ജനന-മരണ രജിസ്‌ട്രേഷൻ ഇനി എളുപ്പമല്ല; ഒക്‌ടോബർ ഒന്നുമുതൽ കർശന നിയമം

ന്യൂഡൽഹി: ജനന,മരണ രജിസ്‌ട്രേഷൻ വ്യവസ്ഥകൾ കർശനമാക്കി കേന്ദ്രസർക്കാർ. ഒക്‌ടോബർ ഒന്നുമുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും. രജിസ്‌ട്രേഷൻ ഒഫ് ബർത്ത് ആന്റ് ഡെത്ത് (അമൻമെന്റ്) ആക്‌ട്, 2026 പ്രകാരമുള്ള പുതിയ വ്യവസ്ഥകളാണ് പ്രാബല്യത്തിൽ വരുന്നത്. രജിസ്‌ട്രാർ ജനറൽ ഒഫ് ഇന്ത്യയായ മൃത്യുഞ്ജയ് കുമാർ നാരായൺ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. പുതിയ വ്യവസ്ഥകൾ അനുസരിച്ച് ജനന-മരണ രജിസ്‌ട്രേഷനുകൾ നടത്താൻ ഒരു വർഷം വരെയാണ് സമയപരിധി ലഭിക്കുന്നത്. വൈകിയാൽ പിഴയിടാക്കുന്നതിനൊപ്പം മജിസ്‌ട്രേറ്റ്, സബ്‌ ഡിവിഷണൽ മജിസ്‌ട്രേറ്റ്…

Read More

90 മിനിട്ട് ഉറങ്ങാൻ റെഡിയാണോ? എന്നാൽ 13 ലക്ഷം രൂപ സ്വന്തമാക്കാം

ഒരിക്കലും ഒഴിച്ചുനിർത്താൻ പറ്റാത്ത ഒന്നാണ് ഉറക്കം. ശരീരത്തിനും തലച്ചോറിനും പ്രധാനമായി വിശ്രമം ലഭിക്കുന്നത് ഉറക്കത്തിലൂടെയാണ്. ദിവസവും ശരിയായ ഉറക്കം ലഭിച്ചാൽ മാത്രമേ ആരോഗ്യത്തോടെ മുന്നോട്ടുപോകാൻ കഴിയൂ. ഒരു ദിവസം നല്ലപോലെ ഉറങ്ങിയില്ലെങ്കിൽ ആ ദിവസം തന്നെ പോയെന്ന് പറയാം. ചിലർക്ക് എത്ര ഉറങ്ങിയാലും മതിവരില്ല. അങ്ങനെയാണെങ്കിലും ഉറങ്ങിയാൽ നിങ്ങൾക്ക് പണം ലഭിക്കുമെന്ന് പറഞ്ഞാലോ? കേൾക്കുമ്പോൾ ചിരിവരുമെങ്കിലും സംഭവം സത്യമാണ്. ജപ്പാനിലാണ് തികച്ചും വ്യത്യസ്തമായ ഈ മത്സരം നടക്കാൻ പോകുന്നത്. 90 മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ ഉറക്കമത്സരത്തിലെ വിജയിക്ക്…

Read More

പുരപ്പുറത്ത് സോളാർ വയ്ക്കുന്നവർക്ക് പുതിയ പ്രതിസന്ധി: സ്വന്തമായി വാങ്ങിയാൽ കുടുങ്ങും, വായ്പ്പയെടുത്തവരും പെട്ടു

കണ്ണൂർ: വൈദ്യുത പ്രതിസന്ധി നിലനിൽക്കെ പുരപ്പുറ സോളാർ പദ്ധതി ജില്ലയിൽ താളം തെറ്റി.നിലവിൽ ജില്ലയിൽ 2040 കണക്ഷനുകളാണ് പാതിവഴിയിലുള്ളത്. നെറ്റ് മീറ്റർ ക്ഷാമമാണ് പദ്ധതിയുടെ മുന്നോട്ട് പോക്കിന് വെല്ലുവിളി . രണ്ടരമാസം മുമ്പാണ് മീറ്റർ ക്ഷാമം തുടങ്ങിയത്.കഴിഞ്ഞമാസം അവസാനത്തോടെ മീറ്ററുകൾ ലഭ്യമാക്കുമെന്നായിരുന്നു വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചത്.എന്നാൽ സെക്ഷൻ ഓഫീസുകളിൽ മീറ്റർ എത്തിയില്ല. സോളർ പ്ലാന്റുകളെ ഗ്രിഡുമായി ബന്ധിപ്പിക്കുന്ന ഇംപോർട്ട്, എക്‌സ്‌പോർട്ട് നെറ്റ് മീറ്ററുകൾക്കാണ് ക്ഷാമം. ത്രീഫേസ് വിഭാഗത്തിൽ വരുന്ന മീറ്ററുകൾ കിട്ടാനില്ല . കേന്ദ്ര സർക്കാരിന്റെ…

Read More

വിവാഹിതനായത് 17 ദിവസം മുൻപ്; യുവാവ് വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

ഹൈദരാബാദ്: 28കാരനായ നവവരനെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് ജാബർ ഹുസൈൻ എന്ന യുവാവിനെ അമേരിക്കയിലെ മസാച്യുസെറ്റ്‌സിലുള്ള വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മസാച്യുസെറ്റ്‌സിലെ ലോവലിൽ സിവിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു ജാബർ. 17 ദിവസങ്ങൾക്ക് മുൻപായിരുന്നു ജാബറിന്റെ വിവാഹം. ജാബറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിന്റെ സഹായം തേടുകയാണ് കുടുംബം. ഇതുസംബന്ധിച്ച് മജിലിസ് ബച്ചാവോ തെഹ്‌രീക് (എംബിടി) വക്താവ് അംജദ് ഉല്ലാഹ് ഖാൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ ജാബറിന്റെ…

Read More

അളവില്‍ കവിഞ്ഞ മദ്യം വീട്ടില്‍ സൂക്ഷിച്ചു: റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ അറസ്റ്റു ചെയ്തു

കൊച്ചി: വയനാട് വാഴവറ്റയിലെ വീട്ടില്‍ അളവില്‍ കവിഞ്ഞ മദ്യം കൈവശം വെച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍. എക്‌സൈസ് എസി ബൈജുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം കൊച്ചിയിലെ ഓഫീസില്‍ എത്തിയായിരുന്നു അറസറ്റ്. ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒരാള്‍ക്ക് കൈവശം വെക്കാവുന്നതിലും അധികം അളവിലും വിവിധ തരത്തിലുള്ള മദ്യശേഖരവുമാണ് വാഴവറ്റയിലെ വീട്ടില്‍ കണ്ടെത്തിയത്. 43 ലിറ്റര്‍ വിദേശമദ്യം, ഏഴ് ലിറ്റര്‍ വിദേശ വൈന്‍, 13 ലിറ്റര്‍ വീട്ടിലുണ്ടാക്കിയ വൈന്‍, കൂടാതെ മറ്റൊരു മുറിയില്‍ നിന്ന്…

Read More

ഇ.ഡിയ്ക്ക് എതിരേ ശശിധരന്‍ കര്‍ത്തയും ; മൊഴി നല്‍കാന്‍ ബലപ്രയോഗം നടത്തിയെന്ന് സിഎംആര്‍എല്‍ എം.ഡി.

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സത്യവാങ്മൂലം നല്‍കി സിഎംആര്‍എല്‍ എം.ഡി. ശശിധരന്‍ കര്‍ത്തയും. തന്നെ ആശുപത്രിയില്‍ കിടക്കയില്‍ വെച്ചാണ് ചോദ്യം ചെയ്തതെന്നും ബലം പ്രയോഗിച്ചെന്നും പറഞ്ഞു. മൊഴി പകര്‍പ്പില്‍, ഇഡി ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്നും ആരോപിച്ചു. സേവനമില്ലാതെ, ടി വീണയ്ക്ക് പണം നല്‍കിയെന്ന് ശശിധരന്‍ കര്‍ത്ത സമ്മതിച്ചെന്നാണ് ഇഡി വാദം. ഇത് അടക്കം തള്ളുന്നതാണ് ശശിധരന്‍ കര്‍ത്തയുടെ മൊഴി പിന്‍വലിക്കല്‍ സത്യവാങ്മൂലം. 2024 ല്‍ എടുത്ത മൊഴി പിന്‍വലിക്കണമെന്ന്…

Read More

റഷ്യൻ സമ്പദ്‌വ്യവസ്ഥയെ ലക്ഷ്യമിടുന്ന ഉപരോധ ബിൽ ട്രംപിനു മുന്നിൽ; ഇന്ത്യയെ എങ്ങനെ ബാധിക്കും?

വാഷിംഗ്ടൺ: റഷ്യൻ ഉദ്യോഗസ്ഥരെയും സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളെയും ലക്ഷ്യമിട്ടുള്ള വിപുലമായ ഉപരോധ പാക്കേജ് യുഎസ് പ്രതിനിധി സഭ പാസാക്കിയതോടെ, ട്രംപ് ഭരണകൂടത്തിൽ നിന്ന് ഇന്ത്യയ്ക്ക് പുതിയൊരു താരിഫ് ഭീഷണി നേരിടേണ്ടി വരും. റഷ്യൻ ഇന്ധനം വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ പ്രസിഡന്റ് ട്രംപിന് അധികാരം നൽകുന്നതാണ് ‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ് ഓഫ് 2026’ (The Lindsey O. Graham Sanctioning Russia and Iran…

Read More

ഈ ജില്ലക്കാർക്ക് സന്തോഷ വാർത്ത; ഇന്ന് മഴയെത്തും, മഞ്ഞ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അ‌ഞ്ചു ദിവസം മഴ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 18/09/2026: ഇടുക്കി 19/09/2026: മലപ്പുറം, കോഴിക്കോട് 20/09/2026: കോട്ടയം, ഇടുക്കി, എറണാകുളം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന്…

Read More

മെസിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്; മുൻ കായിക മന്ത്രി അബ്ദുറഹ്മാനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുൻ കായിക മന്ത്രി അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. റിപ്പോർട്ടർ ടിവി ഓഫീസിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചശേഷമായിരിക്കും ചോദ്യം ചെയ്യുക. എസ്ഐടി പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും. മൊബൈൽഫോണും ലാപ്ടോപ്പും ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ്…

Read More

മാത്യു കുഴൽനാടന്റെ വീട്ടിൽ മോഷണം; പ്രതി അറസ്റ്റിൽ

കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎയുടെ പൈങ്ങോട്ടൂർ ആയങ്കരയിലെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. മുർഷിദാബാദ് സ്വദേശി ബിഷ്ണു മണ്ഡലിനെയാണ് പൊലീസ് പിടികൂടിയത്. ഞായറാഴ്ചയാണ് മോഷണം നടന്നത്. സംഭവസമയത്ത് വീട്ടുകാരോ തൊഴിലാളികളോ സ്ഥലത്തുണ്ടായിരുന്നില്ല. നിർമാണ ആവശ്യങ്ങൾക്കായി എത്തിച്ചിരുന്ന ഇലക്ട്രിക് വയറുകളാണ് മോഷ്ടിച്ചത്. പ്രതി വീട്ടിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മോഷണത്തിൽ 50,000 രൂപയുടെ നഷ്ടമുണ്ടായതായി മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധനാ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി….

Read More