വിജയ്‌യിനെ സംഗീത പിരിയില്ല, വിവാഹ മോചന ഹർജി പിൻവലിച്ചു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി പിൻവലിച്ചു. ചെന്നൈ ചെങ്കൽപ്പെട്ട് കോടതിയിലാണ് സംഗീത ഇക്കാര്യം അറിയിച്ചത്. ഇതംഗീകരിച്ച കോടതി ഹർജി തീർപ്പാക്കി. വിജയ്‌യുടെ അമ്മ ഇടപെട്ട് സംഗീതയുമായും കുടുംബവുമായും നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഹർജി പിൻവലിച്ചതെന്നാണ് വിവരം. സംഗീത വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഹാജരായതും നിലപാട് അറിയിച്ചതും. വിജയ് ഹാജരായില്ല. വിജയ്‌യിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിവാഹമോചന ഹർജി നൽകിയത്. മറ്റൊരു സ്ത്രീയോടുള്ള അടുപ്പം ഉന്നയിച്ചായിരുന്നു ഹർജി. മൂന്നു തവണ പരിഗണിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു….