പിഎം ശ്രീ: ഒപ്പിടേണ്ടിവന്ന സാഹചര്യം ബോധിപ്പിച്ചതാണ് , എല്‍ഡിഎഫ് കണ്‍വീനറുടെയും വാദം തള്ളി മുന്‍ മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: പിഎം ശ്രീയിൽ ഒപ്പിട്ടത് അബദ്ധമായിരുന്നുവെന്ന സിപിഐയുടെയും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്റെയും പ്രസ്താവന തള്ളി മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.അബദ്ധത്തിൽ ഒപ്പിട്ടതാണെന്ന വാദം ശരിയല്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

മാപ്പുകൾ കാണുക

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടത് പ്രത്യേക സാഹചര്യത്തിലാണ്. കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് കേരളത്തിന് കിട്ടുന്നില്ലെന്ന പ്രശ്നം ഉണ്ടായിരുന്നു. ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ നടത്തിയില്ല എന്നത് ശരിയാണ്. കാര്യങ്ങൾ കുറച്ചുകൂടി മനസ്സിലാക്കിയ ശേഷമാണ് പദ്ധതിയിൽ നിന്ന് പിന്മാറിയത്.

പിഎം ശ്രീ പദ്ധതിയിൽ കഴിഞ്ഞ ഇടത് സർക്കാർ ഒപ്പിട്ടത് ശരിയായില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. പദ്ധതിയിൽ എൽഡിഎഫ് സർക്കാർ അബദ്ധത്തിൽ ഒപ്പിട്ടുപോയതാണെന്നും അദ്ദേഹം പറഞ്ഞു.ബിആർസികളിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാരുണ്ട്. അവർക്ക് ശമ്പളം കൊടുക്കാൻ പറ്റിയിരുന്നില്ല. ഇതിന് കേന്ദ്രസഹായം ലഭിക്കണമായിരുന്നു. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ചെയ്തത് ശരിയായില്ലെങ്കിൽ പോലും ഒരു ദുർബല നിമിഷത്തിൽ പിഎം ശ്രീയിൽ ഒപ്പിട്ടുപോയി.

അതേസമയം അധികാരത്തിൽവരുന്നതിന് മുൻപ് കോൺഗ്രസും മുസ്‌ലിം ലീഗും പിഎം ശ്രീ പദ്ധതിയെ ശക്തമായി എതിർത്തിരുന്നു. എന്നാൽ, ഇപ്പോൾ അവർ നിലപാട് മാറ്റി. നിയമസഭയിൽപോലും കരാർ ഒപ്പിട്ടതിനെ മുസ്‌ലിം ലീഗ് നിശിതമായി എതിർത്തു. എന്നാൽ, ഇപ്പോൾ അവർക്ക് എതിർപ്പില്ല. ഇപ്പോൾ അവരുടെ ലക്ഷ്യം ഭരണമാണ്. ഭരിക്കാനായി എന്ത് വൃത്തികേടും കാണിക്കാം എന്ന നിലപാടാണ് ലീഗ് സ്വീകരിക്കുന്നതെന്നും ഇത് ഒരു സമൂഹത്തോട് കാണിക്കുന്ന അങ്ങേയറ്റത്തെ അപരാധമാണെന്നും അദ്ദേഹം വിമർശിച്ചു. പദ്ധതിയിൽ ഒപ്പിട്ടത് ശരിയായില്ലെന്നാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും നിലപാട്, ടി.പി. വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *