പട്ടയത്തിന് കൈക്കൂലിയായി മീൻകറി; വില്ലേജ് ഓഫീസർക്ക് സസ്‌പെൻഷൻ

കരൂർ: ഭൂമി സംബന്ധമായ രേഖകൾ ലഭിക്കാൻ അപേക്ഷ നൽകിയ കർഷകനോട് മീൻകറി കൈക്കൂലിയായി ആവശ്യപ്പെട്ട വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് സസ്‌പെൻഷൻ. തമിഴ്നാട് കരൂർ കൃഷ്ണനാരായണപുരം ദേവർമല വില്ലേജ് ഓഫീസർ കാർത്തിക്കിനെയാണ് സസ്‌പെൻഡ് ചെയ്തത്.
കൃഷിഭൂമിയുടെ പട്ടയം ലഭിക്കുന്നതിനായി കർഷകൻ വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചു. ഈ സമയം അപേക്ഷയിലെ നടപടികൾ വേഗത്തിലാക്കി പട്ടയം കൈയിൽ കിട്ടാൻ വീട്ടിൽ പാകം ചെയ്ത മീൻകറിയും ഊണും എത്തിച്ച് നൽകണമെന്നാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. അല്ലെങ്കിൽ അടുത്തുള്ള കടയിൽ നിന്ന് മീൻകറി വാങ്ങാൻ പറഞ്ഞു. ഉദ്യോഗസ്ഥന്റെ ഈ ആവശ്യം കർഷകൻ ഫോണിൽ റെക്കോർഡ് ചെയ്ത് മുതിർന്ന ഉദ്യോഗസ്ഥരെ കാണിച്ച് പരാതി നൽകുകയായിരുന്നു. പിന്നാലെയാണ് കാർത്തിക്കിനെ സസ്‌പെൻഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *