റെയിൽവേ പ്രതീക്ഷകൾ പാളം തെറ്റി
തിരുവനന്തപുരം: വരുമാനം മുട്ടിച്ചും പുതിയ ട്രെയിനുകൾക്കും സർവിസ് നീട്ടലുകൾക്കുമുള്ള വഴിയടച്ചും കേരളത്തിന്റെ റെയിൽവേ വികസന സ്വപ്നങ്ങൾക്ക് മേലുള്ള കനത്ത പ്രഹരമായി പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കൽ. പാലക്കാട് റെയില്‍വേ ഡിവിഷനിൽനിന്ന് മംഗളൂരു മേഖല മൈസുരു ഡിവിഷനിലേക്ക് മാറ്റാനാണ് കഴിഞ്ഞദിവസം റെയിൽവേ ബോർഡ് തീരുമാനിച്ചത്. മുമ്പ് നടന്ന സേലം ഡിവിഷൻ വിഭജനവും കഞ്ചിക്കോട് കോച്ച് ഫാക്ടറി പൂട്ടിവെച്ചതും സൃഷ്ടിച്ച ആഘാതങ്ങൾക്ക് പിന്നാലെ മംഗളൂരു മേഖലയുടെ ഏകപക്ഷീയ അടർത്തിമാറ്റൽ വടക്കൻ കേരളത്തിലെ ട്രെയിൻ ഗതാഗതത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കും. പാലക്കാട് ഡിവിഷന്റെ പ്രധാന…