തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് വി.ജെ. ജയിംസിന്റെ ‘നിരീശ്വരന്‍’ എന്ന നോവലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരം നിശാഗന്ധിയില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2017ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാഡമി പുരസ്‌കാരം നിരീശ്വരന്‍ നേടിയിരുന്നു. ഭക്തിയും വിശ്വാസവും കപടമായി മാറുന്ന കാലത്ത് മനുഷ്യമനസില്‍ തിരിച്ചറിവിന്റെ ചോദ്യങ്ങളുയര്‍ത്തുന്ന നോവലാണിത്. പരമ്പരാഗതമായ എഴുത്തുരീതിയില്‍ മാറ്റം വരുത്തുന്ന ‘നിരീശ്വരന്‍’ മൗലികതയും ശാസ്ത്രബോധവും ഉള്ള കൃതിയാണെന്നും ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. ഡോ.എ.കെ.നമ്പ്യാര്‍, ഡോ.അനില്‍കുമാര്‍ വള്ളത്തോള്‍, ഡോ.കെ.വി.മോഹന്‍കുമാര്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് കൃതി തിരഞ്ഞെടുത്തത്. ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശിയായ വി.ജെ.ജെയിംസ് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ വലിയമല യൂണിറ്റില്‍ എന്‍ജിനിയറാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു

അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…