മോദിയുടെ ജന്മദിനത്തിൽ വൻ സമ്മാനവുമായി താരദമ്പതികൾ; പ്രഖ്യാപനം സമൂഹമാദ്ധ്യമത്തിലൂടെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76ാമത് ജന്മദിനാഘോഷത്തിലാണ് രാജ്യം. ഇന്നലെയാണ് മോദി 76ാം വയസിലേയ്ക്ക് കടന്നത്. ഭരണഘടനാ പദവികളിൽ ഒക്ടോബർ ഏഴിന് മോദി 25 വർഷം പൂർത്തിയാക്കുന്നതും കൂടി ആഘോഷിക്കാൻ ഒരുമാസം നീണ്ടുനിൽക്കുന്ന ‘സേവാ സങ്കൽപ് അഭിയാൻ’ പരിപാടിക്കും ബിജെപി ഇന്നലെ തുടക്കമിട്ടു. ഇതിനിടെ പ്രധാനമന്ത്രിക്ക് ജന്മദിനത്തിൽ വേറിട്ട സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ബോളിവുഡിലെ താരദമ്പതികളായ ആലിയ ഭട്ടും റൺബീർ കപൂറും. 20 സ്‌കൂളുകളുടെ പുനർനിർമാണം നടത്തി താനും ഭർത്താവും സേവ സങ്കൽപ് അഭിയാന്റെ ഭാഗമാകുമെന്നാണ് മോദിക്ക് ജന്മദിനാശംസകൾ…

Read More

ഇനി 15 വയസ്സിന് താഴെയുള്ളവരുടെ പാസ്പോർട്ട് കാലാവധി 5 വർഷം അല്ലെങ്കിൽ 18 വയസ്സ് തികയുന്നതുവരെ

ന്യൂഡൽഹി: 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായുള്ള പാസ്‌പോർട്ട് ചട്ടങ്ങളിൽ വിദേശകാര്യ മന്ത്രാലയം ഭേദഗതി വരുത്തി. പുതിയ പാസ്‌പോർട്ട് (ഭേദഗതി) ചട്ടങ്ങൾ, 2026 പ്രകാരം ഈ പ്രായത്തിലുള്ള കുട്ടികൾക്ക് നൽകുന്ന സാധാരണ പാസ്‌പോർട്ടിന് ഇനി മുതൽ നൽകുന്ന തീയതി മുതൽ അഞ്ച് വർഷം വരെ അല്ലെങ്കിൽ കുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ (ഇതിൽ ഏതാണോ ആദ്യം വരുന്നത്) മാത്രമായിരിക്കും കാലാവധിയുണ്ടായിരിക്കുക. സെപ്റ്റംബർ 17-ന് ഇന്ത്യയുടെ ഗെസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലൂടെയാണ് ഈ മാറ്റം നിലവിൽ വന്നത്. 1980-ലെ പാസ്‌പോർട്ട്…

Read More

നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മറ്റന്നാള്‍ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സൗരാഷ്ട്രയ്ക്ക് സമീപം വടക്കുകിഴക്കന്‍ അറബിക്കടലിന് മുകളിലായി ന്യൂനമര്‍ദ്ദം തുടരുകയും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയും ഉണ്ടെന്ന് കേന്ദ്ര…

Read More

ഡൽഹി കൂട്ടബലാത്സംഗം; ഇരയുടെ ശരീരം തെരുവുനായ്ക്കൾ ഭക്ഷണമാക്കി, അഴുകിയ മൃതദേഹത്തിന് ഒരു കൈ നഷ്ടമായിരുന്നു!

ന്യൂഡൽഹി: ഡൽഹിയിലെ സ്വരൂപ് നഗറിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ മൃതദേഹം കണ്ടതും പൊലീസിനെ അറിയിച്ചതും നാട്ടുകാരായിരുന്നു. സെപ്റ്റംബർ 13-ന് രാവിലെ സ്വരൂപ് നഗറിന് സമീപമുള്ള പാടത്ത് അഴുകിയ നിലയിലുള്ള മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചുകീറി തിന്നുന്ന ഭീകരമായ കാഴ്ചയായിരുന്നു അത്. കൈ അറ്റുപോയ നിലയിലും നായ്ക്കൾ ഭാഗികമായി തിന്നതുമായ മൃതദേഹം കണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഞെട്ടിപ്പോയി. മരിച്ചത് സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാൻ സാധിക്കാത്തവിധം വികൃതമായിരുന്നു മൃതശരീരം. ഇരയുടെ മുഖം പൂർണ്ണമായി വികൃതമാക്കിയിരുന്നുവെന്നും ശരീരത്തിൽ നിരവധി കുത്തേറ്റ പാടുകളുണ്ടായിരുന്നതായും…

Read More

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമടക്കം 100 ശതമാനം തീരുവ ഭീഷണി, അമേരിക്ക പക്ഷെ യുറേനിയം വാങ്ങുന്നത് റഷ്യയിൽ നിന്നുതന്നെ

വാഷിംഗ്‌ടൺ: റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്താൻ ഒരുങ്ങുന്ന അമേരിക്ക യുറേനിയം വാങ്ങുന്നത് അവിടെനിന്നുതന്നെ. എണ്ണ ഇറക്കുമതിയിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. മികച്ച ഡിസ്‌കൗണ്ടിൽ റഷ്യൻ ക്രൂഡ് ഇന്ത്യയ്‌ക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യയെപ്പോലെ റഷ്യൻ ക്രൂഡ് ഓയിലിനെ ഏറെ ആശ്രയിക്കുന്ന രാജ്യമാണ് ചൈനയും. ഈ രണ്ട് രാജ്യങ്ങളെയും പ്രധാനമായി ലക്ഷ്യമിട്ടാണ്‌ 100 ശതമാനം തീരുവ ഭീഷണി അമേരിക്കൻ പ്രസിഡന്റ് ട്രംപിൽ നിന്നുണ്ടായത്. ഈ നീക്കത്തിൽ അമേരിക്കയെ അതൃപ്‌തി അറിയിക്കാനൊരുങ്ങുകയാണ്…

Read More

ബെംഗളൂരുവിൽ നാല് കിലോമീറ്റർ പിന്നിടാൻ 2.5 മണിക്കൂർ; പരീക്ഷയെഴുതാൻ പോയ കുട്ടികൾക്ക് ട്രാഫിക് നൽകിയത് അഗ്നിപരീക്ഷ!

ബെംഗളൂരു: എസ്‌എച്ച്-35-ലെ വർത്തുർ-ഗുഞ്ചൂർ റോഡിലൂടെ യാത്ര ചെയ്തിരുന്ന നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥികൾ കഴിഞ്ഞ വ്യാഴാഴ്ച കടുത്ത ഗതാഗതക്കുരുക്കിൽ ദുരിതത്തിലായി. ഗതാഗതക്കുരുക്ക് കാരണം വെറും 4 കിലോമീറ്റർ ദൂരം പിന്നിടാൻ കുട്ടികൾക്ക് 2.5 മണിക്കൂർ വേണ്ടിവന്നു. രാവിലെ സ്കൂൾ ബസുകൾ 40 മിനിറ്റ് വരെ വൈകുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് തിരികെ വീട്ടിലേക്ക് മടങ്ങിയപ്പോഴും വിദ്യാർത്ഥികൾ മണിക്കൂറുകളോളം റോഡിൽ കുടുങ്ങി. ഈ പാതയിൽ ഇരുപതോളം വലിയ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പല സ്കൂളുകളിലും അർദ്ധവാർഷിക പരീക്ഷകൾ നടന്നു വരികയാണ്. വൈകുന്നേരത്തെ…

Read More

എംബിബിഎസിന് അഡ്‌മിഷൻ കിട്ടിയെന്നുപറഞ്ഞ് വീട്ടുകാരുമായി കോട്ടയത്തെത്തി മുങ്ങി, യുവതിയെ പിന്നെ കണ്ടത് കൊച്ചിയിൽ

കൊച്ചി: കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസിന് അഡ്‌മിഷൻ ലഭിച്ചെന്നറിയിച്ച് മാതാപിതാക്കളുമായെത്തിയ യുവതി മുങ്ങി. ഹോസ്‌റ്റലിൽ ജോയിൻ ചെയ്യണമെന്നറിയിച്ച് ബന്ധുക്കളുമായി ബുധനാഴ്‌ചയാണ്‌ യുവതി എത്തിയത്. ഇതിനിടെ മാതാപിതാക്കളെ പുറത്തുനിർത്തി ഹോസ്റ്റലിനകത്തേക്ക് പോയ യുവതി അതുവഴി സ്ഥലംവിടുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷണം നടക്കവെ കൊച്ചിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളം മേത്തല സ്വദേശിയായ 21കാരിയാണ് എംബിബിഎസിന് തനിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ അഡ്‌മിഷൻ കിട്ടിയെന്നും അഡ്‌മിഷൻ നടപടി പൂർത്തിയായതിനാൽ ഹോ‌സ്റ്റലിൽ ജോയിൻ ചെയ്യണമെന്നും വീട്ടുകാരെ അറിയിച്ചത്. തുടർന്ന്…

Read More

റബ്ബ‌ർ തോട്ടത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ട സംഭവം, സിപിഎം പഞ്ചായത്തംഗമടക്കം ആറുപേർ പിടിയിൽ

കോട്ടയം: റബ്ബർ തോട്ടത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്‌ത് പൊലീസ്. അറസ്റ്റിലായവരിൽ ഒരാൾ സിപിഎം നേതാവും പഞ്ചായത്തംഗവുമാണ്. മണിമല പഞ്ചായത്ത് ഒന്നാം വാർഡംഗവും സിപിഎം നേതാവുമായ ജോജി ജോൺ, നിഖിൽ അയ്യപ്പൻ, ഷിബിൻ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്‌ചയാണ് കറിക്കാട്ടൂർ വൈക്കുന്നേൽ വീട്ടിൽ ഷിബു ഖാനെ (48) മരിച്ചനിലയിൽ കണ്ടത്. ഉച്ചയ്ക്ക് 12 ഓടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടർന്ന് മണിമല പൊലീസും ഫോറൻസിക് വിദഗ്ദ്ധരും…

Read More

ബ്യൂട്ടിപാർലർ കേന്ദ്രീകരിച്ച് ലഹരിവിൽപന; മമ്പാട്‌ കോളേജ്‌ അദ്ധ്യാപകനുൾപ്പെടെ നാല് പേർ അറസ്റ്റിൽ

മലപ്പുറം: എംഡിഎംഎ കേസിൽ കോളേജിലെ ഗസ്റ്റ് അദ്ധ്യാപകനുൾപ്പെടെ നാല് പേർ അറസ്റ്റിൽ. മലപ്പുറം മമ്പാട് എംഇഎസ് കോളേജ് അദ്ധ്യാപകൻ സുഹൈൽ പെരിങ്ങോടൻ (31), നിലമ്പൂരിലെ ബ്യൂട്ടിപാർലർ ഉടമ സുബ്രഹ്മണ്യൻ (38), വിവേക് (36), ഇടവണ്ണ സ്വദേശിനി റീന എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം എസ്ഐ കെഎം അർഷിദിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ വലയിലായത്. സുബ്രഹ്മണ്യന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലർ കേന്ദ്രീകരിച്ചായിരുന്നു ലഹരിക്കച്ചവടം. ഇവിടെ പൊലീസ് സംഘം…

Read More

ബംഗാളിന് പിന്നാലെ അതിഥി തൊഴിലാളികളെ തട്ടിക്കൊണ്ടുപോകാൻ ഒഡിഷയും: മലയാളികൾക്ക് വീണ്ടും ഇരുട്ടടിയോ?

തിരുവനന്തപുരം: ബംഗാളിന് പിന്നാലെ കേരളത്തിൽ ജോലിച്ചെയ്യുന്ന അതിഥി തൊഴിലാളികളെ മടക്കിക്കൊണ്ടുവരാൻ ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഒഡിഷ ഉപമുഖ്യമന്ത്രി പ്രവതി പരിധയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലുള്ള ഒഡീഷ സ്വദേശികളെ ഘട്ടംഘട്ടമായി തിരികെ എത്തിച്ച് അവർക്ക് മികച്ച നൈപുണ്യ പരിശീലനവും തുടർന്ന് സ്വന്തം നാട്ടിൽ തന്നെ തൊഴിലും നൽകാനാണ് ഒഡിഷ സർക്കാർ പദ്ധതിയിടുന്നത്. നേരത്തെ പശ്ചിമബംഗാളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കി ഇതരസംസ്ഥാനങ്ങളിലേക്കുള്ള തൊഴിലാളികളുടെ കുടിയേറ്റം കുറയ്ക്കാനുള്ള നീക്കം ബംഗാൾ സർക്കാർ ആരംഭിച്ചിരുന്നു. ഇതുമായിബന്ധപ്പെട്ട ആശങ്കകൾ ശക്തമാകുന്നതിനിടെയാണ് മലയാളികൾക്ക്…

Read More