മംഗളൂരു റിഫൈനറിയിൽ സ്ഫോടനം; എട്ട് പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

മംഗളൂരു: മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ (എംആർപിഎൽ) ഹൈഡ്രോ സൾഫർ ട്രീറ്റ്മെന്റ് യൂണിറ്റിലുണ്ടായ സ്ഫോടനത്തെ തുടർന്ന് തീപിടിത്തം. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ഉച്ചയോടെയാണ് റിഫൈനറിയിൽ സ്ഫോടനമുണ്ടായത്. ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ജോക്കാട്ടെ, സൂറത്കൽ മേഖലകളിലെ വീടുകൾ കുലുങ്ങുകയും വാതിലുകളും ജനലുകളും വിറയ്ക്കുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു.

റിഫൈനറി പരിസരത്ത് നിന്ന് കറുത്ത പുകയും ഉയർന്നിരുന്നു. തീപിടിത്തം നിയന്ത്രണവിധേയമായതായി സിറ്റി പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

സ്ഫോടനത്തെ തുടർന്ന് എംആർപിഎൽ ഡിപിഎസ് സ്കൂളിന് അവധി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *