യുവാവിന്റെ കാല്‍ തല്ലിയൊടിച്ചു, തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പിന്നില്‍ ഭാര്യയുടെ ക്വട്ടേഷൻ

തൃശൂര്‍: തൃശൂരില്‍ ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ ക്വട്ടേഷന്‍ സംഘം തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. തിരുപ്പൂര്‍ സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്. ആണ്‍സുഹൃത്തിന്റെ കയ്യും കാലും തല്ലിയൊടിച്ച് റോഡരികില്‍ തളളി. ആണ്‍സുഹൃത്തിന്റെ ഭാര്യ ഏര്‍പ്പെടുത്തിയ ഗുണ്ടാസംഘമാണ് സംഭവത്തിന് പിന്നില്‍. പ്രതികളായ അഞ്ചുപേരെയും പോലീസ് അറസ്റ്റുചെയ്തു.

കഴിഞ്ഞ ദിവസമാണ് തിരുപ്പൂര്‍ സ്വദേശികളായ യുവാവും യുവതിയും തൃശൂരിലെത്തി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ഈ സമയം യുവാവിന്റെ ഫോണ്‍ ലൊക്കെഷന്‍ പിന്തുടര്‍ന്ന ഭാര്യ ക്വട്ടേഷന്‍ സംഘത്തെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് യുവാവിന്റെ ഭാര്യ ഉള്‍പ്പെടെ അഞ്ചു പേര്‍ അടങ്ങുന്ന സംഘം തൃശ്ശൂരിലെത്തി. യുവാവിനെയും യുവതിയെയും ബലമായി കാറില്‍ കയറ്റി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ച ശേഷം യുവതിയെ മറ്റൊരു കാറില്‍ കയറ്റി കൂട്ട ബലാത്സംഗം ചെയ്തു. രക്ഷപ്പെട്ടെത്തിയ യുവതി നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആ കേസ് പിന്നീട് തൃശൂര്‍ ഈസ്റ്റിലേക്ക് മാറ്റി. തൃശൂര്‍ ഈസ്റ്റ് പോലീസ് വിവിധ ഇടങ്ങളില്‍ നിന്നായി അഞ്ചു പേരെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *