ഇറാനില്‍ വിവാഹച്ചടങ്ങിലേക്ക് യുഎസ് മിസൈലാക്രമണം; കുഞ്ഞുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു
ടെഹ്‌റാന്‍: പശ്ചിമേഷ്യയെ വീണ്ടും ഭീതിയുടെ നിഴലിലാഴ്ത്തി ഇറാനില്‍ യു.എസ്. നടത്തിയ മിസൈലാക്രമണത്തില്‍ കുട്ടി ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ സിറിക് കൗണ്ടിയിലുള്ള കുഹെസ്തക് നഗരത്തില്‍ വിവാഹാഘോഷം നടക്കുകയായിരുന്ന വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ദുരന്തത്തില്‍ അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റതായി ഇറാനിയന്‍ റെഡ് ക്രസന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹോര്‍മുസ് കടലിടുക്കിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന തന്ത്രപ്രധാന പ്രദേശമാണ് സിറിക്. ഇവിടെ കൃത്യമായി ഏത് ലക്ഷ്യസ്ഥാനത്തിന് നേരെയാണ് യു.എസ് മിസൈല്‍ പതിച്ചതെന്ന് വ്യക്തമല്ലെങ്കിലും, വന്‍ ദുരന്തമാണ് പ്രദേശത്തുണ്ടായത്. തങ്ങളുടെ പൗരന്മാരുടെയും നിരപരാധികളുടെയും രക്തത്തിന്…