യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയാരോപിച്ച് കുടുംബം
കോട്ടയം: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. പെരുമ്പാവൂർ സ്വദേശിയായ ആര്യ സോമൻ (31) ആണ് മരിച്ചത്. സ്ത്രീധന പീഡനമാണ് മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പെരുമ്പാവൂർ ഡിവൈഎസ്‌പിക്ക് കുടുംബം ഇന്ന് പരാതി നൽകും. ഓഗസ്റ്റ് 18ാം തീയതിയാണ് ആര്യയെ കോട്ടയം നാട്ടകത്തുള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് യുവതിയുടെ സംസ്‌കാരം നടന്നത്. തുടർന്നാണ് യുവതിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയത്. പെൺകുട്ടിയുടെ മുഖത്ത് അടിയേറ്റതിന്റെ പാടുള്ളതായി…