‘രാമായണ’ത്തിൽ പരശുരാമനായി മമ്മൂട്ടി വന്നിരുന്നെങ്കിൽ നന്നായേനേ; രൺബീറിന്റെ അഭിനയത്തിൽ നിരാശ തോന്നി’

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ പിറന്ന ഏറ്റവും പുതിയ ചിത്രം 'രാമായണ'യെക്കുറിച്ച് വീഡിയോയുമായി മുൻ ഡി.ജി.പിയും ബി.ജെ.പി. കൗൺസിലറുമായ ആർ. ശ്രീലേഖ. സിനിമയിൽ പരശുരാമന്റെ കഥാപാത്രമായി മമ്മൂട്ടി എത്തുന്നതായിരുന്നു കൂടുതൽ അഭികാമ്യമെന്ന് ശ്രീലേഖ പറഞ്ഞു. തന്റെ 'സസ്നേഹം ശ്രീലേഖ' എന്ന യൂട്യൂബ് ചാനലിൽ പങ്കുവെച്ച സിനിമാ റിവ്യൂവിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

രാമന്റെ കഥാപാത്രത്തിൽ രൺബീർ കപൂർ എത്തിയപ്പോൾ കുറച്ച് നിരാശ തോന്നി. മുഖത്ത് ആവശ്യത്തിന് വികാരങ്ങൾ പ്രകടമാകുന്നില്ലെന്നും കഥാപാത്രത്തിന് ജീവനില്ലായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു. ജഡായു മരിക്കുന്ന സന്ദർഭത്തിൽ പോലും രാമൻ അമിതമായി ശാന്തനായാണ് കാണപ്പെട്ടതെന്നും ശ്രീരേഖ പറയുന്നു.

പരശുരാമനായി രൺബീർ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, ആ കഥാപാത്രം മമ്മൂട്ടി ചെയ്തിരുന്നെങ്കിൽ ചിത്രം കൂടുതൽ ഗംഭീരമാവുമായിരുന്നുവെന്ന് ശ്രീലേഖ പറയുന്നു. കൈകസിയായി വേഷമിട്ട ശോഭനയുടെ പ്രകടനം വളരെ നല്ലതായിരുന്നു. കഥാപാത്രത്തിന്റെ ചെറുപ്പകാലം വളരെ സുന്ദരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്.

ശോഭനയേക്കാൾ മുന്നിട്ടുനിന്നത് സീതയായുള്ള സായ് പല്ലവിയുടെ അഭിനയമാണ്. പരമ്പരാഗത രാമായണങ്ങളിൽ കാണാത്ത വിധം ആയോധനകലകളിൽ പ്രാവീണ്യമുള്ള, ബുദ്ധിമതിയും ധൈര്യശാലിയുമായ ഒരു വേറിട്ട സീതയെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും ശ്രീരേഖ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *