എം.വി ഗോവിന്ദൻ ഇടപെട്ടു; കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിക്ക് ഷാര്‍ജയില്‍ ശമ്പളക്കുടിശ്ശിക ലഭിച്ചു

ഷാര്‍ജ: യു.എ.ഇയില്‍ അഞ്ചുമാസത്തോളം ശമ്പളം നല്‍കാതെ കമ്പനി അധികൃതര്‍ ദുരിതത്തിലാക്കിയ കണ്ണൂര്‍ തളിപ്പറമ്പ് കുറുമാത്തൂര്‍ പൊക്കുണ്ട് സ്വദേശിനിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഇടപെടലിലൂടെ കുടിശ്ശിക ലഭിച്ചു. തളിപ്പറമ്പ് കുറുമാത്തൂര്‍ സ്വദേശിനി നിഷ രാജനാണ് 8,000 ദിര്‍ഹവും (രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) കോടതിച്ചെലവും തിരികെ ലഭിച്ചത്.

രണ്ടു വര്‍ഷം മുമ്പ് ഷാര്‍ജയിലെ ബ്യൂട്ടി സലൂണില്‍ ജോലിക്കെത്തിയ നിഷയ്ക്ക് എറണാകുളം സ്വദേശിയായ ഉടമ അഞ്ച് മാസമായി ശമ്പളം നിഷേധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നിഷ, ഗോവിന്ദന്റെ സഹായം തേടി. അദ്ദേഹം യു.എ.ഇയിലെ യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ രേഖാമൂലം വിവരമറിയിക്കുകയും, തുടര്‍ന്ന് നിയമനടപടികളിലേക്ക് നീങ്ങിയതോടെ ഉടമ ഒത്തുതീര്‍പ്പിന്

തയ്യാറാവുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *