പാലക്കാട്: മൂലത്തറ റഗുലേറ്ററിന് സമീപം മനോദൗര്ബല്യവും സംസാരശേഷിയില്ലെന്നും സംശയിക്കുന്ന യുവാവിനെ സംഘം ചേര്ന്ന് മര്ദിച്ച് കൊലപ്പെടുത്തി. സംഭവത്തില് ഏഴ് പേര് പിടിയിലായി. കൊഴിഞ്ഞാമ്പാറ സ്രാമ്പി ഉന്നതിയിലെ കാര്ത്തിക് (26), നവീന് (24), സഞ്ജയ് (27), പ്രശാന്ത് (35), കതിരേശന് (23), മണികണ്ഠന് (25), സൂര്യപ്രകാശ് (22) എന്നിവരെയാണ് ചിറ്റൂര് പോലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്നു; ഏഴ് പേര് അറസ്റ്റില്