മുട്ടിൽ മരംമുറി കേസ്; ആവശ്യമായ രേഖകളില്ല, വനംവകുപ്പ് നൽകിയ കുറ്റപത്രം മടക്കി കോടതി
കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് നൽകിയ കുറ്റപത്രം കോടതി മടക്കി. ആവശ്യമായ രേഖകൾ കുറ്റപത്രത്തോടൊപ്പം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സെപ്തംബർ 17നാണ് വനംവകുപ്പ് ബത്തേരി മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അഗസ്റ്റിൻ സഹോദരങ്ങൾ ഉൾപ്പെടെ ഏഴുപേരാണ് കുറ്റപത്രത്തിൽ പ്രതികളായി ഉണ്ടായിരുന്നത്. കേസെടുത്ത് അഞ്ചുവർഷം കഴിഞ്ഞായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് 37 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വനത്തിൽ നിന്നാണോ മരങ്ങൾ മുറിച്ചതെന്നും കുറ്റപത്രത്തിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കാൻ വൈകിയെന്നതിൽ വ്യക്തതയില്ല….