മധ്യവയസ്‌കന്റെ മരണം കൊലപാതകം; കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി, സ്ഥീരീകരിച്ച് പൊലീസ്

കൊല്ലം: കുണ്ടറയിൽ വെള്ളിമൺ സ്വദേശിയായ മധ്യവയസ്‌കൻ രാജു (56) കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ ലേഖ മേരിയാണ് പ്രതിയെന്ന് സ്ഥീരീകരിച്ച് പൊലീസ്. വെള്ളിയാഴ്ച പുലർച്ചെ രാജു വീട്ടിൽ കുഴഞ്ഞുവീണതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ലേഖ മേരി, നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് മുറുകിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയതോടെയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നത്.

തുടർന്ന് കുണ്ടറ പൊലീസ് ലേഖ മേരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇവർ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സ്വത്ത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭർത്താവിനെ കഴുത്തിൽ ബെൽറ്റ് മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ ലേഖ മേരി വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ലേഖ മേരിയുടെ അറസ്റ്റ് കുണ്ടറ പൊലീസ് രേഖപ്പെടുത്തി. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *