കോഴിക്കോട്: കൊട്ടാരം റോഡിൽ സ്‌ഫോടക വസ്തുവെന്ന് സംശയിക്കുന്ന രീതിയിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തിയ സംഭവം കണ്ടെത്തിയത് സ്‌ഫോടക വസ്തുവല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇതോടെ ആശങ്ക ഒഴിഞ്ഞു. റോഡരികിൽ ചകിരി കൂട്ടിയിട്ടിരുന്ന സ്ഥലത്ത് കവറിലാക്കിയ നിലയിൽ നാല് ചെറിയ സ്റ്റീൽ പാത്രങ്ങളാണ് കണ്ടെത്തിയത്.
സംശയം തോന്നിയ നാട്ടുകാർ ഉടൻ നടക്കാവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്റ്റീൽ ബോംബുകളാണെന്ന സംശയത്തെ തുടർന്ന് വിശദമായി പരിശോധിച്ചെങ്കിലും സ്‌ഫോടക വസ്തുക്കളല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.
നഗരത്തിലെ റോഡരികിൽ ഉടമയില്ലാതെ നാല് പാത്രങ്ങൾ, പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത്, പിന്നെ നടന്നത്