എഥനോള്‍ ഉല്‍പ്പാദനത്തിന് സംഭരിക്കുന്നു ; കേന്ദ്രം റേഷനിലെ നുറുക്കരിയുടെ അളവ് മൂന്നിലൊന്നായി കുറയ്ക്കും

ന്യൂഡല്‍ഹി: രാജ്യത്ത് എഥനോള്‍ ഉല്‍പ്പാദനത്തിന് കൂടുതല്‍ അരി ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതിനായി റേഷനില്‍ വരുന്ന നുറുക്ക്അരിയുടെ അളവ് കുറയ്ക്കാനാണ് ഉദ്ദേശം. എഥനോള്‍ നിര്‍മ്മാണത്തിനായി അരിമില്ലുകളില്‍ നിന്നുതന്നെ നുറുക്ക് അരി സംഭരിക്കാനാണ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അരിവില ഉയരുന്നതിനിടെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം.

ഈ നീക്കം പൊതുവിതരണത്തിനായുള്ള അരിയുടെ അളവ് ഗണ്യമായി കുറച്ചേക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. അതേസമയം അരിയുടെ ഗുണ നിലവാരം കൂട്ടുന്നതിനാണ് പുതിയ മാറ്റം എന്നാണ് പൊതുവിതരണ മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാല്‍ എഥനോള്‍ നിര്‍മ്മാണത്തെ അരിക്ഷാമം ബാധിച്ചതോടെയാണ് നുറുക്ക് അരിയില്‍ പിടി വീണിരിക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

അരിയുടെ ഉല്‍പ്പാദനം ഈ വര്‍ഷം കുറഞ്ഞേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ കൂടുതല്‍ അരി എഥനോള്‍ ഉല്‍പ്പാദനത്തിന് ഉപയോഗിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. സ്റ്റോക്ക് എല്ലാ ആഴ്ചയും വെളിപ്പെടുത്താന്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശവും നല്‍കിയിരിക്കുകയാണ്. എന്നാല്‍ അരിക്ഷാമം വന്നതോടെ അരിവിലയിലും മാറ്റം ഉണ്ടായിരിക്കുകയാണ്.

കേരളത്തില്‍ പൊന്നി അരിക്ക് മൂന്ന് മാസത്തിനിടെ കൂടിയത് 20 രൂപയാണ്. എഥനോള്‍ നിര്‍മാണം ലക്ഷ്യമിട്ട് അടുത്ത വര്‍ഷം മുതല്‍ അരിയില്‍ നുറുക്കരി സാന്നിധ്യം 16 ല്‍ നിന്ന് 5 ശതമാനത്തിലേക്ക് കുറയ്ക്കാന്‍ ആണ് നിര്‍ദേശം. സംസ്ഥാനത്തും ഇത് നടപ്പിലാക്കാന്‍ സപ്ലൈകോ നീക്കങ്ങള്‍ തുടങ്ങി. 42 അരി മില്ലുകളുമായി സപ്ലൈകോ ധാരണ ഉണ്ടാക്കിയതായി റൈസ് മില്‍സ് അസോസിയേഷന്‍ പറയുന്നു.

മാപ്പുകൾ കാണുക

Leave a Reply

Your email address will not be published. Required fields are marked *