ഇന്ത്യൻ തൊഴിലാളികൾക്ക് തിരിച്ചടി; ട്രംപ് എച്ച്-1ബി വിസയുടെ ഉയർന്ന ഫീസ് ഒരു വർഷത്തേക്ക് കൂടി നീട്ടി
വാഷിംഗ്ടൺ: വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള എച്ച്-1ബി നോൺ-ഇമ്മിഗ്രന്റ് വിസയ്ക്ക് ഉയർന്ന ഫീസ് ഈടാക്കുന്നത് അമേരിക്ക ഒരു വർഷത്തേക്കു കൂടി നീട്ടി. അമേരിക്കയിൽ എച്ച്-1ബി വിസയിൽ വിദേശ തൊഴിലാളികളെ എത്തിക്കാൻ ആഗ്രഹിക്കുന്ന തൊഴിലുടമകളിൽ നിന്ന് ഈടാക്കുന്ന 1,00,000 ഡോളർ ഫീസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു വർഷത്തേക്ക് കൂടി നീട്ടിയത് ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കും കമ്പനികൾക്കും യു.എസിൽ വീണ്ടും ഒരു വർഷത്തെ അനിശ്ചിതത്വം സൃഷ്ടിച്ചേക്കാം. ഈ വിസ പദ്ധതിയിൽ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത് ഇന്ത്യക്കാർക്കാണ്. അമേരിക്കൻ…