കാര്യവട്ടം ക്യാമ്പസിൽ ഡെങ്കിപ്പനി വ്യാപനം; കോളേജും ഹോസ്റ്റലും അടച്ചു

തിരുവനന്തപുരം: ഡെങ്കിപ്പനി വ്യാപനത്തെത്തുടർന്ന് കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസും ഹോസ്റ്റലും അടച്ചു. ഒരാഴ്‌ചക്കിടെ 13 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നിരവധിപ്പേർക്ക് രോഗലക്ഷണങ്ങളുമുണ്ട്. മൂന്ന് ദിവസത്തേക്കാണ് കോളേജും ഹോസ്റ്റലും അടച്ചിടുന്നതെന്ന് അധിക‌ൃതർ അറിയിച്ചു. വിദ്യാർത്ഥിനികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് രോഗവ്യാപനം രൂക്ഷമായത്.

ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലും ആരോഗ്യവകുപ്പ് അധിക‌ൃതരുമായുള്ള ചർച്ചയിലുമാണ് അടച്ചിടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്. ക്ളാസുകൾ പൂർണമായും ഓൺലൈനാക്കാനും തീരുമാനമായി. ഹോസ്റ്റൽ മുഴുവനായും ഫോഗിംഗ് നടത്തുകയും ചെയ്യും.

രോഗം കണ്ടെത്തിയവരിൽ 10 പേർ വിദ്യാർത്ഥിനികളും മൂന്നുപേർ ജീവനക്കാരുമാണ്. നിരവധിപ്പേർ പരിശോധനാഫലം കാത്തിരിക്കുന്നു. അവധിക്ക് നാട്ടിലേയ്ക്ക് മടങ്ങിയ വിദ്യാർത്ഥിനികളിൽ ചിലർക്കും പനി ബാധിച്ചതായും വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *