ആർ.എസ്.എസ് റാലിക്കെതിരെ സൊഹ്റാൻ മംദാനി; ‘ന്യൂയോർക്കിൽ മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടിയെ പിന്തുണക്കില്ല
വാഷിങ്ടൺ: ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് ന്യൂയോർക്കിൽ പങ്കെടുക്കാനിരിക്കുന്ന പരിപാടിക്കെതിരെ മേയർ സൊഹ്റാൻ മംദാനി. ഈ റാലിയെ താൻ പിന്തുണക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ സ്വകാര്യ സ്വഭാവമുള്ള ഇത്തരം പരിപാടികൾ റദ്ദാക്കാൻ നഗരഭരണകൂടത്തിന് അധികാരമുണ്ടോ എന്ന് സംശയമാണെന്നും വ്യക്തമാക്കി. ആഗസ്റ്റ് 29ന് മാൻഹട്ടനിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഹിന്ദു അമേരിക്കൻ സമൂഹത്തെ ഒരുമിപ്പിച്ച് നിർത്തുന്നതിനായി ‘അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ്’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ‘യൂനിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സാംസ്കാരിക പൈതൃകവും അന്തർമത ഐക്യവും പ്രോത്സാഹിപ്പിക്കുകയാണ്…