നടൻ ദേവൻ ടിവികെയുടെ കേരള അധ്യക്ഷൻ, വിജയുമായുള്ള കൂടിക്കാഴ്ച ഉടൻ; മധ്യസ്ഥയായി നടി പ്രിയങ്ക
കോട്ടയം ∙ ബിജെപി വിട്ട നടൻ ദേവൻ തമിഴക വെട്രി കഴകം (ടിവികെ) സംസ്ഥാന അധ്യക്ഷനായേക്കും. ഇതു സംബന്ധിച്ച് ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. സെപ്റ്റംബർ 10ന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി വിജയിനെ കാണാൻ ദേവൻ ചെന്നൈയിലെത്തും. അവിടെ നടക്കുന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാകും അന്തിമ തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവും. സെപ്റ്റംബർ 8 വരെ നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് കൂടിക്കാഴ്ച നീളാൻ കാരണമെന്ന് ദേവൻ മനോരമ ഓൺലൈനോട് പറഞ്ഞു. ആറു സിനിമകളിൽ നായകനും വില്ലനും ആയി അഭിനയിച്ച…