ശ്രീറാമിന്റെ രക്തം പുരണ്ട വസ്ത്രങ്ങൾ ക്വാർട്ടേഴ്സിലേക്ക് മാറ്റി, കെഎം ബഷീർ കേസിൽ സാക്ഷികളുടെ നിർണായക മൊഴി

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ മദ്യലഹരിയിൽ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമൻ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതിയിൽ സാക്ഷികളുടെ നിർണായക മൊഴി. പത്തും പതിനൊന്നും സാക്ഷികളായി വിസ്തരിച്ച ഡോ. അനീഷ് രാജും ഐ എ എസ് ട്രെയിനി അതുലുമാണ് മൊഴി നൽകിയത്. കൃത്യത്തിന് ശേഷം അപകടസമയത്ത് താൻ വന്നിരുന്നെന്നും ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിലേക്ക് മാറ്റിയതായും അനീഷ് രാജ് തിരുവനന്തപുരം നാലാം അഡീഷനൽ സെഷൻസ് കോടതിയിൽ മൊഴി…

Read More

ആഡംബര ഹോട്ടലിൽ നടുക്കുന്ന കൊലപാതകം: മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

ബംഗളൂരു: മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ബംഗളൂരുവിലെ ഒരു ആഡംബര ഹോട്ടലിലാണ് നടുക്കുന്ന സംഭവം. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 40കാരനായ എസ്‌ജി. ഇമ്രാനെയാണ് ഹോട്ടൽ മുറിയിലെ ടോയ്‌ലറ്റിൽ കഴുത്തറുത്ത നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. തൊട്ടടുത്ത് തന്നെ കിടക്കയിൽ ഇയാളുടെ പത്തും അഞ്ചും വയസുള്ള രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങളും കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ ഇമ്രാനെ ഹോട്ടൽ ജീവനക്കാർ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു….

Read More

വന്ദേമാതരം മുഴുവൻ പാടില്ല, നിലപാട് ആവർത്തിച്ച് സർക്കാർ; കോൺഗ്രസ് ഇറ്റാലിയൻ ദേശീയഗാനം പാടട്ടെയെന്ന് ബി.ജെ.പി

തിരുവനന്തപുരം: വന്ദേമാതരം മുഴുവൻ പാടില്ലെന്ന നിലപാട് ആവർത്തിച്ച് സർക്കാർ. ആഗസ്റ്റ് നാലിലെ പൊതുഭരണവകുപ്പ് ഉത്തരവ് പ്രകാരം തലസ്ഥാനത്ത് മുഖ്യമന്ത്രിയും ജില്ലകളിൽ മന്ത്രിമാരും പങ്കെടുക്കുന്ന സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകളിൽ ദേശീയഗാനം മാത്രമേ ആലപിക്കൂ. ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ മാത്രമാണ് വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് ലോക്ഭവൻ ആവശ്യപ്പെടാറുള്ളത്. സ്വാതന്ത്ര്യദിനത്തിൽ തലസ്ഥാനത്തെ ചടങ്ങിൽ മുഖ്യമന്ത്രിയാണ് മുഖ്യാതിഥി. അതുകൊണ്ട് ഇക്കുറി വന്ദേമാതര ആലാപനമുണ്ടാകില്ല. ‘ഹർ ഘർ തിരംഗ’ കാമ്പയിനുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സർക്കുലർ പരിഗണിക്കാതെ പൊതുഭരണവകുപ്പിന്റെ ഉത്തരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. കേന്ദ്ര സാംസ്കാരിക…

Read More

കരിക്കിൻ വെള്ളം ഒആർഎസിനേക്കാൾ നല്ലത്

ക്ഷീണം മാറ്റാനും ഉന്മേഷത്തോടെ ഇരിക്കാനും സഹായിക്കുന്ന പ്രക‌ൃതിദത്തമായ പാനീയമാണ് കരിക്കിൻ വെള്ളം. പലപ്പോഴും ഒആ‌ർഎസിനേക്കാൾ മികച്ചതാണ് ഇതെന്നാണ് പറയുന്നത്. ഉയർന്ന അളവിൽ ഇലക്ട്രോലൈറ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ ജലാംശം നിലനിർത്താൻ ഇത് സഹായിക്കുന്നു. പലപ്പോഴും ഒആർഎസ് ആണോ അതോ ഇളനീരാണോ ഏറ്റവും മികച്ചതെന്ന സംശയം ഉണ്ടാകാറുണ്ട്.   ശരീരത്തിന് പൂർണമായും ജലാംശം ആവശ്യമാണെങ്കിൽ ഒആർഎസ് തന്നെയാണ് ഉപയോഗിക്കേണ്ടത്. എന്നാൽ സാധാരണ നിലയിലുള്ള ജലാംശം നിലനിർത്തിയാൽ മതിയെങ്കിൽ കരിക്കിൻ വെള്ളം മതിയാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ജലാംശം…

Read More

സ്വാതന്ത്ര്യദിനം മുതൽ പുതിയ ദൗത്യംഅഭിജിത് ദീപ്‌കെ

ന്യൂഡൽഹി: സ്വാതന്ത്ര്യദിനം മുതൽ പുതിയ ദൗത്യവുമായി സിജെപി. രാജ്യത്തെ സർക്കാർ സ്‌കൂളുകളുടെ നിലവാരം ഉയർത്താൻ ശ്രമിക്കണമെന്ന ആഹ്വാനവുമായി കോക്രോച്ച് ജനതാപാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെ. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഇൻസ്റ്റഗ്രാം, എക്സ് (ട്വിറ്റർ) തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് സർക്കാർ സ്‌കൂളുകൾ മെച്ചപ്പെടുത്താൻ പ്രതിജ്ഞയെടുക്കണമെന്ന് ദീപ്‌കെ ആഹ്വാനം ചെയ്‌തത്ഈ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയർത്താൻ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി സ്‌കൂളുകളുടെ സോഷ്യൽ ഓഡിറ്റ് നടത്താനും, സിജെപി നൽകുന്ന ഫോമുകളിൽ വിവരങ്ങൾ രേഖപ്പെടുത്തി നൽകാനും കാമ്പെയ്നിലൂടെ ദീപ്കെ…

Read More

രാജേഷിന്റെയും ജോണിന്റെയും വീടുകൾ സന്ദർശിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ ബോട്ടുമറിഞ്ഞ്‌ കടലിൽ കാണാതായ വിഴിഞ്ഞം സ്വദേശി ജോണിന്റെ വീട് സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജോണിന്റെ മക്കളായ ജിജിയെയും ജിനിലിനെയും കണ്ടു സംസാരിക്കുകയും അവരുടെ ആവശ്യങ്ങൾ കേൾക്കുകയും ചെയ്‌തു. കുടുംബം ഉന്നയിച്ച കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പിണറായി വിജയൻ ഉറപ്പുപറഞ്ഞു. കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച തിരുവനന്തപുരം കല്ലിയൂർ സ്വദേശി രാജേഷിന്റെ വീട്ടിലും പിണറായി വിജയനെത്തി. രാജേഷിന്റെ ഭാര്യയ്‌ക്ക് സർക്കാർ ജോലി നൽകണമെന്നും കുടുംബത്തിന്റെ കടംതീർക്കാൻ സർക്കാർ ഇടപെടണമെന്നും പിണറായി വിജയൻ പറഞ്ഞു….

Read More

ബോട്ടിൽ രാഹുലിനൊപ്പം യാത്ര ചെയ്‌ത് യുവതിയും കുട്ടിയും, ആരാണിവർ? ചോദ്യവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ചോദ്യങ്ങളുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. കടലിലൂടെ ബോട്ടിൽ യാത്രചെയ്യുന്ന രാഹുൽ ഗാന്ധിക്കരികിലായി ഒരു സ്‌ത്രീയും കുട്ടിയും ഇരിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി ചോദ്യങ്ങൾ. രാഹുൽ ഗാന്ധിക്കൊപ്പം ഇരിക്കുന്ന സ്‌ത്രീയും കുട്ടിയും ആരാണെന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം ചോദിച്ചത്.   ‘ഈ ചിത്രം എവിടെനിന്നുള്ളതാണ്? എപ്പോഴാണ് പകർത്തിയത്? ഒപ്പമുള്ളവർ ആരെല്ലാമാണെന്നറിയാൻ എനിക്ക് ആകാംക്ഷയുണ്ട്’ എന്നാണ് ചിത്രത്തിന് താഴെ ഗിരിരാജ് സിംഗ് കുറിച്ചത്. ചിത്രത്തിൽ തൊപ്പിയും കണ്ണടയും ധരിച്ചിരിക്കുന്ന…

Read More

കർക്കടക വാവ്: ആലുവയിൽ ഗതാഗത നിയന്ത്രണം

കൊച്ചി∙ കർക്കടക വാവിനോടനുബന്ധിച്ച് 12ന് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊലീസ് സുരക്ഷയും ശക്തമാക്കി. കെഎസ്ആർടിസിയും കൊച്ചി മെട്രോയും അധിക സർവീസ് നടത്തും. 12ന് വെളുപ്പിന് ഒരു മണി മുതൽ 12ന് പകൽ 2 വരെ ആലുവ ടൗണിലും പരിസരങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. മണപ്പുറത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നും ജിസിഡിഎ റോഡു വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകണം. (വൺവേ ട്രാഫിക് ആയിരിക്കും). മണപ്പുറം ഭാഗത്ത് നിന്നുള്ള എല്ലാ വാഹനങ്ങളും ഓൾഡ് ദേശം റോഡ്…

Read More

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ ∙ സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് വന്നതിനു പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയാണ് (51) കുഴഞ്ഞുവീണ് മരിച്ചത്.  രാവിലെ പഞ്ചായത്ത് യോഗത്തിന് എത്തിയപ്പോഴാണ് ദീപ ഓഫിസിൽ കുഴഞ്ഞുവീണത്. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിയോടെ മരിച്ചു.കഴിഞ്ഞ ദിവസം ദീപയെ ചൊക്ലി പഞ്ചായത്തിൽ നിന്നും പിണറായി ഗ്രാമ പഞ്ചായത്തിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നിരുന്നു. ഓഫിസിലേക്ക് ദൂരം കൂടുതലുണ്ടെന്ന് സഹപ്രവർത്തകരോട് ദീപ വിഷമം പങ്കുവച്ചിരുന്നു. ആദ്യം ദീപയെ…

Read More

ഔദ്യോഗിക യാത്രാ വിവരങ്ങൾ മറച്ചുവെച്ച് പിഎസ്‌സി ചെയർമാൻ; ലോഗ് ബുക്ക് സൂക്ഷിച്ചില്ലെന്ന് ആക്ഷേപം

തിരുവനന്തപുരം: ചട്ടം ലംഘിച്ച് ഔദ്യോഗിക യാത്രാ വിവരങ്ങൾ മറച്ചുവെച്ച് പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു. ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക് സൂക്ഷിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. സർക്കാർ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ കൃത്യമായ ലോഗ്ബുക്ക് സൂക്ഷിക്കണമെന്നാണ് നിലവിലുള്ള ചട്ടം. എന്നാൽ എന്തുകൊണ്ടാണ് ലോഗ് ബുക്ക് സൂക്ഷിക്കാത്തത് എന്നതുസംബന്ധിച്ച് ചെയർമാൻ ഇതുവരെ ഔദ്യോഗികമായി കാരണം വ്യക്തമാക്കിയിട്ടില്ല. മുൻ ചെയർമാൻ എം.കെ. സക്കീറും യാത്രാ വിവരങ്ങൾ മറച്ചുവെച്ചതായി വിവരങ്ങളുണ്ട്. ​കഴിഞ്ഞ ഒൻപത് വർഷമായി പിഎസ്‌സി ചെയർമാൻ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക്…

Read More