മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു; വിടപറഞ്ഞത് 94-ാം വയസിൽ
ചെന്നൈ: മുതിർന്ന തമിഴ് നടി സൗകാർ ജാനകി (94) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. നടികർ സംഘം പ്രസിഡന്റ് നാസറാണ് മരണവിവരം സ്ഥിരീകരിച്ചത്. അസുഖത്തെ തുടർന്ന് ചെന്നൈ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിൽ സൗകാർ ജാനകിയെ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. ഓഗസ്റ്റ് 19നാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരം പുറത്തുവന്നത്. ചെന്നൈയിലെ തേനാംപേട്ടിലെ സെന്റാഫ് റോഡിൽ വൈകിട്ട് അഞ്ചുമണി മുതൽ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കുമെന്ന്…