തൃണമൂല് കോണ്ഗ്രസിന് വീണ്ടും തിരിച്ചടി; രാജ്യസഭാംഗം സുസ്മിത ദേവ് രാജിവെച്ചു
തൃണമൂല് കോണ്ഗ്രസിന് വീണ്ടും തിരിച്ചടി. രാജ്യസഭാംഗം സുസ്മിത ദേവ് രാജിവെച്ചു. കഴിഞ്ഞ ദിവസം പോലും തൃണമൂല് കോണ്ഗ്രസ് വിമതരെ കടുത്ത ഭാഷയില് വിമര്ശിച്ച സുസ്മിതാ ദേവില് നിന്നും അപ്രതീക്ഷിത നീക്കമാണ് ഉണ്ടായത്.രാജ്യസഭാ അധ്യക്ഷന് സി പി രാധാകൃഷ്ണന് രാജിക്കത്ത് നല്കിയ സുസ്മിതാദേവ് , പാര്ട്ടിയുടെ എല്ലാ പദവികളും പ്രാഥമിക അംഗത്വവും ഒഴിയുന്നതായി മമത ബാനര്ജിക്ക് കത്ത് നല്കി. തൊട്ടുപിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്മയുമായി സുസ്മിത കൂടിക്കാഴ്ച നടത്തി. ഉടന് ബിജെപി അംഗത്വം എടുത്തേക്കും എന്നാണ്…