പൂജ ബമ്പർ ഇത്തവണയും പാലക്കാടിന്; 12 കോടി അടിച്ചത് ടിക്കറ്റ് നമ്പർ JC 234427

തിരുവനന്തപുരം: ഇത്തവണത്തെ പൂജ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. JC 234427 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഈ ടിക്കറ്റ് പാലക്കാട്ട് വിറ്റതെന്നാണ് വിവരം. JA 400634 JA 969347 JB 346893 JB 866718 JC 648565 JC 682550 JD 304468 JD 766007 JE 324064 JE 632364 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനമായ അമ്പത് ലക്ഷം രൂപ വീതം ലഭിച്ചത്. തിരുവനന്തപുരം ഗോർഖി ഭവനിലായിരുന്നു നറുക്കെടുപ്പ് നടന്നത്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി സംസ്ഥാന ലോട്ടറി വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *