സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ ഹവാല വരെയായി ; ഉളുപ്പുണ്ടെങ്കില്‍ പിണറായി രാജിവെയ്ക്കണമെന്ന് ഷോണ്‍
തിരുവനന്തപുരം: ഹവാല ഇടപാട് പോലും പുറത്തുവന്ന സാഹചര്യത്തില്‍ ഉളുപ്പ് ഉണ്ടെങ്കില്‍ പിണറായി രാജിവയ്ക്കണമെന്ന് ബിജെപി നേതാവ് ഷോണ്‍ജോര്‍ജ്ജ്. യാതൊരു സേവനവും നല്‍കാതെ വീണ കൈപ്പറ്റിയ മുഴുവന്‍ പണവും പിണറായി വിജയന് കൊടുത്ത കൈക്കൂലിയാണ്. സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ ഹവാല വരെയായെന്നും പറഞ്ഞു. പിണറായിയുടെ അഴിമതികള്‍ക്ക് കുടപിടിക്കാന്‍ തുടങ്ങിയതാണ് വീണയുടെ സ്ഥാപനങ്ങള്‍. ഗള്‍ഫില്‍ നിന്ന് പണം പോയത് അമേരിക്കയിലേക്കാണ്. ആ പണം ഈ നാടിനെ വിറ്റതാണ്. ഹവാല പണം കടത്തിയിട്ടുണ്ടെങ്കില്‍ സ്വപ്ന സുരേഷ് പറഞ്ഞ മുഴുവന്‍ കാര്യങ്ങളും ശരിയാണെന്ന്…