മുംബൈയിലെ ശിവജി പാർക്കിൽ സിജെപി പ്രക്ഷോഭത്തിനിടെ ഹൃദയാഘാതം മൂലം 75-കാരനായ മലയാളി മരിച്ചു

മുംബൈ: വെള്ളിയാഴ്ച വൈകുന്നേരം മുംബൈയിലെ ശിവജി പാർക്കിൽ നടന്ന സിജെപി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് 75-കാരനായ മലയാളി മരിച്ചു. താനെയിലെ ദോസ്തി വെസ്റ്റ് കൗണ്ടി, ബി വിംഗ് നിവാസിയായ ഗോപാലകൃഷ്ണ സുബ്ബയ്യ പിള്ളയാണ് മരിച്ചത്. പ്രക്ഷോഭം കാണുന്നതിനായി വൈകുന്നേരം 4.30 ഓടെയാണ് അദ്ദേഹം ശിവജി പാർക്കിൽ എത്തിയത്.

മലയാളിയായ പിള്ള മുംബൈയിലെത്തുകയും താനെയിൽ താമസിച്ചു വരികയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച താനെയിൽ നിന്ന് ദാദറിലേക്ക് പ്രതിഷേധം കാണുന്നതിനായി എത്തിയതായിരുന്നു. പ്രതിഷേധക്കാർ എത്തിച്ചേർന്നുകൊണ്ടിരിക്കെ, വൈകുന്നേരം 5 മണിയോടെ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ സിപി‌ആർ നൽകിയെങ്കിലും ഫലമുണ്ടായില്ല. സുഹൃത്തിന്റെയും പ്രതിഷേധ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ പിള്ളയെ ചികിത്സയ്ക്കായി ശിവജി പാർക്കിലെ സുശ്രൂഷ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് പിള്ള മരണത്തിന് കീഴടങ്ങി എന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *