ഇന്ത്യക്കാർക്ക് വൻ തിരിച്ചടി; പഠനശേഷം യുഎസിൽ ജോലി തുടരാൻ ഒരുലക്ഷം ഡോളർ ഫീസ്
ന്യൂഡൽഹി ∙ പഠനത്തിനു ശേഷം യുഎസിൽ ജോലി ചെയ്യാൻ താൽപര്യപ്പെടുന്ന വിദേശ വിദ്യാർഥികൾക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള യുഎസ് നീക്കം നടപ്പായാൽ ഏറ്റവുമധികം തിരിച്ചടിയുണ്ടാവുക ഇന്ത്യക്കാർക്ക്. എഫ്1 സ്റ്റുഡന്റ് വീസയിൽ യുഎസിലെ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനശേഷം ‘ഓപ്ഷനൽ പ്രാക്ടിക്കൽ ട്രെയ്നിങ്’ (ഒപിടി) പദ്ധതിപ്രകാരം 3 വർഷം കൂടി തുടരാമെന്നതു വലിയ നേട്ടമായിരുന്നു.ഒപിടി കാലയളവ് കഴിഞ്ഞ് എച്ച്1ബി വീസയ്ക്ക് അപേക്ഷിക്കുകയും ചെയ്യാമായിരുന്നു. ആദ്യ ട്രംപ് സർക്കാരിന്റെ കാലത്തും ഒപിടി എടുത്തുകളയാൻ പദ്ധതിയിട്ടിരുന്നതാണ്. ജോ ബൈഡൻ അധികാരത്തിലെത്തിയപ്പോൾ പദ്ധതി നിലനിർത്തി….