പി.എസ്.സി. സെക്രട്ടറിയുടെ ജാതി സര്‍ട്ടിഫിക്കറ്റ് വിവാദവും ഗവര്‍ണര്‍ പരിശോധിക്കുന്നു
തിരുവനന്തപുരം: പരീക്ഷാക്രമക്കേട് വിവാദത്തില്‍ പി.എസ്.സി. സെക്രട്ടറി സാജു ജോര്‍ജിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, സാജു ജോലിയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട ജാതി സര്‍ട്ടിഫിക്കറ്റ് വിവാദവും പരിശോധിക്കുന്നതായി സൂചന. എസ്.ടി. സംവരണാനുകൂല്യത്തോടെ ജോലി നേടിയ സാജുവിന്റെ ജാതി സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് മുമ്പുയര്‍ന്ന പരാതികള്‍, പി.എസ്.സി. വിജിലന്‍സിന്റെ അന്വേഷണത്തിലെ കണ്ടെത്തലുകള്‍, തുടര്‍ന്ന് നടന്ന കിര്‍ത്താഡ്‌സ് പരിശോധന എന്നിവയും ഗവര്‍ണറുടെ പരിശോധനാപരിധിയിലുണ്ട്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് മലയരയവിഭാഗത്തിന്റെ സംവരണാനുകൂല്യത്തില്‍ സാജു ജോലി നേടിയതെന്നാണ് ആരോപണം. തുടര്‍ന്ന്, നിയമന…