്ബോളിലെ ആവേശപ്പോരാട്ടമായ യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇതിഹാസമായ ലയണൽ മെസിയുടെ റെക്കോർഡുകൾ തകർത്ത് കിലിയൻ എംബാപ്പെയും എർലിംഗ് ഹാലാൻഡും. ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടമാണ് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരമായ എംബാപ്പെ സ്വന്തമാക്കിയത്. റോമയിലെ എസ്റ്റാഡിയോ ഒളിമ്പിക്കോയിൽ നടന്ന മത്സരത്തിലാണ് 27-ാം വയസിൽ അപൂർവ നേട്ടത്തിന് താരം അർഹനായത്. 2015 സെപ്തംബറിൽ റോമയ്‌ക്കെതിരെ തന്നെ 28-ാം വയസിൽ റെക്കോർഡ് കുറിച്ച മെസിയെ മറികടന്നാണ് എംബാപ്പെയുടെ നേട്ടം….

Read More

അടിച്ചുതകർത്ത സഞ്ജുവിനെയടക്കം മടക്കി, അഞ്ച് വിക്കറ്റുകൾ നേടി കീമോ പോൾ, നാലാം ട്വന്റി20യിൽ വിൻഡീസിന് വിജയം

ഹൈദരാബാദ്: നിർണായകമായ നാലാം മത്സരത്തിൽ 24 റൺസിന്റെ ജയം നേടി ട്വന്റി20 പരമ്പരയിൽ ഇന്ത്യയ്‌ക്കൊപ്പമെത്തി വെസ്റ്റിൻഡീസ് (2-2). ഇരുടീമും രണ്ട് മത്സരം വീതം ജയിച്ചതിനാൽ പരമ്പരയിലെ അഞ്ചാം മത്സരം ഫൈനലായി മാറി. ശനിയാഴ്ച ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ചാം മത്സരത്തിൽ ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയം വേദിയായ നാലാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിന് ക്യാപ്ടൻ ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ പിൻബലത്തിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ…

Read More

പാലക്കാട് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്നു; ഏഴ് പേര്‍ അറസ്റ്റില്‍

പാലക്കാട്: മൂലത്തറ റഗുലേറ്ററിന് സമീപം മനോദൗര്‍ബല്യവും സംസാരശേഷിയില്ലെന്നും സംശയിക്കുന്ന യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ ഏഴ് പേര്‍ പിടിയിലായി. കൊഴിഞ്ഞാമ്പാറ സ്രാമ്പി ഉന്നതിയിലെ കാര്‍ത്തിക് (26), നവീന്‍ (24), സഞ്ജയ് (27), പ്രശാന്ത് (35), കതിരേശന്‍ (23), മണികണ്ഠന്‍ (25), സൂര്യപ്രകാശ് (22) എന്നിവരെയാണ് ചിറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Read More

മലപ്പുറം വണ്ടൂരില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തബാധ; ഒരു മരണം, 93 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കാളികാവിലെ വ്യാപാരി മരിച്ചു. കാളികാവ് ജംഗ്ഷനിലെ കൊച്ചുകുടി ഹോം അപ്ലയന്‍സസ് ഉടമ പെരുന്തറ സ്വദേശി അച്ചിപ്ര സത്താര്‍ ( 45) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സത്താറിന്റെ മരണം സ്ഥിരീകരിച്ചത്.

Read More

തിരൂരിൽ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം: മക്കൾക്ക് ഗുരുതര പരിക്ക്

മലപ്പുറം: തിരൂരിൽ തെറ്റായ ദിശയിലെത്തിയ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. താനാളൂർ വലിയപാടം സ്വദേശിനി തെസ്നി (35)ആണ് മരിച്ചത്. അപകടസമയം തെസ്നിയ്‌ക്കൊപ്പമുണ്ടായിരുന്ന മക്കളായ ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂർ പൂക്കയിൽ റോഡിൽ ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം. കൂട്ടായിയിൽ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ബസ് എതിർദിശയിലേക്ക് കയറി തെസ്നിയും മക്കളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിലായി. ഗുരുതരമായി പരിക്കേറ്റ തെസ്നി സംഭവസ്ഥലത്തുവച്ച്…

Read More

സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം : കേസെടുത്ത് പോലീസ്, പന്തല്‍ നിര്‍മ്മാണത്തില്‍ വീഴ്ചയെന്ന് എഫ്‌ഐആര്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളക്കിടെയുണ്ടായ അപകടത്തില്‍ കേസെടുത്ത് പോലീസ്. അക്വാട്ടിക് കോംപ്ലക്‌സില്‍ താല്‍ക്കാലിക പന്തല്‍ നിര്‍മ്മിച്ചതില്‍ വീഴ്ച എന്നാണ് എഫ്.ഐ.ആര്‍.

Read More

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, ഒളിമ്പിക്സ് സ്വപ്നങ്ങൾക്ക് പിന്തുണയെന്ന് സുരേഷ് ഗോപി

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനിടെ പരിക്കേറ്റ മലയാളി ലോംഗ് ജമ്പ് താരം ശ്രീശങ്കർ മുരളിയുടെ ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും കേന്ദ്ര സർക്കാർ വഹിക്കും. അടിയന്തര ശസ്ത്രക്രിയയ്ക്കായി താരം ലണ്ടനിലേക്ക് തിരിക്കുകയാണെന്നും ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള തിരിച്ചുവരവിന് ആവശ്യമായ ചികിത്സയും പുനരധിവാസവും ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ലണ്ടനിലെ പ്രശസ്തമായ ഫോർട്ടിയസ് ക്ലിനിക്കിൽ നാളെയാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ലോകപ്രശസ്ത സ്പോർട്സ് ഓർത്തോപീഡിക് സർജൻ ഡോ. പീറ്റർ ഡിഹൂഗിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ. ലിഗമെന്റ് പുനർനിർമാണം ഉൾപ്പെടെയുള്ള ചികിത്സയാണ് താരത്തിന്…

Read More

മൂന്നാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് ജയം; വെസ്റ്റിൻഡീസിനെ 14 റൺസിന് വീഴ്ത്തി, പരമ്പര 2-1ന് മുന്നിൽ

ഇൻഡോർ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് 14 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറിൽ എല്ലാവരും പുറത്തായി 223 റൺസെടുത്തു. ഓപ്പണർ അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. വെറും 30 പന്തിൽ 69 റൺസെടുത്ത അഭിഷേക് ആറു…

Read More

‘വിശന്നിരിക്കുന്ന സിംഹത്തിന് മുന്നിൽ ആടിനെ വിളമ്പി, സഞ്ജു ആ അവസരം മുതലെടുത്തു’, വിൻഡീസ് നായകനെ വിമർശിച്ച് അശ്വിൻ

റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് നായകൻ ഷായ് ഹോപ്പിന്റെ ബൗളിംഗ് തന്ത്രങ്ങളെ വിമർശിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ആർ. അശ്വിൻ. മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിന് മുന്നിൽ ഇടംകൈ സ്പിന്നർ അകീൽ ഹൊസൈനെ തുടർച്ചയായി പന്തേൽപ്പിച്ച ഹോപ്പിന്റെ തീരുമാനം പിഴവായിരുന്നെന്ന് അശ്വിൻ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെന്ന കൂറ്റൻ സ്‌കോറാണ് നേടിയത്. 41…

Read More

കായികമേഖലയിൽ രാഷ്‌ട്രീയ നിയമനങ്ങൾ ഇനിയില്ല; പുതിയ ഏജൻസി രൂപീകരിക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: കായികമേഖലയിൽ രാഷ്‌ട്രീയ നിയമനങ്ങൾ ഒഴിവാക്കാനുള്ള നിയമനിർമാണം കൊണ്ടുവരാനൊരുങ്ങി സംസ്ഥാന സർക്കാർ. സ്‌‌പോർട്‌സ് കൗൺസിലിന് പകരം പുതിയ ഏജൻസി രൂപീകരിക്കാനാണ് തീരുമാനം. കായിക മന്ത്രി അദ്ധ്യക്ഷനായ സ്‌പോർട്‌സ് അതോറിറ്റി ഓഫ് കേരളം രൂപീകരിക്കാനാണ് തീരുമാനം. പ്രഗത്ഭരായ കായിക താരങ്ങളും സ്‌പോർട്‌സ് അതോറിറ്റി ഓഫ് കേരളത്തിൽ അംഗങ്ങളാകും. ഈ ഏജൻസിയുടെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പുകൾ ഉണ്ടായിരിക്കില്ല. പകരം സർക്കാർ നാമനിർദേശം ചെയ്യുന്ന പ്രതിനിധികളാകും ഇതിനെ നയിക്കുക. കായികരംഗത്തെ നയരൂപീകരണങ്ങൾക്കായി പ്രമുഖ കായിക താരങ്ങൾ ഉൾപ്പെട്ട സമിതി രൂപീകരിക്കും. ഇതോടെ ജില്ലാ…

Read More