നുഴഞ്ഞു കയറ്റം തടയാൻ നടപടി വേണം,​ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നൽകി ഇന്ത്യ

ന്യൂഡൽഹി : പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നൽകി ഇന്ത്യ. ഫിറോസ്‌പൂരിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യ രണ്ട് നാട്ടുകാരെ വെടിവച്ചുകൊന്നു എന്ന് പാകിസ്ഥാൻ ആരോപിച്ചതിന് പിന്നാലെയാണ് നടപടി. പ്രകോപനമില്ലാതെ വെടിവച്ചെന്ന പാകിസ്ഥാന്റെ ആരോപണം ഇന്ത്യ തള്ളിക്കളയുകയും ചെയ്തു.

മുന്നറിയിപ്പുകൾ നൽകിയിട്ടും അതിർത്തി വഴി നുഴഞ്ഞു കയറാൻ മൂന്നുപേർ ശ്രമം നടത്തിയെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. മയക്കുമരുന്ന് കള്ളക്കടത്തിനുള്ള നീക്കമാണ് നടന്നതെന്നും ഇന്ത്യ അറിയിച്ചു . നുഴഞ്ഞുകയറ്റം തടയാൻ പാകിസ്ഥാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. താക്കീതുകൾ തുടർച്ചയായി അവഗണിച്ചത് കൊണ്ടാണ് നുഴഞ്ഞു കയറാൻ നോക്കിയവരെ നേരിടേണ്ടി വന്നതെന്നും ഇന്ത്യ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *