Headlines

കെട്ടിപ്പിടിച്ച വിദ്യാർഥിയുടെ തലയിൽ തലോടി ചാക്കോച്ചൻ

നടൻ കുഞ്ചാക്കോ ബോബനോടുള്ള ഒരു സ്കൂൾ കുട്ടിയുടെ ഹൃദ്യമായ സ്നേഹപ്രകടനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂള്‍ ഓഡിറ്റോറിയത്തിൽ ഓപ്പറേഷൻ തൂഫാനോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് സ്നേഹനിർഭരമായ നിമിഷങ്ങൾ അരങ്ങേറിയത്. വിദ്യാര്‍ഥികളിലൊരാള്‍ കുഞ്ചാക്കോ ബോബനെ ഏറെ നേരം കെട്ടിപിടിക്കുകയും ഉമ്മവയ്ക്കുകയുമായിരുന്നു. നിറഞ്ഞ ചിരിയോടെ കുട്ടിയെ സ്വീകരിക്കുന്ന കുഞ്ചാക്കോ ബോബനെയും വിഡിയോയിൽ കാണാം. ലിയോ തേർട്ടീന്ത് സ്കൂളിൽ ഓപ്പറേഷൻ തൂഫാനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു കുഞ്ചാക്കോ ബോബൻ. ആദ്യം വേദിയിലേക്ക് എത്തിയ കുട്ടി കുഞ്ചാക്കോ ബോബന് റോസാപ്പൂ സമ്മാനിച്ചു….

Read More

ഇഞ്ചി മാസങ്ങളോളം കേടുകൂടാതെ ഇരിക്കും

മലയാളികളുടെ അടുക്കളയിൽ ഇഞ്ചിയില്ലാത്ത ദിവസങ്ങൾ ചുരുക്കമാണ്. രാവിലത്തെ ചായയിലായാലും, ബിരിയാണിയോ കറികളോ ഒക്കെ വക്കുമ്പോഴായാലും ഒരല്പം ഇഞ്ചി ചേർത്തില്ലെങ്കിൽ നമുക്ക് ഒരു തൃപ്തി കിട്ടില്ല. പക്ഷെ ഇത് തൊലികളഞ്ഞ് ഗ്രേറ്റ് ചെയ്തെടുക്കുക എന്നത് പലർക്കും വലിയൊരു ബുദ്ധിമുട്ടാണ്. നാരുകൾ കുടുങ്ങി ഒരുപാട് ഇഞ്ചി ഗ്രേറ്ററിൽ തന്നെ വെറുതെ കളയേണ്ടി വരും. ഇതിനൊരു കിടിലൻ പരിഹാരമാണ് ഇപ്പോൾ ഭക്ഷണപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. പ്രശസ്ത ഷെഫ് യുവെറ്റ് ഫ്ലവർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ഈ ചെറിയ സൂത്രം അറിഞ്ഞാൽ പിന്നെ ആരും…

Read More

4 ലക്ഷം രൂപയുടെ ലക്ഷ്വറി കേക്കിന്റെ രഹസ്യം

മധുരം അധികം ഇഷ്ടമില്ലാത്തവർക്കും ധൈര്യമായി കഴിക്കാൻ പറ്റിയ ഒരു കിടിലൻ ഡെസേർട്ടാണ് ചീസ് കേക്കുകൾ. നാവിൽ വച്ചാൽ അലിഞ്ഞുപോകുന്ന ക്രീമി രൂപവും അതിമനോഹരമായ രുചിയുമാണ് ചീസ് കേക്കുകളെ ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ടതാക്കുന്നത്. എന്നാൽ ഈ രുചിക്കപ്പുറം ലോകത്തെ അമ്പരപ്പിച്ച ചില ചീസ് കേക്ക് റെക്കോർഡുകൾ കൂടിയുണ്ട്. കേട്ടാൽ വിശ്വസിക്കാൻ പ്രയാസമുള്ള അത്തരം ചില കൗതുകകരമായ ലോക റെക്കോർഡുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന കേക്ക് മുതൽ ആയിരക്കണക്കിന് കിലോ ഭാരമുള്ള ഭീമൻ കേക്ക് വരെ ഈ കൂട്ടത്തിലുണ്ട്….

Read More

വേദന സംഹാരി ഒഴിവാക്കുക, ബാധിക്കുന്നത് വൃക്കയെ

നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ കഠിനാധ്വാനം ചെയ്യുന്ന അവയവമാണ് വൃക്കകൾ. ദിവസവും ഏതാണ്ട് 50 ഗാലൻ അതായത് ഏകദേശം 180 ലീറ്റർ രക്തവുമാണ് അത് അരിക്കുന്നത്. കൂടാതെ പാഴ്‌വസ്തുക്കൾ നീക്കം ചെയ്യുകയും ധാതുലവണങ്ങളുടെ സന്തുലനം നിലനിർത്തുകയും ചെയ്യുന്നു. അതോടൊപ്പം രക്തസമ്മർദം നിയന്ത്രിച്ചു നിർത്താനും ചുവന്ന രക്തകോശങ്ങളുടെ ഉൽപാദനത്തിനും വൃക്കകൾ സഹായിക്കുന്നു. പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകും മുൻപ് വൃക്കകളുടെ പ്രവർത്തനം തകരാറിലാകാം. ക്രോണിക് കിഡ്നി ഡിസീസിനെ അതുകൊണ്ടുതന്നെ ‘നിശബ്ദ രോഗം’ എന്നാണ് വിളിക്കുന്നത്. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളെയാണ് ഈ…

Read More

മുഖ്യമന്ത്രി വരുന്ന സദസ്സിൽ മാന്യമായി വസ്ത്രം ധരിക്കണം’; പുതുമുഖ നടി ഐശ്വര്യയ്ക്കെതിരെ തെസ്നി ഖാൻ

പൊതുപരിപാടിയിൽ പങ്കെടുക്കുന്നവർ മാന്യമായി വസ്ത്രം ധരിച്ചുവരണമെന്ന് നടി തെസ്നി ഖാൻ. പുതുമുഖ നടി ഐശ്വര്യ ചന്ദ്രൻ മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം ഫോട്ടോ എടുക്കുന്ന വിഡിയോയിലാണ് തെസ്നി ഖാൻ തന്റെ അഭിപ്രായം കമന്റായി രേഖപ്പെടുത്തിയത്. ഐശ്വര്യയുടെ വസ്ത്രധാരണത്തെ വിമർശിച്ചുകൊണ്ടാണ് തെസ്നി ഖാന്റെ കമന്റ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന, സ്റ്റാൻഡേർഡ് ഉള്ള സദസ്സിൽ മാന്യമായി ഡ്രസ്സ് ധരിച്ചുവരണമെന്ന് താരം കമന്റായി കുറിച്ചു. തെസ്നി ഖാൻ കുറിച്ച കമന്റിന്റെ പൂർണരൂപം: ‘എനിക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമാണ്. തെറ്റാണോ ശരിയാണോ എന്ന് അറിയില്ല….

Read More

ബംഗാൾ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടെത്തി,പിടിയിലായി

കൊൽക്കത്ത: ബംഗാളിലെ പൂർവ ബർധമാൻ ജില്ലയിൽ അറസ്റ്റിലായ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവ് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ലക്ഷ്യമിട്ടെന്നും സ്പെഷ്യൽ ടാക്സ് ഫോഴ്സിന്റെ(എസ്ടിഎഫ്) കണ്ടെത്തൽ. പൊലീസ് യൂണിഫോം ധരിച്ച് ജന്തർമന്ദറിലെ പ്രതിഷേധത്തിൽ നുഴഞ്ഞുകയറാനും അവിടെ കലാപം ഉണ്ടാക്കുകയുമായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും എസ്‌ടിഎഫ് പറഞ്ഞു. രണ്ടുദിവസം മുൻപാണ് പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദ് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹമീം മൊണ്ഡൽ ബംഗാളിൽ നിന്ന് പിടിയിലായത്. തുടർന്ന് എസ്ടിഎഫ് കസ്റ്റഡിയിലെടുത്ത…

Read More

നീറ്റ് പരീക്ഷ അടിമുടി മാറും; ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ കൂടുതൽ സമയം

ന്യൂഡൽഹി: നീറ്റ് പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ആശ്വാസം നൽകുന്ന നിരവധി മാറ്റങ്ങളുമായി കേന്ദ്രസർക്കാർ. വീടിനടുത്ത് പരീക്ഷാ കേന്ദ്രങ്ങൾ , പരീക്ഷ എഴുതേണ്ട സ്ഥലത്തെക്കുറിച്ച് നേരത്തേ അറിയിപ്പ്, ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ കൂടുതൽ സമയം എന്നിവയാണ് സുപ്രധാന മാറ്റങ്ങൾ. ഇതിനൊപ്പം പരീക്ഷയുടെ സുതാര്യവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനൊപ്പം പരീക്ഷ എഴുതുന്നവരുടെ മാനസിക സമ്മർദ്ദം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യവും നീറ്റ് പിജി പരീക്ഷയിലെ മാറ്റങ്ങൾക്ക് പിന്നിലുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഓഗസ്റ്റ് 30നാണ്…

Read More

റാന്നിയി വെള്ളപ്പൊക്കം മനപൂർവ്വം, സർക്കാർ തലത്തിൽ ഏകോപനമില്ല

പത്തനംതിട്ട: മഴക്കെടുതിയെ നേരിടുന്നതിൽ സർക്കാർ തലത്തിൽ ഏകോപനമില്ലെന്ന രൂക്ഷവിമർശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. റാന്നിയിലേത് സർ‌ക്കാർ സ്പോൺസേ‌ഡ് വെള്ളപ്പൊക്കമാണെന്നും വ്യാപാരികൾക്ക് സംഭവിച്ച നഷ്ടത്തിന് ഉത്തരവാദിത്തം ഏറ്റെടുത്ത് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരുമുന്നറിയിപ്പും ഇല്ലാതെയാണ് അണക്കെട്ട് തുറന്നതെന്നും അതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം വിമർശിച്ചു. വെള്ളപ്പൊക്കം ഉണ്ടായപ്പോൾ രക്ഷാപ്രവർത്തനം നടത്തിയത് ഡിവൈഎഫ്ഐയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനങ്ങളും യുഡിഎഫ് സ‌ർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി….

Read More

കേരളത്തിലുണ്ടായത് മിന്നൽപ്രളയം; മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായില്ലെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തനാശവും ദുരിതവും വിതച്ച മഴയിൽ മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ നീത കെ ​ഗോപാൽ പറഞ്ഞു. എല്ലാ ജില്ലകളിലും രണ്ട് ദിവസത്തേക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചത്. വ്യാപകമായി മഴ കിട്ടുമെന്നായിരുന്നു കണക്കുകൂട്ടൽ. മലയോരമേഖലകളിൽ വെള്ളം ഒഴുകിപ്പോകാൻ സാധിക്കാതിരുന്നതിനാൽ മിന്നൽപ്രളയമുണ്ടാകുകയായിരുന്നെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ പറഞ്ഞു.   മഴയുടെ ആഘാതം വരുംദിവസങ്ങളിലും തുടരും. പല സ്ഥലങ്ങളിലും നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വെള്ളച്ചാലുകൾ എല്ലാം തടസ്സങ്ങളില്ലാതെയാക്കുക എന്നതാണ് പ്രധാനമെന്നും നീത കെ…

Read More

കളക്ഷൻ റെക്കോഡുകൾ തകർത്ത് വിജയ് ചിത്രം

തിരുവനന്തപുരം : ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ താരവും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് യുടെ അവസാന ചിത്രമായ ‘ജനനായകൻ’ കേരളത്തിൽ ചരിത്രവിജയം കുറിക്കുന്നു. 2026ൽ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രമായി ജനനായകൻ മാറി. ഈ വർഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളിൽ ‘ബ്ലാസ്റ്റ്’, ‘കറുപ്പ്’ എന്നീ ചിത്രങ്ങളുടെ കേരള ഗ്രോസ് കളക്ഷൻ റെക്കോഡുകൾ മറികടന്നാണ് ജനനായകൻ ഒന്നാം സ്ഥാനത്തെത്തിയത്. ആഗോളതലത്തിൽ 300 കോടി രൂപ ഗ്രോസ് ക്ലബ്ബിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന് രണ്ടാം…

Read More