ഷൂട്ടിംഗിൽ ചരിത്രം സൃഷ്ടിച്ച് മലയാളി താരം; ഏഷ്യൻ ഗെയിംസിൽ വിദർശ കെ വിനോദ് വെള്ളി നേടി

ടോക്കിയോ: ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഒരു മലയാളി താരം വെള്ളിമെഡൽ അണിയുന്നു. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ. വിദർശയെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികളെ തരണം ചെയ്ത് നേടിയ വലിയൊരു നേട്ടമാണിത്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ മെഡൽ കരസ്ഥമാക്കിയത് . വിദർശയുൾപ്പെടുന്ന മുന്നംഗ ടീമാണ് ഫൈനലിൽ എത്തിയതും വെള്ളി മെഡൽ കരസ്ഥമാക്കിയതും. പങ്കെടുത്ത ആദ്യ ഏഷ്യൻ ഗെയിംസിൽ തന്നെ…

Read More

മെസി തട്ടിപ്പില്‍ കുരുക്ക്‌ മുറുകുന്നു ; കേന്ദ്ര ഏജന്‍സി വരും, ജി.എസ്.ടി. ഉന്നതോദ്യോഗസ്ഥയും നിരീക്ഷണത്തില്‍

തിരുവനന്തപുരം: ആന്റോ അഗസ്‌റ്റിന്‍ ഒന്നാംപ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്‌കാസ്‌റ്റിങ്‌ കമ്പനി രണ്ടാംപ്രതിയുമായ ‘മെസി തട്ടിപ്പ്‌’ കേസില്‍ ജി.എസ്‌.ടി. വകുപ്പിന്റെ അന്വേഷണം മന്ദീഭവിപ്പിക്കാന്‍ നീക്കം നടന്നതായി സംശയിച്ച്‌ പ്രത്യേകാന്വേഷണസംഘം. ജി.എസ്‌.ടി. ഉന്നതോദ്യോഗസ്‌ഥ എസ്‌.ഐ.ടി. നിരീക്ഷണത്തില്‍. മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന തട്ടിപ്പില്‍ രാജ്യാന്തര ഹവാല ഇടപാട്‌ സംശയിക്കുന്ന സാഹചര്യത്തില്‍ സമഗ്രാന്വേഷണത്തിനായി കേന്ദ്ര ഏജന്‍സികളെ സമീപിക്കാന്‍ എസ്‌.ഐ.ടി. ശിപാര്‍ശ ചെയ്യും. ഇ.ഡിക്കും കസ്‌റ്റംസിനും റിസര്‍വ്‌ ബാങ്കിനും അന്വേഷണവിവരങ്ങള്‍ അടങ്ങിയ വിശദമായ റിപ്പോര്‍ട്ട്‌ കൈമാറും. ആന്റോ അഗസ്‌റ്റിന്റെ വസതിയിലും റിപ്പോര്‍ട്ടര്‍ ടിവി ആസ്‌ഥാനത്തും…

Read More

സോ​ഫ്റ്റ്‌​വെ​യ​റി​ൽ ഗു​രു​ത​ര​ ​പാ​ക​പ്പി​ഴ: കേരള സർവകലാശാല പ്രസിദ്ധീകരിച്ച പരീക്ഷാഫലം പിൻവലിച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​ ​ ​സോ​ഫ്റ്റ്‌​വെ​യ​റി​ലെ​ ​ഗു​രു​ത​ര​ ​പാ​ക​പ്പി​ഴ​യെ​ ​തു​ട​ർ​ന്ന്,​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​നാ​ലു​ ​വ​ർ​ഷ​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മി​ന്റെ​ ​സെ​മ​സ്റ്റ​ർ​ ​-4,​ ​സെ​മ​സ്റ്റ​ർ​ 1​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ ​ഫ​ലങ്ങൾ കേരള സർവകലാശാല പിൻവലിച്ചു. ​ ​സി​ൻ​ഡി​ക്കേ​റ്റ് ​യോ​ഗത്തിന്റേതാണ് തീരുമാനം. പാ​ക​പ്പി​ഴ​ക​ൾ​ക്കി​ട​യാ​ക്കി​യ​ ​കെ​-​ ​റി​പ്പ് ​സോ​ഫ്ട്‌​വെ​യ​ർ​ ​പി​ൻ​വ​ലി​ക്കാ​നും​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ക​മ്പ്യൂ​ട്ട​ർ​ ​സെ​ന്റ​റി​ന്റെ​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​പു​നഃസ്ഥാ​പി​ക്കാ​നും​ ​സി​ൻ​ഡി​ക്കേ​റ്റ് ​തീ​രു​മാ​നി​ച്ചു.​ ​ പ്രൊ​ഫൈ​ൽ​ ​വ​ഴി​ ​ഫ​ലം​ ​ല​ഭ്യ​മാ​കാ​തി​രി​ക്ക​ൽ,​ ​നി​ല​വി​ലി​ല്ലാ​ത്ത​ ​വി​ഷ​യ​ങ്ങ​ളു​ടെ​ ​ഫ​ലംല​ഭി​ക്ക​ൽ,​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​പ​രീ​ക്ഷാ​ ​മാ​ർ​ക്കു​ക​ളി​ൽ​ ​തി​രി​മ​റി​ ,​ ​വി​ജ​യി​ക്കാ​ത്ത​ ​വി​ഷ​യ​ങ്ങ​ൾ​ക്ക്…

Read More

പാലാരിവട്ടത്ത് സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച; ആറു പ്രതികൾ പിടിയിൽ

കൊച്ചി: പാലാരിവട്ടത്ത് വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ വിവസ്ത്രരാക്കി സ്വർണവും പണവുമടക്കം കവർന്ന കേസിൽ ആറു പ്രതികൾ പിടിയിൽ. ഇതിൽ രണ്ടുപേർ അന്യസംസ്ഥാന തൊഴിലാളികളാണ്. നാലുമലയാളികളും അന്യസംസ്ഥാന തൊഴിലാളികളും അടങ്ങുന്ന സംഘമാണ് വാടകവീട്ടിൽ അതിക്രമിച്ചു കയറി താമസക്കാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും സ്ത്രീകളുടെ വസ്ത്രങ്ങൾ ബലമായി അഴിച്ച് അപമാനിച്ചും കവർച്ച നടത്തിയത്. പാലാരിവട്ടം സംസ്കാര ജംഗ്ഷന് സമീപമുള്ള വീടകവീട്ടിലായിരുന്നു അതിക്രമം നടന്നത്. അസാം,​ ബംഗാൾ സ്വദേശികളായ പുരുഷൻമാരും സ്ത്രീകളും ഉൾപ്പെടെ ഏഴുപേർ താമസിച്ചിരുന്ന വീട്ടിൽ പുലർച്ചെയായിരുന്നു അതിക്രമം….

Read More

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; അംഗീകരിച്ചില്ലെങ്കിൽ കടുത്ത തിരിച്ചടിയെന്ന് ഇറാൻ

ടെഹ്‌റാൻ: നിലവിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുന:രാരംഭിക്കാനായി അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വച്ച് ഇറാൻ. ഖത്തർ മുഖേന നിബന്ധനകളെക്കുറിച്ച് അമേരിക്കയെ അറിയിച്ചതായും പ്രസിഡന്റ് ഡൊണാൾ‌ഡ് ട്രംപിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായി പറഞ്ഞു. ഈ നിബന്ധനകൾ അംഗീകരിക്കാൻ അമേരിക്ക തയ്യാറായില്ലെങ്കിൽ കടുത്ത ആക്രമണങ്ങൾ നടത്താൻ ഇറാൻ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറുമായി മദ്ധ്യസ്ഥ ചർച്ചകൾ തുടരുകയാണെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇറാന്റെ നിബന്ധനകൾ അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്നും റെസായി അൽ…

Read More

സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം; റിയാദിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം

റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് യമനിലെ ഹൂതികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ചെങ്കടൽ തീരത്തെ യൻബു തുറമുഖം, തായിഫ്, ബൈഷ്, ഫറസാൻ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണശ്രമങ്ങൾ തടഞ്ഞതായി സൗദി സഖ്യസേന അറിയിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതിന് പിന്നാലെ റിയാദിനെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആദ്യത്തെ ആക്രമണമാണിതെന്നാണ് റിപ്പോർട്ട്. അതേസമയം, റിയാദിലെ പ്രധാന കേന്ദ്രങ്ങളും സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ യാൻബുവിലെ സ്ഥാപനങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹൂതികൾ…

Read More

സ്വതന്ത്രവ്യാപാരക്കരാറുകൾ പുതിയ തൊഴിലവസരങ്ങൾ തുറക്കുെന്നന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെച്ചിട്ടുള്ള സ്വതന്ത്രവ്യാപാരക്കരാറുകൾ യുവജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ തുറക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തൊഴിൽമേളയിൽ 51,000 നിയമന ഉത്തരവുകൾ വെർച്വലായി വിതരണംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 സ്വതന്ത്ര വ്യാപാരക്കരാറുകളിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ടെന്നും സാധ്യതകളുടെ പുതിയ വാതായനങ്ങളാണ് അതു തുറക്കുന്നതെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ യുവജനങ്ങളുടെ കഴിവുകൾ ലോകത്തിന്റെ വിശ്വാസം നേടിക്കഴിഞ്ഞു. ഇന്ത്യൻ സംരംഭകരിൽനിന്നും യുവശക്തിയിൽനിന്നും വലിയ പ്രതീക്ഷയാണ് ലോകത്തിനുള്ളതെന്നും മോദി പറഞ്ഞു. ബ്രിക്സ് ഉച്ചകോടിയെക്കുറിച്ച് സൂചിപ്പിച്ച്, അതു സർക്കാരുകളുടെമാത്രം സഹകരണമല്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സംരംഭകരും…

Read More

ചാറ്റ്ജിപിടിയുടെ ഉപദേശപ്രകാരം മരുന്ന് കഴിച്ചു; 19കാരന്റെ മരണത്തിൽ ഓപ്പൺഎഐക്കെതിരെ കേസ്

വാഷിങ്ടൺ: ചാറ്റ്ജിപിടി നൽകിയ ഉപദേശത്തെ തുടർന്ന് മരുന്നുകളും മദ്യവും ഉപയോഗിച്ച 19കാരൻ മരിച്ച സംഭവത്തിൽ ഓപ്പൺഎഐക്കെതിരെ കുടുംബം കോടതിയെ സമീപിച്ചു. കാലിഫോർണിയ സർവകലാശാല വിദ്യാർത്ഥിയായ സാം നെൽസണാണ് ക്രാറ്റം, സാനാക്സ്, മദ്യം എന്നിവ ഒരുമിച്ച് ഉപയോഗിച്ചതിനെ തുടർന്ന് മരിച്ചത്. മരണത്തിന് മുമ്പ് സാം ചാറ്റ്ജിപിടിയുമായി നടത്തിയ 700-ലധികം സംഭാഷണങ്ങൾ പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്ന് അമ്മ യു.എസ് കോൺഗ്രസ് സമിതിക്ക് നൽകിയ സാക്ഷ്യപത്രത്തിൽ പറഞ്ഞു. ലഹരി പദാർഥങ്ങളും മരുന്നുകളും എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നതിനെക്കുറിച്ചാണ് സാം പ്രധാനമായും…

Read More

ഹിമാലയൻ മഞ്ഞുമലകൾ വേഗത്തിൽ ഉരുകുന്നു; ​വൻ പ്രളയഭീഷണി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകർ

ഡെറാഡൂൺ: ലോകമെമ്പാടും താപനില ഉയരുന്നത് ഹിമാലയൻ മേഖലയെയും നേരിട്ട് ബാധിക്കുന്നതിനാൽ ഉത്തരാഖണ്ഡിലെ മഞ്ഞുമലകളും ഭീഷണിയിലാണ്. ഉത്തരാഖണ്ഡിലെ 23 പ്രധാന മഞ്ഞുമലകൾ അതിവേഗം ഉരുകുന്നതായി സമീപകാലത്ത് നടത്തിയ പഠനം കണ്ടെത്തി. വാഡിയ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ഗവേഷണ പ്രബന്ധം ‘ഡിസ്‌കവർ ജിയോസയൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ചു. 23 ഹിമാനികളുടെ ചരിത്രരേഖകൾ പരിശോധിച്ച ഗവേഷകർ ഓരോ മഞ്ഞുമലകളും ഉരുകുന്നതിന്റെ കാരണങ്ങളും വിശദമായി വിലയിരുത്തി. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലമുണ്ടാകുന്ന താപനിലയിലെ വർദ്ധനയാണ് മഞ്ഞുമലകൾ ഉരുകുന്നതിന്റെ പ്രധാന…

Read More

വിവാദ കാർ തിരികെ നൽകി മന്ത്രി ഷാജി, കല്യാണ ആവശ്യത്തിനെന്ന് വിശദീകരണം

കണ്ണൂർ: വിവാദ റേഞ്ച് റോവർ കാർ,​ ഉടമയുടെ വീട്ടിൽ തിരികെ എത്തിച്ച് മന്ത്രി ഷാജിയുടെ ഓഫീസ്. കെ.എം.സി.സി നേതാവ് യാക്കൂബിന്റെ ഉടമസ്ഥതയിലുള്ള കാർ അദ്ദേഹത്തിന്റെ കണ്ണൂർ തില്ലങ്കേരിയിലെ വസതിയിലാണ് എത്തിച്ചത്. കല്യാണ ആവശ്യത്തിനായി കാർ തിരികെ നൽകിയെന്നാണ് വിവരം. യൂറോപ്പ് സന്ദർശനത്തിലുള്ള മന്ത്രി കേരളത്തിൽ എത്തുമ്പോൾ കാർ മന്ത്രിക്ക് തിരിച്ചേൽപ്പിക്കും. എന്നാൽ വിവാദം തുടരുന്ന സാഹചര്യത്തിൽ മന്ത്രി വീണ്ടും വാഹനം ഉപയോഗിക്കുന്നത് തുടരുമോ എന്നാണ് ആകാംക്ഷ . ഈ മാസം 27നാണ് മന്ത്രി കെ.എം. ഷാജി തിരികെ…

Read More