പാലക്കാട്: ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ പാലക്കാട് സി.പി.എമ്മിൽ നേതൃമാറ്റം. സി.പി.എം. ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബുവിനെ മാറ്റി പകരം മുൻ എം.എൽ.എ. ചെന്താമരാക്ഷനെ ജില്ലാ സെക്രട്ടറിയായി നിയമിക്കുമെന്ന് വിവരം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
പാർട്ടിയിലെ വിഭാഗീയത പരിഹരിക്കാൻ ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ഇഎൻ സുരേഷ് ബാബുവിന് കഴിഞ്ഞില്ല, വിമത നീക്കങ്ങൾ തടയാൻ കഴിഞ്ഞില്ല തുടങ്ങിയ പരാതികളാണ് ഉയർന്നിരുന്നത്. ഒറ്റപ്പാലം, പുതുശ്ശേരി കമ്മിറ്റികളാണ് ഈ പരാതികൾ ഉന്നയിച്ചിരിക്കുന്നത്.അടുത്ത ജില്ലാ സമ്മേളനത്തിന് മുൻപ് നടപടിയുണ്ടാകുമെന്നാണ് വിവരം. ജില്ലാ സെക്രട്ടറി പക്വതയില്ലാതെയാണ് പെരുമാറുന്നതെന്നാണ് അംഗങ്ങൾ ഉയർത്തുന്ന പ്രധാന വിമർശനം. ജില്ലാ സെക്രട്ടറിയേറ്റിൽ ഉൾപ്പെടെ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇഎൻ സുരേഷ് ബാബു മുൻകൈ എടുക്കുന്നില്ലെന്ന ആരോപണങ്ങളുമുണ്ട്.
അതേസമയം പി കെ ശശി പോയത് ഗുണമായി എന്നാണ് ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന ചര്‍ച്ച. പി കെ ശശി പാര്‍ട്ടി വിട്ടതോടെ മണ്ണാര്‍ക്കാട്ട് സംഘടന സംവിധാനം മെച്ചപ്പെട്ടു. വിഭാഗീയത മണ്ണാര്‍ക്കാട് കുറഞ്ഞെന്നും പ്രതിനിധികള്‍ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തു.എന്നാല്‍ ജില്ലാ കമ്മിറ്റിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുണ്ടായി. പിണറായി വിജയനും എം വി ഗോവിന്ദനുമാണ് തെരഞ്ഞെടുപ്പ് തോല്‍വിയുടെ പ്രധാന കാരണക്കാരെന്നാണ് പ്രതിനിധികളുടെ ചര്‍ച്ചയിലുള്ളത്. സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചു.