വിമാന ഇന്ധനവില കുതിക്കുന്നു; ഇൻഡിഗോ ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ ഇന്ധന നിരക്ക് കൂട്ടും

ന്യൂഡൽഹി: മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് വിമാന ഇന്ധനമായ എടിഎഫ് വിലയിൽ വൻ വർധനയുണ്ടായതോടെ ഇൻഡിഗോ ആഭ്യന്തര, രാജ്യാന്തര സർവീസുകൾക്ക് അധിക ഇന്ധന നിരക്ക് ഏർപ്പെടുത്തുന്നു.

ഒക്ടോബർ ആറുമുതൽ പുതിയ ബുക്കിങ്ങുകൾക്കാണ് പുതുക്കിയ ഇന്ധന നിരക്ക് ബാധകമാകുക. ആഭ്യന്തര സർവീസുകളിൽ ദൂരത്തിനനുസരിച്ച് 375 രൂപ മുതൽ 1,300 രൂപ വരെയും രാജ്യാന്തര സർവീസുകളിൽ പരമാവധി 10,000 രൂപ വരെയും അധിക നിരക്ക് ഈടാക്കും.

വിമാന ഇന്ധനമായ എടിഎഫ് വിലയിൽ ഒരു മാസത്തിനിടെ 14 ശതമാനത്തിലേറെ വർധനയുണ്ടായതാണ് നിരക്ക് കൂട്ടാൻ കാരണമെന്ന് ഇൻഡിഗോ അറിയിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളടക്കമുള്ള ആഗോള സാഹചര്യങ്ങളാണ് ഇന്ധനവില ഉയരാൻ കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *