കൊല്ലം സുധിയുടെ ആശ്രിതർക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം; ഇൻഷുറൻസ് കമ്പനി നൽകണമെന്ന് കോടതി

കോട്ടയം: സിനിമ-ടെലിവിഷൻ താരം കൊല്ലം സുധിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. ഇൻഷുറൻസ് കമ്പനി 1.77 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കോട്ടയം എംഎസിടി കോടതി വിധിച്ചു.

കൊല്ലം സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കൾ എന്നിവരാണ് നഷ്ടപരിഹാരത്തിന് അവകാശികൾ. കേസിൽ ദീർഘകാലമായി പരിശോധനകളും നിയമനടപടികളും നടന്നുവരികയായിരുന്നു. കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവരാനുണ്ട്.

2023 ജൂൺ അഞ്ചിന് തൃശൂർ കൈപ്പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. മൂന്ന് സഹപ്രവർത്തകർക്കൊപ്പം സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *