അളവിൽ കവിഞ്ഞ മദ്യശേഖരം: ആന്റോ അഗസ്റ്റിനെതിരെ എക്‌സൈസ് കേസെടുക്കും

വയനാട് : വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടിൽ നടത്തിയ പരിശോധനയിൽ അളവിൽ കവിഞ്ഞ മദ്യ ശേഖരം കണ്ടെത്തിയ സംഭവത്തിൽ ആന്റോ അഗസ്റ്റിനെതിരെ എക്സൈസ് കേസെടുക്കും. അബ്‌കാരി ആക്ട് പ്രകാരമാണ് കേസെടുക്കുക. ഇന്ന് തന്നെ കേസെടുക്കുമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരിക്കും കേസെടുക്കുകയെന്നും കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ പറഞ്ഞു. കേസെടുത്താൽ ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യേണ്ടി വരും. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരായിരിക്കും തീരുമാനിക്കുക. ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യുമെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും…

Read More

കേരളത്തിലെ പേരുകേട്ട ടൂറിസം കേന്ദ്രം, പക്ഷെ ബസിറങ്ങുന്ന സഞ്ചാരികൾക്ക് കാണാൻ വെളിച്ചമില്ല, പൊതുടോയ്‌ലെറ്റ് പോലും പ്രവർത്തിക്കില്ല

വർക്കല: വർക്കല നഗരസഭയുടെ അധീനതയിലുള്ള ബസ് ടെർമിനൽ നോക്കുകുത്തിയായി മാറുന്നു.വർക്കല റെയിൽവേ സ്റ്റേഷന് എതിർവശത്തായി ട്രെയിൻ യാത്രക്കാർക്ക് ഏറെ സൗകര്യമായ സ്ഥലത്താണ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നതെങ്കിലും,യാത്രക്കാർക്ക് യാതൊരു പ്രയോജനവുമില്ലാത്ത അവസ്ഥയാണ്. കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂര മഴക്കാലത്ത് ഇളകി മാറിയിട്ട് പുനഃസ്ഥാപിക്കാൻ പോലും നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. അഞ്ച്‌ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ കേന്ദ്രം ഇപ്പോൾ യാചകരുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ്. യാത്രക്കാർ സ്റ്റാൻഡിനുള്ളിൽ കയറാതെ പ്രവേശന കവാടത്തിൽ നിന്നാണ് ബസിൽ കയറുന്നത്. ഡ്രൈവർമാർ തോന്നിയപടി ബസ് നിറുത്തുന്നതോടെ…

Read More

വെള്ള,​ നീല റേഷൻ കാർഡുടമകൾക്ക് സന്തോഷ വാർത്ത,​ അരി വിഹിതം അഞ്ച് കിലോ വരെ വർദ്ധിപ്പിക്കുന്നത് പരിഗണനയിൽ

തിരുവനന്തപുരം: വെള്ള, നീല റേഷൻ കാർഡുകളുടെ അരി വിഹിതം 5 കിലോവരെ വർദ്ധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. നിലവിലെ കുറഞ്ഞവിഹിതം കാരണം ഈ വിഭാഗത്തിലെ പലരും റേഷൻ വാങ്ങാത്ത സ്ഥിതിയുണ്ട്. കൂടുതൽ അരി ലഭിച്ചാൽ ഇവരും റേഷൻ കടയിലെത്തും. അരിവില നിയന്ത്രിക്കാൻ ഇത് സഹായകമാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു. ചില്ലറ റേഷൻകടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലിൽനിന്ന് 35 ആക്കണമെന്നു റേഷൻവ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, മുൻഗണനേതര കാർഡിനുള്ള വിഹിതം വർദ്ധിപ്പിക്കാനായാൽ വില്പന കൂടും….

Read More

മെസിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്; 20 മണിക്കൂർ നീണ്ട റെയ്ഡ് അവസാനിച്ചു, രേഖകളും മെമ്മറി കാർഡുകളും കസ്റ്റഡിയിൽ

കൊച്ചി: ഫുട്ബോൾ ഇതിഹാസം മെസിയുടെ പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ കളമശ്ശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിൽ നിന്ന് നിരവധി രേഖകൾ പിടിച്ചെടുത്തെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് കസ്റ്റഡിയിലെടുത്തു. 20 മണിക്കൂർ നീണ്ട റെയ്ഡിനിടെ 6300 അമേരിക്കൻ ഡോളറും കണ്ടെത്തി. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ ഫ്ലാറ്റുകൾ,പരസ്യകമ്പനിയായ ഗോട്ട് ആഡിന്റെ ഓഫീസ്, വയനാട്ടിലെ തറവാട്ടു വീട് എന്നിവിടങ്ങളിൽ ഒരേസമയമായിരുന്നു പരിശോധന. മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിൻ…

Read More

പിഎഫ് വേതന പരിധി 25,000 രൂപയായി ഉയർത്തി; 51 ലക്ഷം ജീവനക്കാർക്ക് പ്രയോജനം

ന്യൂഡൽഹി: ഇപിഎഫ്ഒ വരിക്കാരുടെ നിർബന്ധിത പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യത്തിനുള്ള വേതനപരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. തീരുമാനത്തോടെ ഏകദേശം 51 ലക്ഷം ജീവനക്കാർക്ക് പ്രയോജനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇതോടെ സർക്കാരിന്റെ ചെലവ് 11,339 കോടി രൂപയായി ഉയരും. ജീവനക്കാരുടെ ദീർഘകാല ആവശ്യമാണ് അംഗീകരിച്ചതെന്നും മന്ത്രി പറഞ്ഞു. തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ പ്രതിമാസം 15,000 രൂപയിൽ കൂടുതൽ ശമ്പളവുമായി ജോലിയിൽ പ്രവേശിക്കുന്ന പുതിയ…

Read More

പിഎഫ് വേതന പരിധി 25,000 രൂപയായി ഉയർത്തി; 51 ലക്ഷം ജീവനക്കാർക്ക് പ്രയോജനം

ന്യൂഡൽഹി: ഇപിഎഫ്ഒ വരിക്കാരുടെ നിർബന്ധിത പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യത്തിനുള്ള വേതനപരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. തീരുമാനത്തോടെ ഏകദേശം 51 ലക്ഷം ജീവനക്കാർക്ക് പ്രയോജനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇതോടെ സർക്കാരിന്റെ ചെലവ് 11,339 കോടി രൂപയായി ഉയരും. ജീവനക്കാരുടെ ദീർഘകാല ആവശ്യമാണ് അംഗീകരിച്ചതെന്നും മന്ത്രി പറഞ്ഞു. തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ പ്രതിമാസം 15,000 രൂപയിൽ കൂടുതൽ ശമ്പളവുമായി ജോലിയിൽ പ്രവേശിക്കുന്ന പുതിയ…

Read More

യമൻ അതിർത്തിയിലേക്ക് പോകരുത്; സൗദിയിലെ അമേരിക്കക്കാർക്ക് ജാഗ്രതാ നിർദേശം

സൗദി അറേബ്യയിലെ അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി യുഎസ് എംബസി. യമൻ അതിർത്തി പ്രദേശങ്ങളിലേക്ക് പോകരുതെന്നാണ് നിർദേശം. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഭീഷണിയുടെ സ്വഭാവത്തെക്കുറിച്ചോ മുന്നറിയിപ്പ് എത്രകാലത്തേക്ക് തുടരുമെന്നതിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ എംബസി പുറത്തുവിട്ടിട്ടില്ല. അതിർത്തി മേഖലയിലുള്ള അമേരിക്കൻ പൗരന്മാർ ജാഗ്രത പാലിക്കുകയും നിർദേശങ്ങൾ അനുസരിച്ച് പ്രദേശത്തുനിന്ന് അകന്നുനിൽക്കുകയും വേണമെന്ന് എംബസി അറിയിച്ചു. അതേസമയം, സൗദി അറേബ്യയിലെ മക്കയ്ക്ക് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ…

Read More

2013-ലെ ഛത്തീസ്ഗഡ് മാവോയിസ്റ്റ് ആക്രമണം: 29 പേർ കൊല്ലപ്പെട്ട കേസിൽ 10 പ്രതികൾക്ക് വധശിക്ഷ

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ജിറാം ഘാട്ടിയിൽ മാവോയിസ്റ്റുകൾ നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നിൽ 29 പേർ കൊല്ലപ്പെട്ട കേസിൽ 10 പ്രതികൾക്ക് പ്രത്യേക നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) കോടതി വധശിക്ഷ വിധിച്ചു.ആക്രമണത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം തന്നെ തുടച്ചുനീക്കപ്പെട്ടിരുന്നു. സംഭവം നടന്ന് 13 വർഷം കഴിഞ്ഞ ശേഷമാണ് വിധി വന്നിരിക്കുന്നത്. 2013 മെയ് 25-നാണ്, ബസ്തർ ജില്ലയിലെ ദർഭ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജിറാം ഘാട്ടിയിൽ (വാലി) ദേശീയപാതയിലൂടെ പരിവർത്തൻ റാലിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കോൺഗ്രസ് നേതാക്കളുടെ…

Read More

ഇന്ത്യയിൽ സൗജന്യ യുപിഐ ഇടപാടുകളുടെ കാലം അവസാനിച്ചോ? ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം

ന്യൂഡൽഹി: ഇന്ന് എന്തിനും ഏതിനും പണമിടപാടുകൾക്കായി ഗൂഗിൾപേ, ഫോൺപേ, പേടിഎം പോലുള്ള ആപ്പുകളാണ് നമ്മൾ ഉപയോഗിക്കുന്നത്. ഇന്ത്യ ഏതാണ്ട് പൂർണമായും ‌ഡ‌ിജിറ്റൽ പണമിടപാടിലേയ്ക്ക് മാറിക്കഴിഞ്ഞു. എന്നാൽ സൗജന്യ യുപിഐ ഇടപാടുകൾക്ക് ഇന്ത്യയിൽ അവസാനമാവുകയാണോ എന്ന ചോദ്യത്തിന് ആണെന്നും അല്ലെന്നുമാണ് ഉത്തരം. നിങ്ങൾ ആരാണെന്നും എത്ര രൂപയാണ് അയക്കുന്നതെന്നും സ്വീകരിക്കുന്നതെന്നും അനുസരിച്ചായിരിക്കും ഇനിമുതൽ യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുക. 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്കും ​​റുപേ കാർഡ് ഉപയോഗിച്ചുള്ള ഡെബിറ്റ് കാർഡ് പണമിടപാടുകൾക്കും ​​ബാങ്കുകളും ഓൺലൈൻ പ്ളാറ്റ്‌ഫോമുകളും…

Read More

കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനട യാത്രക്കാരിയായ വൃദ്ധയ്ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കെഎസ്ഇബിയുടെ തോട്ടിതട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് വടകരയിലെ മണിയൂരിലാണ് സംഭവം. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (76) ക്കാണ് പരിക്കേറ്റത്. മണിയൂർ ഹൈസ്കൂളിന് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. മരച്ചില്ലകൾ വെട്ടിമാറ്റാൻ ഉപയോഗിക്കുന്ന മൂർച്ചയേറിയ തോട്ടി തട്ടി ജാനകിയുടെ വയറിനും കൈയ്ക്കും പരിക്കേൽക്കുകയായിരുന്നു. തോട്ടി ജീപ്പിൽ കൊണ്ടുപോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഉടൻതന്നെ ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണംചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Read More