ചിപ്സനുമായുള്ള ഹെലികോപ്റ്റർ കരാർ പുതുക്കില്ലെന്ന് സർക്കാർ; ലോകായുക്തയിൽ നിലപാട് വ്യക്തമാക്കി

തിരുവനന്തപുരം: വാടക ഹെലികോപ്റ്ററിനായി ചിപ്സൻ ഏവിയേഷനുമായുള്ള കരാർ പുതുക്കില്ലെന്ന് സംസ്ഥാന സർക്കാർ. ലോകായുക്തയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ചിപ്സന്റെ ഇൻവോയ്സും സർക്കാർ ഹാജരാക്കി.

മുഖ്യമന്ത്രി മലപ്പുറത്തേക്ക് ഹെലികോപ്റ്ററിൽ പോയത് വ്യക്തിപരമായ ആവശ്യത്തിനല്ലെന്ന് കെ.എം. ഷാജഹാന്റെ ഹർജിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസ് നവംബർ മൂന്നിലേക്ക് മാറ്റി.

കരാർ കാലാവധി അവസാനിച്ചപ്പോൾ പുതുക്കണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. വീണ്ടും ടെൻഡർ വിളിച്ചാൽ ചെലവ് വർധിക്കുമെന്നതിനാൽ നിലവിലെ കരാർ തുടരുന്നതാണ് ഉചിതമെന്നായിരുന്നു ശുപാർശ. എന്നാൽ സർക്കാർ കരാർ പുതുക്കേണ്ടതില്ലെന്ന നിലപാടാണ് ഇപ്പോൾ ലോകായുക്തയെ അറിയിച്ചത്.

കരാർ കാലാവധി അവസാനിച്ചതിന് പിന്നാലെ ആവശ്യാനുസരണം മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കിൽ ഹെലികോപ്റ്റർ സർവീസ് നൽകാമെന്ന് ചിപ്സൻ ഏവിയേഷൻ കമ്പനി നിർദേശിച്ചിരുന്നു.

അതിനിടെ, മുഖ്യമന്ത്രിക്കെതിരായ മറ്റൊരു ഹർജി ലോകായുക്ത തള്ളി.

Leave a Reply

Your email address will not be published. Required fields are marked *