പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; സംഭവം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍

കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാതശിശു മരിച്ചു. കണ്ണൂർ പേരാവൂര്‍ സ്വദേശികളായ ശ്രീജ-ബിജേഷ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. സിസേറിയന്‍ വൈകിയതാണ് മരണകാരണമെന്ന് ബിജേഷ് ആരോപിച്ചു. എന്നാല്‍ വീഴ്ച പറ്റിയിട്ടില്ലെന്നും എംബ്രിയോ പ്ലാസന്‍റാ എന്ന അവസ്ഥയാണ് മരണകാരണമെന്നും ആശുപത്രിയിലെ ഡോക്ടര്‍ വിശദീകരിച്ചു. ഗര്‍ഭപാത്രത്തില്‍വെച്ച് കുഞ്ഞും മറുപിളളയും വേര്‍പ്പെട്ടെന്നും ഡോക്ടര്‍ വിശദീകരിക്കുന്നു.

Read More

പണമുണ്ടാക്കാൻ കഴുതകളെ കൊല്ലുന്നു; പാകിസ്ഥാനിൽ നിന്ന് ചൈനയിലേക്കുള്ള വിചിത്ര കയറ്റുമതിയുടെ രഹസ്യം ഇതാണ്

ഇസ്ലാമബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ദിവസേന നൂറുകണക്കിന് കഴുതകളെയാണ് കശാപ്പ് ചെയ്യുന്നത്. ചൈനീസ് വിപണിയെ ലക്ഷ്യമിട്ടുകൊണ്ട് ഇവയുടെ മാംസവും തോലുകളും കയറ്റി അയക്കുന്നതിനാണ് ഇത്തരത്തിൽ കഴുതകളെ കൊല്ലുന്നത്. അതേസമയം സ്വന്തം രാജ്യത്തെ കഴുതകളുടെ എണ്ണം കുറഞ്ഞതും, പരമ്പരാഗത ഔഷധ ഉൽപ്പന്നമായ ‘ഇജിയോ’ ക്കായുള്ള ആവശ്യകത വർദ്ധിച്ചതുമാണ് പാകിസ്ഥാനിൽ നിന്നും കഴുതകളെ വാങ്ങാൻ ചൈനയെ പ്രേരിപ്പിച്ചത്. കഴുതയിറച്ചിയേക്കാളുപരി അവയുടെ തോലിനാണ് ചൈനയിൽ പ്രാധാന്യം. കഴുതയുടെ തോൽ തിളപ്പിച്ച് കൊളാജൻ വേർതിരിച്ചെടുത്താണ് ‘ഇജിയോ’ എന്ന ഉൽപ്പന്നം നിർമ്മിക്കുന്നത്. ചൈനീസ് പരമ്പരാഗത…

Read More

അയലയും ചാളയും ചൂരയും കിട്ടാനില്ല,​ മത്സ്യങ്ങളുടെ വരവ് കുറഞ്ഞതിന് പിന്നിൽ എൽനിനോയും

തൃശൂർ: കാലാവസ്ഥ വ്യതിയാനവും മഴക്കുറവും മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയിലാക്കിയതോടെ തീരത്തെ പതിനായിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ. 60 മുതൽ 70 ശതമാനം വരെ മത്സ്യലഭ്യത കുറഞ്ഞതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. അഴീക്കോട്, മുനമ്പം ഹാർബറുകൾക്കു പുറമെ കയ്പമംഗലം, കൂരിക്കുഴി, നാട്ടിക, വാടാനപ്പിള്ളി, വലപ്പാട് തുടങ്ങിയ ലാൻഡിംഗ് കേന്ദ്രങ്ങളെയും പ്രതിസന്ധിലാണ്. വർഷകാലത്തിന് ശേഷമുള്ള ചിങ്ങം, കന്നി മാസങ്ങളിൽ പരമ്പരാഗത വള്ളക്കാർക്കും ചൂണ്ടക്കാർക്കും സാധാരണയായി ലഭിക്കുന്ന ചാള, അയല, ചൂരക്കണ്ണി, കേര തുടങ്ങിയ മത്സ്യങ്ങൾ ഇത്തവണ കുറവാണ്. ബോട്ടുകൾക്ക് ലഭിച്ചിരുന്ന കരിക്കാടി, കണവ…

Read More

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കൂടി; ഇന്നും നിയന്ത്രണം വേണ്ടിവന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും ഉയർന്നതോടെ ഇന്നും നിയന്ത്രണം വേണ്ടിവന്നേക്കും. ഇന്നലെ 95.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 4,699 മെഗാവാട്ടായി ഉയർന്നു. പീക്ക് സമയത്ത് ഏകദേശം 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവുണ്ടാകാൻ സാധ്യതയുണ്ട്. പ്രതിസന്ധി മറികടക്കാൻ വിവിധ മാർഗങ്ങൾ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാൻ ആവശ്യമായ അധിക വൈദ്യുതി ലഭ്യമാകാത്തതാണ് പ്രധാന വെല്ലുവിളി. ഇന്നലെ 800 മുതൽ 1,000 മെഗാവാട്ട് വരെ വൈദ്യുതി കുറവ് രേഖപ്പെടുത്തി. വൈദ്യുതി ലഭ്യത…

Read More

പുനലൂർ ആശുപത്രിയിലെ നവജാത ശിശുമരണം; ഡ്യൂട്ടി ഡോക്ടർക്ക് വീഴ്ചയില്ലെന്ന് ഡിഎംഒ റിപ്പോർട്ട്

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിഎംഒയുടെ റിപ്പോർട്ട്. പ്രസവസമയത്തുണ്ടായ സങ്കീർണതകളാണ് മരണകാരണമെന്നാണ് വിദഗ്ധസംഘത്തിന്റെ റിപ്പോർട്ടിലുള്ളത്. സെപ്റ്റംബർ ഒമ്പതിനാണ് അനൂപ്-ശ്രുതി ദമ്പതികളുടെ പെൺകുഞ്ഞ് പ്രസവത്തിനിടെ മരിച്ചത്. അടിയന്തരമായി സിസേറിയൻ നടത്തേണ്ട സാഹചര്യമുണ്ടായതിനാൽ ബന്ധുക്കളുടെ അനുമതി ലഭിക്കുന്നതിന് കാത്തുനിൽക്കാതെ ശസ്ത്രക്രിയ നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിനെ രക്ഷിക്കാനുള്ള സാധ്യത 50 ശതമാനം മാത്രമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. വിദഗ്ധസംഘം റിപ്പോർട്ട് മെഡിക്കൽ ഓഫീസർക്ക് കൈമാറി. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആരോഗ്യവകുപ്പ്…

Read More

വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയുടെ തലയറുത്തു; പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ലഖ്‌നൗ: ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് തലയറുത്ത് കൊലപ്പെടുത്തി. ഹർദോയിലെ ഇസ്ലാംഗർ തിലിയ പ്രദേശത്തെ വാടകവീട്ടിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. പരസ് രാജ് (34) എന്ന് തിരിച്ചറിഞ്ഞ പ്രതി, കൃത്യത്തിന് ശേഷം നേരിട്ട് പൊലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട നഗ്മയ്ക്ക് 28 വയസ്സാണ് പ്രായം. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഏകദേശം 12 വർഷമായി. മാസങ്ങളായി ദാമ്പത്യ ബന്ധത്തിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നും, മറ്റൊരു വ്യക്തിയുമായി ഭാര്യ ഫോണിൽ…

Read More

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വരും ദിവസങ്ങളിലെ യെല്ലോ അലർട്ട്: – സെപ്റ്റംബർ 18: ഇടുക്കി – സെപ്റ്റംബർ 19: മലപ്പുറം, കോഴിക്കോട് – സെപ്റ്റംബർ 20: കോട്ടയം, ഇടുക്കി, എറണാകുളം സൗരാഷ്ട്രയ്ക്കും സമീപ വടക്കുകിഴക്കൻ…

Read More

‘അസലാമുഅലൈക്കും,​ ഇൻഷാ അള്ളാഹ്’ എന്നിവ പറഞ്ഞു; ഐപിഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയെന്ന് വിമർശനം

കൊൽക്കത്ത: ഹിന്ദു സംഘടനയുടെ പരാതിയിൽ മുസ്ളീം ഐപിഎസ് ഓഫീസറെ പദവിയിൽ നിന്ന് നീക്കിയതായി ആരോപണം. ബിജെപി ഭരിക്കുന്ന പശ്ചിമ ബംഗാളിൽ ഖരഗ്‌‌പൂർ അഡീഷണൽ സൂപ്രണ്ട് ഒഫ് പൊലീസും 2021 ബാച്ച് ഐപിഎസ് ഓഫീസറുമായ ബുഷ്‌റ ബാനുവിനെയാണ് സ്ഥലം മാറ്റിയത്. മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ മുസ്ളീം വാക്കുകൾ ഉപയോഗിച്ചതായി ഉദ്യോഗസ്ഥയ്ക്കെതിരെ ഹിന്ദു സംഘടന പരാതി നൽകിയിരുന്നു. സംസ്ഥാന സായുധ പൊലീസ് സേനയുടെ നാലാം ബറ്റാലിയന്റെ ഡെപ്യൂട്ടി കമാന്റന്റ് ചുമതലയാണ് ബുഷ്‌റയ്ക്ക് പുതിയതായി നൽകിയിരിക്കുന്നത്. ഖരഗ്‌പൂരിന്റെ…

Read More

ഫോൺവിളിയെ ചൊല്ലി തർക്കം; സുഹൃത്തിനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

കൊച്ചി: സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ കക്കാട് സ്വദേശി അരുൺ (38) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സുഹൃത്തായ ജിഷ്‌ണുവാണ് യുവാവിനെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ചത്. ഇയാൾക്കും പൊള്ളലേറ്റിട്ടുണ്ട്. എറണാകുളം പിറവത്ത് ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിദേശത്ത് ജോലി ചെയ്‌തിരുന്ന ജിഷ്‌ണു കഴിഞ്ഞ ആഴ്‌ചയാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം അരുൺ ജിഷ്‌ണുവിനെ ഫോണിൽ വിളിച്ചെങ്കിലും അമ്മയാണ് എടുത്തത്. സംസാരത്തിനിടെ…

Read More

ബ്രിക്സിനിടെ ഷി ജിൻപിംഗിന് പക്ഷാഘാതം? ഇന്ത്യയിലെ ഡോക്ടർ വേണ്ട, ചൈനയിലേക്ക് പറന്നു; പ്രചരണത്തിന് പിന്നിൽ

ബീജിംഗ്: ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് പക്ഷാഘാതം സംഭവിച്ചെന്നും ബോധരഹിതനായി വീണെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. അദ്ദേഹത്തെ ഉടൻ ചൈനയിലേക്ക് മാറ്റിയെന്നും ഇതിനൊപ്പം പുറത്തുവന്നിരുന്നു. ചൈനീസ് ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ വാൻജുൻ ഷിയും ഇതേക്കുറിച്ച് അവകാശവാദവുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട ഷി ഇന്ത്യയിലെ ആശുപത്രിയിൽ ചികിത്സ തേടാൻ ഭയന്ന് പ്രത്യേക വിമാനത്തിൽ ചൈനയിലേക്ക് മടങ്ങിയെന്നാണ് വാൻജുൻ…

Read More